മക്ക സിറ്റിയുടേയും പുണ്യ കേന്ദ്രങ്ങള്‍ക്കുമായുള്ള റോയല്‍ കമ്മീഷന്റെ കീഴിലുള്ള മക്കയിലെ ഏകീകൃത ഗതാഗത കേന്ദ്രം (മക്ക ട്രാന്‍സ്പോര്‍ട്ട്) ഹജജ്സീസണില്‍ ആറ് ബസ് റൂട്ടുകള്‍ക്ക് അംഗീകാരം നല്‍കി.

മക്ക സിറ്റിയുടേയും പുണ്യ കേന്ദ്രങ്ങള്‍ക്കുമായുള്ള റോയല്‍ കമ്മീഷന്റെ കീഴിലുള്ള മക്കയിലെ ഏകീകൃത ഗതാഗത കേന്ദ്രം (മക്ക ട്രാന്‍സ്പോര്‍ട്ട്) ഹജജ്സീസണില്‍ ആറ് ബസ് റൂട്ടുകള്‍ക്ക് അംഗീകാരം നല്‍കി.

അതോടൊപ്പം തീര്‍ഥാടകരെ കൊണ്ടുപോകുന്നതിനായി ഏര്‍പ്പാടാക്കിയ അഞ്ച് സ്റ്റോപ്പുകളും വ്യക്തമാക്കിയിട്ടുണ്ട്. ശരായ, അല്‍ ഹദ പാര്‍ക്കിംഗുകള്‍, ശെഈബ് ഒ ആമിര്‍ ബസ് സ്റ്റേഷനിലേക്കും ജബല്‍ അല്‍-കഅബ സ്റ്റേഷനിലേക്കും പോകുന്ന അല്‍ തഖസ്സൂസി, അല്‍ നവാരിയ, അല്‍ ലൈത്ത്പാര്‍ക്കിംഗുകള്‍ എന്നിവയാണ് തീര്‍ഥാടകരെ കൊണ്ടുപോകുന്നതിനായി ഏര്‍പ്പാടാക്കിയ അഞ്ച് സ്റ്റോപ്പുകള്‍. മക്ക സിറ്റിയുടേയും പുണ്യ കേന്ദ്രങ്ങള്‍ക്കുമായുള്ള റോയല്‍ കമ്മീഷന്റെ കീഴിലുള്ള മക്കയിലെ ഏകീകൃത ഗതാഗത കേന്ദ്രം (മക്ക ട്രാന്‍സ്പോര്‍ട്ട്) ഹജജ്സീസണില്‍ ആറ് ബസ് റൂട്ടുകള്‍ക്ക് അംഗീകാരം നല്‍കി. ഈ ഹജജ് സീസണിലേക്കുള്ള മക്ക ബസ് പദ്ധതിയുടെ ഏകീകൃത കേന്ദ്രത്തിന്റെ പ്രവര്‍ത്തനപദ്ധതിയുടെ പ്രഖ്യാപനത്തിലാണ് ഇത് സംബന്ധമായ അംഗീകാരം നല്‍കിയിരിക്കുന്നത്.പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ വാഹനങ്ങള്‍ അനുവദിക്കാത്തതിനാല്‍, മക്കയ്ക്ക് പുറത്ത് നിന്നുള്ള തീര്‍ഥാടകരെ എത്തിക്കുന്നതിനു പുറമെ, മക്ക നഗരത്തില്‍ റൂട്ട് 12, 9, 8, 7, 6, 5 എന്നിങ്ങനെആറ് റൂട്ടുകളിലും പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചു. അതോടൊപ്പം തീര്‍ഥാടകരെ കൊണ്ടുപോകുന്നതിനായി ഏര്‍പ്പാടാക്കിയ അഞ്ച് സ്റ്റോപ്പുകളും വ്യക്തമാക്കിയിട്ടുണ്ട്. ശരായ, അല്‍ ഹദ പാര്‍ക്കിംഗുകള്‍, ശെഈബ് ഒ ആമിര്‍ ബസ് സ്റ്റേഷനിലേക്കും ജബല്‍ അല്‍-കഅബ സ്റ്റേഷനിലേക്കും പോകുന്ന അല്‍ തഖസ്സൂസി, അല്‍ നവാരിയ, അല്‍ ലൈത്ത്പാര്‍ക്കിംഗുകള്‍ എന്നിവയാണ് തീര്‍ഥാടകരെ കൊണ്ടുപോകുന്നതിനായി ഏര്‍പ്പാടാക്കിയ അഞ്ച് സ്റ്റോപ്പുകള്‍.

