പൊതുഗതാഗത രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച 737 ബസ് ഡ്രൈവർമാരെ ആദരിച്ച് ദുബായ് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). കൃത്യനിഷ്ഠ, സുരക്ഷിതമായ ഡ്രൈവിംഗ്, മികച്ച സേവനം എന്നീ മാനദണ്ഡങ്ങൾ പാലിച്ച ഡ്രൈവർമാരെയാണ് 2025-ലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തത്.


യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഈ വർദ്ധനവിന് പിന്നിൽ ഡ്രൈവർമാരുടെ ആത്മാർത്ഥമായ സേവനത്തിന് വലിയ പങ്കുണ്ടെന്ന് ആർടിഎയിലെ ബസ് വിഭാഗം ഡയറക്ടർ മർവാൻ അൽ സറൂണി പറഞ്ഞു. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്ക് ലോകോത്തര നിലവാരത്തിലുള്ള യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനുമാണ് ഇങ്ങനെയൊരു പദ്ധതിയെന്നും അദ്ദേഹം കൂട്ടിിച്ചേർത്തു.
കഴിഞ്ഞ വർഷം 197 ദശലക്ഷത്തിലധികം ആളുകളാണ് ദുബായിലെ പൊതുബസുകളെ ആശ്രയിച്ചത്. യാത്രക്കാരുടെ ഈ വലിയ വിശ്വാസത്തിന് പിന്നിൽ നമ്മുടെ ഡ്രൈവർമാരുടെ വലിയ പരിശ്രമമുണ്ടെന്ന് ആർടിഎ അധികൃതർ വ്യക്തമാക്കി. കൃത്യനിഷ്ഠയും റോഡ് സുരക്ഷയും മുൻനിർത്തി മികച്ച സേവനം നൽകുന്നവരെ പ്രോത്സാഹിപ്പിക്കുന്നത് ദുബായിലെ പൊതുഗതാഗത രംഗത്തെ കൂടുതൽ കരുത്തുറ്റതാക്കുമെന്നും അധികൃതർ വ്യക്തമാക്കി .













































