ദുബായ്: അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിലും മാർക്കറ്റിംഗിലും ഡിജിറ്റൽ ഉള്ളടക്കത്തിന്റെ പ്രാധാന്യം ചർച്ച ചെയ്യുന്നതിനായി ദുബായ് പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ദുബായ് ഇക്കണോമി ആൻഡ് ടൂറിസത്തിന്റെ സഹകരണത്തോടെ ദുബായ് കണ്ടന്റ് ക്രിയേറ്റേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി.
‘എലവേറ്റ് യുവർ കണ്ടന്റ്: ദ ക്രാഫ്റ്റ് ഓഫ് ഇന്റർനാഷണൽ ഡെസ്റ്റിനേഷൻ മാർക്കറ്റിങ്’ എന്ന പേരിലുള്ള പരിപാടിയിൽ
എമിറേറ്റ്സ് എയർലൈൻസിന്റെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്, മാർക്കറ്റിങ് ആൻഡ് ബ്രാൻഡ് വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബൗട്രോസ് ബൗട്രോസായിരുന്നു പരിപാടിയിലെ മുഖ്യപ്രഭാഷകൻ. ദുബായ് മീഡിയ ഇൻകോർപ്പറേറ്റഡ് (DMI) ഇംഗ്ലീഷ് വാർത്താ വിഭാഗം മേധാവിയും ടിവി അവതാരകയുമായ റെബേക്ക മക്ലാഫ്ലിൻ-ഈസ്റ്റമാണ് പരിപാടി നിയന്ത്രിച്ചത്.


അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രങ്ങളെ ആഗോളതലത്തിൽ പരിചയപ്പെടുത്തുന്നതിന് ഫലപ്രദമായ ഡിജിറ്റൽ ഉള്ളടക്കം എങ്ങനെ പ്രയോജനപ്പെടുത്താം, ലക്ഷ്യസ്ഥാനങ്ങളുടെ ആകർഷണീയത പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ മാർക്കറ്റിങ് തന്ത്രങ്ങൾക്കുള്ള പങ്ക്, ഉള്ളടക്ക സൃഷ്ടിയിലെ പുതിയ സാധ്യതകൾ എന്നിവയെക്കുറിച്ച് പരിപാടിയിൽ ചർച്ചകൾ നടക്കും.
ഡിജിറ്റൽ മീഡിയ മേഖലയിലുള്ളവർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും മാർക്കറ്റിങ് പ്രൊഫഷണലുകൾക്കും അന്താരാഷ്ട്ര വിനോദസഞ്ചാര പ്രചാരണത്തിന്റെ രീതികളും സാധ്യതകളും മനസ്സിലാക്കാൻ പരിപാടി അവസരമൊരുക്കി










