• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, July 12, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബായിൽ ട്രക്ക് പാർക്കിംഗ് സൗകര്യം 56 ശതമാനം വർദ്ധിപ്പിച്ചു; ഏഴ് കേന്ദ്രങ്ങളിലായി പുതിയ 364 സ്ലോട്ടുകൾ

by UAE വാർത്ത ലേഖകൻ
5 days ago
in Dubai
Reading Time: 2 mins read
22 1
ദുബായിൽ ട്രക്ക് പാർക്കിംഗ് സൗകര്യം 56 ശതമാനം വർദ്ധിപ്പിച്ചു; ഏഴ് കേന്ദ്രങ്ങളിലായി പുതിയ 364 സ്ലോട്ടുകൾ
125
VIEWS
Share on WhatsappShare on Facebook

ദുബായ്: എമിറേറ്റിലെ ലോജിസ്റ്റിക്സ്-ഗതാഗത മേഖലയ്ക്ക് കൂടുതൽ കരുത്തുപകർന്നുകൊണ്ട് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ട്രക്ക് വിശ്രമകേന്ദ്രങ്ങളിലെ പാർക്കിംഗ് ശേഷി വർദ്ധിപ്പിച്ചു. ഏഴ് പ്രധാന കേന്ദ്രങ്ങളിലായി 56 ശതമാനം വർദ്ധനവോടെ 364 പുതിയ പാർക്കിംഗ് സ്ലോട്ടുകളാണ് പുതുതായി നിർമ്മിച്ചത്. ഇതോടെ ആകെ ട്രക്ക് പാർക്കിംഗ് സ്ലോട്ടുകളുടെ എണ്ണം 1,007 ആയി ഉയർന്നു.

ദുബായെ ആഗോള വ്യാപാര-ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള ‘ദുബായ് ഇക്കണോമിക് അജണ്ട (D33)’ പ്രൊജക്റ്റിന്റെ ഭാഗമായാണ് ഈ നടപടി.

പുതിയ പാർക്കിംഗ് സ്ലോട്ടുകൾ എവിടെയെല്ലാം:

  • അൽ റുവയ്യ 2: 107 സ്ലോട്ടുകൾ
  • ലെഹ്ബാബ് 2: 90 സ്ലോട്ടുകൾ
  • ലെഹ്ബാബ് 1: 47 സ്ലോട്ടുകൾ
  • മദീനത്ത് ഹിന്ദ് 2: 27 സ്ലോട്ടുകൾ
  • അൽ തയ്യ്: 18 സ്ലോട്ടുകൾ
  • അൽ റുവയ്യ 1: 15 സ്ലോട്ടുകൾ
  • നാദ് അൽ ഹമർ: 60 സ്ലോട്ടുകൾ (നിർമ്മാണം പുരോഗമിക്കുന്നു)

“ദുബായിൽ പ്രതിമാസം 1.5 ലക്ഷത്തിലധികം ട്രക്കുകളാണ് ഈ വിശ്രമകേന്ദ്രങ്ങളെ ആശ്രയിക്കുന്നത്. പ്രതിദിനം ശരാശരി 4 ലക്ഷം ട്രക്ക് ട്രിപ്പുകളാണ് ദുബായിലുടനീളം നടക്കുന്നത്,” ആർ.ടി.എ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സി.ഇ.ഒ ഹുസൈൻ അൽ ബന്ന വ്യക്തമാക്കി.

സുരക്ഷിതത്വവും ഡ്രൈവർമാർക്ക് വിശ്രമവും

ട്രക്കുകൾക്ക് നിരോധനമുള്ള സമയങ്ങളിൽ പ്രധാന റോഡുകളിൽ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് ഒഴിവാക്കാൻ ഈ വിശ്രമകേന്ദ്രങ്ങൾ സഹായിക്കുമെന്ന് അൽ ബന്ന പറഞ്ഞു. നീണ്ട യാത്രകൾ ചെയ്യുന്ന ഡ്രൈവർമാരുടെ ക്ഷീണം കുറയ്ക്കാൻ ഇത് സഹായിക്കും. താമസസൗകര്യം, റെസ്റ്റോറന്റുകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, പെട്രോൾ പമ്പുകൾ, ഹെവി വെഹിക്കിൾ-ടയർ മെയിന്റനൻസ് സർവീസുകൾ എന്നിവയുൾപ്പെടെയുള്ള സവിശേഷതകൾ ഈ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്.

കൂടാതെ, റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബായ് പോലീസിന്റെ സഹകരണത്തോടെയുള്ള പരിശോധനകളും, ഡിപി വേൾഡ് (DP World), കോണ്ടിനെന്റൽ ടയേഴ്സ് എന്നിവയുമായി ചേർന്ന് ടയർ സുരക്ഷാ പരിശോധനകളും ആർ.ടി.എ ശക്തമാക്കിയിട്ടുണ്ട്.