Read more

യു എഇയ്ക്ക് പിന്നാലെ ഖത്തറിലും ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക് ബാഗുകൾക്കു നവംബർ 15 മുതൽ നിരോധനം ഏർപ്പെടുത്തുന്നു.

യു എഇയ്ക്ക് പിന്നാലെ ഖത്തറിലും ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക് ബാഗുകൾക്കു നവംബർ 15 മുതൽ നിരോധനം ഏർപ്പെടുത്തുന്നു.

യു എഇയ്ക്ക് പിന്നാലെ ഖത്തറിലും ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക് ബാഗുകൾക്കു നവംബർ 15 മുതൽ നിരോധനം ഏർപ്പെടുത്തുന്നു.നഗരസഭ മന്ത്രാലയം വാർത്താസമ്മേളനത്തി ലാണ് ഇക്കാര്യം  പ്രഖ്യാപിച്ചത്. സ്ഥാപനങ്ങൾ, കമ്പനികൾ, ഷോപ്പിങ് സെന്ററുകൾഎന്നിവിടങ്ങളിലെല്ലാം പാക്കേജിങ്, അവതരണം, വിതരണം, സാധനങ്ങൾ കൊണ്ടുപോകൽ, ഉൽപന്നങ്ങൾ കൊണ്ടു...

Read more

ഷാർജയിലെ ബസ് യാത്ര ഇനി കൂടുതൽ ആദായവും എളുപ്പവും, നിങ്ങൾക്കായി സെയാർ കാർഡുകൾ ഒരുക്കി എസ്ആർടിഎ

ഷാർജയിലെ ബസ് യാത്ര ഇനി കൂടുതൽ ആദായവും എളുപ്പവും, നിങ്ങൾക്കായി സെയാർ കാർഡുകൾ ഒരുക്കി എസ്ആർടിഎ

ഷാർജ : ഷാർജ നിവാസികൾക്കും സ്ഥിരമായി എമിറേറ്റ് സന്ദർശിക്കുന്നവർക്കും ബസ് യാത്ര കൂടുതൽ സുഗമമാക്കാൻ ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്‌ആർ‌ടി‌എ) ബസ് കാർഡായ ‘സേയർ കാർഡ്’ ആവിഷ്കരിച്ചിരിക്കുന്നു. ഷാർജ ബസുകളിൽ ഉപയോഗിക്കാവുന്ന പണരഹിത പേയ്‌മെന്റ് രീതിയാണ് സയർ കാർഡ്....

Read more

ദുബായ് വിനോദ് സഞ്ചാരികളുടെ വരവിൽ കോവിഡിനു മുൻപുള്ള സ്ഥിതിയിലേക്ക് തിരികെയെത്തിയെന്ന് ടൂറിസം മന്ത്രാലയം.

ദുബായ് വിനോദ് സഞ്ചാരികളുടെ വരവിൽ കോവിഡിനു മുൻപുള്ള സ്ഥിതിയിലേക്ക് തിരികെയെത്തിയെന്ന് ടൂറിസം മന്ത്രാലയം.

