• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, June 26, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

by UAE വാർത്ത ലേഖകൻ
1 hour ago
in Dubai
Reading Time: 1 min read
22 1
യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു
125
VIEWS
Share on WhatsappShare on Facebook

ജിഐഐ നിക്ഷേപത്തിന് പിന്നാലെ ആഗോള വികസനത്തിലേക്ക് കുതിക്കുന്ന ഹോട്ട്‌പാക്കിന് യുഎഇ സർക്കാരിന്റെ സുപ്രധാന അംഗീകാരം; ‘ഓപ്പറേഷൻ 300 ബില്യൺ’ പദ്ധതിക്ക് പൂർണ്ണ പിന്തുണ.

ദുബായ്: യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് ഉത്പന്നങ്ങളുടെ നിർമാണത്തിൽ ജിസിസിയിലെ ഏറ്റവും വലിയ കമ്പനിയായ ഹോട്ട്‌പാക്കിന്റെ ദുബായിലെ നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിലെ (എന്‍ഐപി) പ്രമുഖ നിര്‍മാണശാല സന്ദർശിച്ചു. പ്രമുഖ നിക്ഷേപ സ്ഥാപനമായ ഗള്‍ഫ് ഇസ്ലാമിക് ഇന്‍വെസ്റ്റ്‌മെന്റ്സ് (ജിഐഐ) ഹോട്ട്‌പാക്കില്‍ ഈയിടെ നടത്തിയ വൻ നിക്ഷേപത്തിന് പിന്നാലെ, കമ്പനി അതിന്റെ അതിവേഗ ആഗോള വികസനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിലാണ് 2026 ജൂണ്‍ 26-ന് ഈ ഔദ്യോഗിക സന്ദർശനം നടന്നത്.

യുഎഇയുടെ വ്യാവസായിക ലക്ഷ്യങ്ങളും സാമ്പത്തിക വളർച്ചയും മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഹോട്ട്‌പാക്ക് വഹിക്കുന്ന മികച്ച പങ്കിനുള്ള സുപ്രധാന അംഗീകാരമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്. സന്ദര്‍ശനത്തിനിടെ മന്ത്രി ഹോട്ട്‌പാക്കിന്റെ അത്യാധുനിക ആധുനിക നിര്‍മാണശാലകൾ നേരിട്ട് കണ്ട് വിലയിരുത്തി. കമ്പനിയുടെ വിവിധ ഘട്ടങ്ങളിലെ വളര്‍ച്ച, പരിസ്ഥിതി സൗഹൃദ സാങ്കേതിക മുന്നേറ്റങ്ങള്‍, സുസ്ഥിരതാ പദ്ധതികൾ, ബഹുരാഷ്ട്ര പ്രവർത്തന രീതികൾ എന്നിവ ഹോട്ട്‌പാക്ക് അധികൃതർ മന്ത്രിയുമായി വിശദമായി ചർച്ച ചെയ്തു.

സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിച്ച അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, ആഗോള മികച്ച മാതൃകകളെ അടിസ്ഥാനമാക്കി മത്സരാധിഷ്ഠിതവും സുസ്ഥിരവുമായ ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നത് യുഎഇയും രാജ്യത്തിന്റെ നേതൃത്വവും തുടരുകയാണെന്ന് വ്യക്തമാക്കി. “രാജ്യം നിര്‍മാണമേഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയുമാണ്. ഇതിന്റെ ഭാഗമായി സുസ്ഥിര വ്യവസായങ്ങള്‍ വികസിപ്പിക്കുകയും സാമ്പത്തിക പങ്കാളിത്തങ്ങള്‍ വിപുലീകരിക്കുകയും ചെയ്യുന്നത് ‘മെയ്ഡ് ഇൻ യുഎഇ’ ഉല്‍പന്നങ്ങളുടെ അന്താരാഷ്ട്ര കയറ്റുമതി വർധിപ്പിക്കുന്നതിനും പുതിയ വിപണികൾ കണ്ടെത്തുന്നതിനും സഹായകരമാകും,” മന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ തങ്ങൾ കൈവരിച്ച വളർച്ചയുടെ കഥ യുഎഇ സാമ്പത്തിക മന്ത്രിയുമായി പങ്കുവെക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഹോട്ട്‌പാക്ക് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്‍ ജബ്ബാര്‍ പി.ബി. പറഞ്ഞു. യുഎഇ വ്യാവസായിക മേഖലയിൽ നിർണായക സംഭാവന നൽകാൻ അവസരം ലഭിച്ചതോടൊപ്പം നിലവിൽ 17-ലേറെ രാജ്യങ്ങളിൽ ഉത്പാദന കേന്ദ്രങ്ങളും 100-ലധികം രാജ്യങ്ങളിലേക്ക് വിജയകരമായി കയറ്റുമതിയും നടത്താൻ ഹോട്ട്‌പാക്കിന് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോള വിപണിയിലേക്ക് ഉയർന്ന നിലവാരമുള്ള പ്രകൃതി സൗഹൃദ ഉൽപ്പന്നങ്ങൾ എത്തിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇ കേന്ദ്രമായി നിര്‍മാണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, ഉല്‍പന്നങ്ങളുടെ ആഗോള വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിന്റെ വ്യാവസായിക മേഖലയില്‍ പുതിയ വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഹോട്ട്‌പാക്ക് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.