Tags: D33 AgendaDubai logisticsDubai NewsDubai RTADubai TransportRoad Safety DubaiTruck Parking Dubai

RelatedPosts

ദുബായിൽ 200 കോടി ദിർഹമിന്റെ റോഡ് വികസന പദ്ധതിയുമായി ആർടിഎ;
Dubai

ദുബായിൽ 200 കോടി ദിർഹമിന്റെ റോഡ് വികസന പദ്ധതിയുമായി ആർടിഎ;

July 12, 2026
വേനൽക്കാല യാത്രാ തിരക്ക്: 30 ലക്ഷം യാത്രക്കാരെ വരവേൽക്കാൻ ദുബായ് എയർപോർട്ടുകളിൽ വിപുലമായ സജ്ജീകരണങ്ങൾ
Travel

വേനൽക്കാല യാത്രാ തിരക്ക്: 30 ലക്ഷം യാത്രക്കാരെ വരവേൽക്കാൻ ദുബായ് എയർപോർട്ടുകളിൽ വിപുലമായ സജ്ജീകരണങ്ങൾ

July 11, 2026
ദുബായിലെ അൽ ഖലീജ് സ്ട്രീറ്റിൽ താൽകാലിക ഗതാഗത നിയന്ത്രണം; ജൂലൈ 11 മുതൽ 13 വരെ ബദൽ വഴികൾ തേടണം
Dubai

ദുബായിലെ അൽ ഖലീജ് സ്ട്രീറ്റിൽ താൽകാലിക ഗതാഗത നിയന്ത്രണം; ജൂലൈ 11 മുതൽ 13 വരെ ബദൽ വഴികൾ തേടണം

July 10, 2026
ദുബായ് ജി ഡി ആർ എഫ് എ -‘ഹാപ്പിനസ് ഇൻ ട്രാവൽ’ പ്രദർശനം സംഘടിപ്പിച്ചു
Dubai

ദുബായ് ജി ഡി ആർ എഫ് എ -‘ഹാപ്പിനസ് ഇൻ ട്രാവൽ’ പ്രദർശനം സംഘടിപ്പിച്ചു

July 10, 2026
ദുബായ് മെട്രോ ബ്ലൂ ലൈൻ: ഒന്നാം ഘട്ട തുരങ്ക നിർമാണം പൂർത്തിയായി; വേഗത കൂട്ടി പുതിയ ‘അൽ വുഗൈഷ’ മെഷീൻ
Travel

ദുബായ് മെട്രോ ബ്ലൂ ലൈൻ: ഒന്നാം ഘട്ട തുരങ്ക നിർമാണം പൂർത്തിയായി; വേഗത കൂട്ടി പുതിയ ‘അൽ വുഗൈഷ’ മെഷീൻ

July 9, 2026
ദുബായ് ബസ് സർവീസുകൾ ഇനി കൂടുതൽ വേഗത്തിലാകും; നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് സിസ്റ്റവുമായി ആർടിഎ
Dubai

ദുബായ് ബസ് സർവീസുകൾ ഇനി കൂടുതൽ വേഗത്തിലാകും; നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് സിസ്റ്റവുമായി ആർടിഎ

July 7, 2026
  • Trending
  • Latest
നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

July 6, 2026
പ്രവാസികളിൽ നിന്ന് ശേഖരിച്ച ഇസിആർ ഡെപ്പോസിറ്റ്: കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി; ജൂലൈ 29നകം സത്യവാങ്മൂലം സമർപ്പിക്കണം

പ്രവാസികളിൽ നിന്ന് ശേഖരിച്ച ഇസിആർ ഡെപ്പോസിറ്റ്: കേന്ദ്രത്തോട് മറുപടി തേടി ഹൈക്കോടതി; ജൂലൈ 29നകം സത്യവാങ്മൂലം സമർപ്പിക്കണം

July 9, 2026
യുഎഇ വേനൽ യാത്ര: ദുബായ് വിമാനത്താവളത്തിൽ ഈ സാധനങ്ങൾക്ക് നിയന്ത്രണം

കുട്ടനാട് എംഎൽഎ റെജി ചെറിയാന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഊഷ്മള സ്വീകരണം

കുട്ടനാട് എംഎൽഎ റെജി ചെറിയാന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഊഷ്മള സ്വീകരണം

July 12, 2026
ദുബായിൽ 200 കോടി ദിർഹമിന്റെ റോഡ് വികസന പദ്ധതിയുമായി ആർടിഎ;

ദുബായിൽ 200 കോടി ദിർഹമിന്റെ റോഡ് വികസന പദ്ധതിയുമായി ആർടിഎ;

July 12, 2026
യുഎഇ വേനൽ യാത്ര: ദുബായ് വിമാനത്താവളത്തിൽ ഈ സാധനങ്ങൾക്ക് നിയന്ത്രണം
Travel

യുഎഇ വേനൽ യാത്ര: ദുബായ് വിമാനത്താവളത്തിൽ ഈ സാധനങ്ങൾക്ക് നിയന്ത്രണം

July 12, 2026
കുട്ടനാട് എംഎൽഎ റെജി ചെറിയാന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഊഷ്മള സ്വീകരണം
Sharjah

കുട്ടനാട് എംഎൽഎ റെജി ചെറിയാന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഊഷ്മള സ്വീകരണം

July 12, 2026
ദുബായിൽ 200 കോടി ദിർഹമിന്റെ റോഡ് വികസന പദ്ധതിയുമായി ആർടിഎ;
Dubai

ദുബായിൽ 200 കോടി ദിർഹമിന്റെ റോഡ് വികസന പദ്ധതിയുമായി ആർടിഎ;

July 12, 2026
വീണ്ടും വിവാദത്തിൽ ദിൽജിത് ദോസാഞ്ചിന്റെ ‘സത്ലുജ്’; ഇന്ത്യയ്ക്ക് പിന്നാലെ Zee5 ആഗോള പ്ലാറ്റ്‌ഫോമിൽ നിന്നും ചിത്രം നീക്കി
Movie

വീണ്ടും വിവാദത്തിൽ ദിൽജിത് ദോസാഞ്ചിന്റെ ‘സത്ലുജ്’; ഇന്ത്യയ്ക്ക് പിന്നാലെ Zee5 ആഗോള പ്ലാറ്റ്‌ഫോമിൽ നിന്നും ചിത്രം നീക്കി

July 12, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.