ദുബായ് വിനോദ് സഞ്ചാരികളുടെ വരവിൽ കോവിഡിനു മുൻപുള്ള സ്ഥിതിയിലേക്ക് തിരികെയെത്തിയെന്ന് ടൂറിസം മന്ത്രാലയം. ഈവർഷം മേയ് വരെ 61.7 ലക്ഷം പേർ എത്തിയെന്നാണ് ഔദ്യോഗിക കണക്ക്. ഹോട്ടലുകളിലെ ശരാശരി ബുക്കിങ് 76% ആയിരുന്നു.ഹോട്ടലുകളിലെ ബുക്കിങ്ങുകളുടെ എണ്ണത്തിൽ രാജ്യാന്തരതലത്തിൽ ഒന്നാം സ്ഥാനത്താണ് ദുബായ്. ന്യൂയോർക്കിൽ61%, ലണ്ടനിൽ 60% പാരിസിൽ 57% എന്നിങ്ങനെയായിരുന്നു ഈ സമയത്തെ ഹോട്ടൽ ബുക്കിങ്. കുറഞ്ഞ ചെലവിൽ കൂടുതൽകാലത്തേയ്ക്കുള്ള താമസം എന്ന പ്രചാരണത്തിൽ 60 ഹോട്ടലുകളാണ് ഭാഗമായത്. ഇത് രാജ്യാന്തര തലത്തിൽ ടൂറിസ്റ്റുകളെഇവിടേക്ക് കൂടുതലായി ആകർഷിക്കാൻ കാരണമായെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡ് വന്നതോടെ കേരളമടക്കം ലോകത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വൻ തിരിച്ചടി നേരിട്ടപ്പോഴാണ് ദുബായുടെ നേട്ടം. കണ്ടിരിക്കേണ്ട സ്ഥലമായി ദുബായിയെ ലോകത്തിനു മുൻപിൽ ടൂറിസം വകുപ്പ് അവതരിപ്പിച്ചത് ബോളിവുഡ്, ഹോളിവുഡ്താരങ്ങളെ അണിനിരത്തിയാണ്. 5 ദിവസത്തെ പണം കൊണ്ട് 7 ദിവസം തങ്ങാമെന്നതടക്കം ഓഫറുകൾ നൽകി ഹോട്ടലുകളുംസഹകരിച്ചു. മടിച്ചു നിന്ന വിനോദ സഞ്ചാര മേഖലയെ എക്സ്പോ 2020 ഒരുക്കി ദുബായ് കുലുക്കി ഉണർത്തി.എക്സ്പോ2020നെ എക്സ്പോ സിറ്റിയാക്കി മാറ്റി സഞ്ചാരികളെ വിസ്മയിപ്പിക്കാൻ എല്ലാ വഴികളും തുറക്കുകയാണ് ദുബായ്. യാത്രാനിയന്ത്രണങ്ങൾ ഇല്ലാത്തതും കോവിഡിന്റെ പേരിൽ അനാവശ്യ നിർദേശങ്ങൾ ഒഴിവാക്കിയും സഞ്ചാരികൾക്ക് എല്ലാസ്വാതന്ത്ര്യവും നൽകിയാണ് ദുബായ് വരവേൽക്കുന്നത്.

Read more

യുഎഇയില്‍ ഇന്നും  ചൂടുള്ള കാലാവസ്ഥ ആണെന്നും എന്നാല്‍ ചില സമയത്ത് അന്തരീക്ഷം ഭാഗികമായി മേഘാവൃതംആയിരിക്കുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. 

യുഎഇയില്‍ ഇന്നും  ചൂടുള്ള കാലാവസ്ഥ ആണെന്നും എന്നാല്‍ ചില സമയത്ത് അന്തരീക്ഷം ഭാഗികമായി മേഘാവൃതംആയിരിക്കുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. 

യുഎഇയില്‍ ഇന്നും  ചൂടുള്ള കാലാവസ്ഥ ആണെന്നും എന്നാല്‍ ചില സമയത്ത് അന്തരീക്ഷം ഭാഗികമായി മേഘാവൃതംആയിരിക്കുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളില്‍ രാവിലെയോടെ നേരിയ തോതില്‍ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശും. കാറ്റിനെ തുടര്‍ന്ന് ഉയരുന്നപൊടി വൈകുന്നേരം ആറുമണി വരെ ദൂരക്കാഴ്ച കുറയ്ക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. അബുദാബിയിലും ദുബൈയിലുംതാപനില 47 ഡിഗ്രി സെല്‍ഷ്യസും 46 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.  അതേസമയം യുഎഇയില്‍ ഈ വര്‍ഷം ആദ്യമായി താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ഇന്നലെയാണ് താപനില 50 ഡിഗ്രിസെല്‍ഷ്യസ് മറികടന്നത്. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരി യോളജിയുടെ വിവരം പ്രകാരം രാജ്യത്ത് അല്‍ ദഫ്ര മേഖല യിലെഔവ്‌ടൈഡിലാണ് 50.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി യത്. ഉച്ചയ്ക്ക് 2.45 മണിക്കാണ് ഈ താപനില രേഖപ്പെടുത്തി യത്.രാജ്യത്തിന്റെ മറ്റൊരു വശത്ത് റാസല്‍ഖൈമയിലെ ജബല്‍ മെബ്രേഹില്‍ അതേ ദിവസം ഏറ്റവും കുറഞ്ഞ താപനിലയാണ്രേഖപ്പെടുത്തിയത്. 21.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. രാവിലെ  5.15നാണ് ഇത് രേഖപ്പെടുത്തിയത്. എന്‍സിഎംപുറപ്പെടുവിച്ച അഞ്ചു ദിവസത്തെ കാലാവസ്ഥാ ബുള്ളറ്റിനില്‍ ചൂട് അടുത്ത ആഴ്ച കൂടി തുടരുമെന്നാണ് വ്യക്തമാക്കുന്നത്.

Read more

ഹജജ് കര്‍മ്മം അനുഷ്ടിക്കാനായി സൗദിയിലേക്കു പോകുന്ന തീര്‍ത്ഥാടകര്‍ വിമാന യാത്രയില്‍ കുടെ കൊണ്ടുവരുന്നത് ഒഴിവാക്കേണ്ട ചിലസാധനങ്ങളുടെ പട്ടിക സൗദി ഹജജ്, ഉംറ മന്ത്രാലയം അറിയിച്ചു.

ഹജജ് കര്‍മ്മം അനുഷ്ടിക്കാനായി സൗദിയിലേക്കു പോകുന്ന തീര്‍ത്ഥാടകര്‍ വിമാന യാത്രയില്‍ കുടെ കൊണ്ടുവരുന്നത് ഒഴിവാക്കേണ്ട ചിലസാധനങ്ങളുടെ പട്ടിക സൗദി ഹജജ്, ഉംറ മന്ത്രാലയം അറിയിച്ചു.

ഹജജ് കര്‍മ്മം അനുഷ്ടിക്കാനായി സൗദിയിലേക്കു പോകുന്ന തീര്‍ത്ഥാടകര്‍ വിമാന യാത്രയില്‍ കുടെ കൊണ്ടുവരുന്നത് ഒഴിവാക്കേണ്ട ചിലസാധനങ്ങളുടെ പട്ടിക സൗദി ഹജജ്, ഉംറ മന്ത്രാലയം അറിയിച്ചു. കത്രിക, കത്തി, മൂര്‍ച്ചയുള്ള ബ്ലേഡുകള്‍, ചുറ്റിക, റെഞ്ചുകള്‍, നഖകട്ടറുകള്‍, ഡ്രില്ലിംഗ്ഉപകരണങ്ങള്‍ എന്നിവയും നിരോധിത ഉപകരണങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് മന്ത്രാലയം വിശദീകരിച്ചു.ഇത്തരം സാധനങ്ങള്‍ സൗദിയിലേക്കുള്ള വിമാനയാത്രയില്‍ കൊണ്ടുവരുന്നത് ഒഴിവാക്കണം. എല്ലാത്തരം തോക്കുകളും ബുള്ളറ്റുകള്‍, സ്റ്റണ്‍ ഗണ്ണുകള്‍, പടക്കങ്ങള്‍ എന്നിവയും കൂടാതെ വിഷവസ്തുക്കള്‍, കത്തുന്ന വസ്തുക്കള്‍, കംപ്രസ് ചെയ്ത വസ്തുക്കള്‍ എന്നിവ കൈവശം വയ്ക്കരുതെന്നും മന്ത്രാലം പറഞ്ഞു.

Read more

ബലിപെരുന്നാള്‍ (ഈദുല്‍ അദ്ഹ) ജൂലൈ ഒമ്പതിനാകാന്‍ സാധ്യത.

ബലിപെരുന്നാള്‍ (ഈദുല്‍ അദ്ഹ) ജൂലൈ ഒമ്പതിനാകാന്‍ സാധ്യത.

ബലിപെരുന്നാള്‍ (ഈദുല്‍ അദ്ഹ) ജൂലൈ ഒമ്പതിനാകാന്‍ സാധ്യത. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ച് ഇസ്ലാമിക മാസമായ ദുല്‍ഹജ് ഈമാസം 30നാണ് ആരംഭി ക്കുക.എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റിയുടെ കണക്കുകള്‍ അനുസരിച്ച് ദുല്‍ഹജ് 10ന് ആഘോഷിക്കുന്ന ബലിപെരുന്നാള്‍ ജൂലൈ 9നായിരിക്കും. ദുല്‍ഹജ് 9നാണ് മുസ്ലിംകള്‍ അറഫാ ദിനം ആചരിക്കുന്നത്. ബലിപെരുന്നാളിന് യുഎഇയില്‍ നാലു ദിവസത്തെ അവധിയാണ്ലഭിക്കുക. ഇത് ജൂലായ് ഒമ്പത് മുതൽ 11 വരെ ആകാനാണ് സാധ്യത

Read more

ദേശീയ റെയിൽ പദ്ധതിയായ ഇത്തിഹാദിന്റെ നിർമാണം ദുബായിലെ ഷെയ്ഖ് സായിദ് റോഡിലെത്തി.

ദേശീയ റെയിൽ പദ്ധതിയായ ഇത്തിഹാദിന്റെ നിർമാണം ദുബായിലെ ഷെയ്ഖ് സായിദ് റോഡിലെത്തി.

ദേശീയ റെയിൽ പദ്ധതിയായ ഇത്തിഹാദിന്റെ നിർമാണം ദുബായിലെ ഷെയ്ഖ് സായിദ് റോഡിലെത്തി. ജബൽഅലിയിൽ ദുബായ് മെട്രോ പാലത്തിന്റെയുംറോഡുകളുടെയും പശ്ചാത്തലത്തിൽ ഇത്തിഹാദ് റെയിൽ നിർമാണം പുരോഗമിക്കുന്നതിന്റെ  വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താണ്നിർമാതാക്കൾ വിവരം പുറത്തുവിട്ടത്. ഡ്രോണുകൾ ഉപയോഗിച്ച് ചിത്രീകരിച്ച ആകാശ ദൃശ്യത്തിൽ നിർമാണ പുരോഗതി വ്യക്തമാണ്. ജബൽഅലിമെട്രോ സ്റ്റേഷനുകൾക്ക് സമീപത്തുകൂടി പോകുന്ന ഇത്തിഹാദ് റെയിൽ യാഥാർഥ്യമായാൽ യാത്രക്കാർക്ക് ഇരു റെയിലും ഉപയോഗിക്കാൻസൗകര്യമൊരുങ്ങും. ചരക്കുനീക്കവും എളുപ്പമാകും. ഫുജൈറയിൽ യുഎഇയിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിന്റെ നിർമാണ ദൃശ്യങ്ങൾഇത്തിഹാദ് റെയിൽ കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. അൽ ബിത്‌നയിൽ 600 മീറ്റർ ഉയരമുള്ള പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഹജ്ർമലനിരകൾക്കിടയിലൂടെ കടന്നുപോകുന്ന പാതയിൽ പട്ടണങ്ങളുടെയും കൃഷിയിടങ്ങളുടെയും ആകാശദൃശ്യങ്ങൾ ആസ്വദിക്കാം. യുഎഇയുടെ യാത്രാ, ചരക്ക് ഗതാഗതം സുഗമമാക്കുന്നതിന് ഇത്തിഹാദ് റെയിലിന് നിർണായക പങ്ക് വഹിക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. പടിഞ്ഞാറ് സൗദി–യുഎഇഅതിർത്തിയായ ഗുവൈഫാത്ത് മുതൽ കിഴക്ക് ഒമാൻ വരെ നീളുന്ന 1,200 കിലോമീറ്റർ പാത സജ്ജമാക്കി യാത്രാ സർവീസ് തുടങ്ങിയാൽഅബുദാബിയിൽനിന്ന് ഫുജൈറയിലെത്താൻ 100 മിനിറ്റ് മതി.  യാത്രാ ട്രെയിനിൽ അബുദാബി-ദുബായ്, ദുബായ്–ഫുജൈറ യാത്രയ്ക്ക് 50 മിനിറ്റും ആണ് .സുരക്ഷിതവും വേഗമേറിയതും സൗകര്യപ്രദവുമായഇത്തിഹാദ് റെയിൽ നഗരങ്ങളെയും ജനങ്ങളെയും കൂടുതൽ അടുപ്പിക്കും. മണിക്കൂറിൽ 200 കിലോമീറ്ററാണ് വേഗം. പാസഞ്ചർ ട്രെയിനിൽ 400 പേർക്കുയാത്ര ചെയ്യാം. യുഎഇയിലുടനീളം  11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ചാണ് ട്രാക്ക് ഒരുക്കുന്നത്. 2024ൽ യാത്രാ സർവീസ് തുടങ്ങാനാണ്പദ്ധതി. ഇത്തിഹാദ് റെയിൽ ജിസിസി റെയിലുമായി ബന്ധിപ്പിക്കുന്നതോടെ ഗൾഫ് രാജ്യങ്ങളുമായുള്ള ദൂരവും കുറയും.

Read more

നമ്മുടെ കുട്ടികളാണ് നമ്മുക്കെല്ലാം, അവർക്കൊരു സുരക്ഷാ ക്യാമ്പയിനുമായി ഷാർജാ ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ്.

നമ്മുടെ കുട്ടികളാണ് നമ്മുക്കെല്ലാം, അവർക്കൊരു സുരക്ഷാ  ക്യാമ്പയിനുമായി ഷാർജാ ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ്.

ഷാർജ: ഷാർജയിലെ സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സിന്റെ അഫിലിയേറ്റ് ആയ ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് 'അവരുടെ സുരക്ഷ ആദ്യം' എന്ന പേരിൽ കാമ്പയിൻ ആരംഭിച്ചു. കുടുംബങ്ങൾക്കും കമ്മ്യൂണിറ്റി അംഗങ്ങൾക്കുമിടയിൽ കുട്ടികളുടെ സുരക്ഷാ സമ്പ്രദായങ്ങളെക്കുറിച്ച് അവബോധം വളർത്താൻ ലക്ഷ്യമിട്ടുള്ള ഈ കാമ്പയിൻ,...

Read more

സോശ്യൽ മീഡിയയിൽ വൈറലായ ഇന്നത്തെ ഫോട്ടോ

സോശ്യൽ മീഡിയയിൽ വൈറലായ ഇന്നത്തെ ഫോട്ടോ

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന സൗഹൃദ സംഗമം കോഴിക്കോട്ടെത്തിയപ്പോൾ. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തു കോയ തങ്ങളും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും സാദിഖാലി തങ്ങൾക്കിരുവശവും പുഞ്ചിരി തൂകി ഇരിക്കുന്ന ഫോട്ടോയാണ്...

Read more
Page 58 of 59 1 57 58 59

Recommended