ഹോട്ട്‌പാക്കും യുഎഇയുടെ ‘ഓപ്പറേഷൻ 300 ബില്യണും’: 1995-ൽ ദുബായിൽ സ്ഥാപിതമായ ഹോട്ട്‌പാക്ക് ഇന്ന് പ്ലാസ്റ്റിക്, പേപ്പർ, അലുമിനിയം, സുസ്ഥിര ബയോഡീഗ്രേഡബിൾ പാക്കേജിംഗ് ഉൽപ്പന്നങ്ങളുടെ ഉത്പാദനത്തിൽ ആഗോള ബ്രാൻഡാണ്. യുഎഇ സർക്കാരിന്റെ അഭിമാനകരമായ ‘ഓപ്പറേഷൻ 300 ബില്യൺ’ വ്യാവസായിക പദ്ധതിക്ക് ഹോട്ട്‌പാക്ക് വലിയ പിന്തുണയാണ് നൽകുന്നത്. പ്രാദേശിക ഉത്പാദനം ശക്തിപ്പെടുത്തുക, യുഎഇയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കുക, അത്യാധുനിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Tags: Abdullah bin Touq Al MarriGulf Islamic InvestmentsHotpack GlobalNational Industries ParkOperation 300bnSustainable PackagingUAE business news

RelatedPosts

അബുദാബി ചേംബർ ഓഫ് കൊമേഴ്‌സിൽ കൊമേഴ്‌സ്യൽ മീഡിയേഷൻ സെന്റർ സ്ഥാപിച്ച് മൻസൂർ ബിൻ സായിദിന്റെ ഉത്തരവ്
Abu Dhabi

അബുദാബി ചേംബർ ഓഫ് കൊമേഴ്‌സിൽ കൊമേഴ്‌സ്യൽ മീഡിയേഷൻ സെന്റർ സ്ഥാപിച്ച് മൻസൂർ ബിൻ സായിദിന്റെ ഉത്തരവ്

May 20, 2026
വാഷിംഗ്ടൺ പോസ്റ്റിന്റെ ആഗോള AI കൗൺസിലിലേക്ക് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം.ഡി അദീബ് അഹമ്മദ്
Abu Dhabi

വാഷിംഗ്ടൺ പോസ്റ്റിന്റെ ആഗോള AI കൗൺസിലിലേക്ക് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം.ഡി അദീബ് അഹമ്മദ്

May 19, 2026
  • Trending
  • Latest
വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസം; ജൂലൈ 9 വരെ പിഴയില്ലാതെ രാജ്യം വിടാം

ആറ് രാജ്യങ്ങൾക്കുകൂടി ഓൺ-അറൈവൽ വിസ; യു.എ.ഇ പുതിയ ഇളവ് പ്രഖ്യാപിച്ചു

June 26, 2026
അൽ ഫലാഹ് പ്രീമിയർ ലീഗ് ക്രിക്കറ്റ്: യെല്ലോ സ്ട്രൈക്കേഴ്സിനെ തകർത്ത് റെഡ് റോയൽസ് ചാമ്പ്യന്മാർ

അൽ ഫലാഹ് പ്രീമിയർ ലീഗ് ക്രിക്കറ്റ്: യെല്ലോ സ്ട്രൈക്കേഴ്സിനെ തകർത്ത് റെഡ് റോയൽസ് ചാമ്പ്യന്മാർ

May 17, 2026
യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് പറക്കുന്നവർ ശ്രദ്ധിക്കുക; യാത്രയ്ക്ക് മുൻപ് ഹെൽത്ത് ഡിക്ലറേഷൻ ഫോം നിർബന്ധമാക്കി

യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് പറക്കുന്നവർ ശ്രദ്ധിക്കുക; യാത്രയ്ക്ക് മുൻപ് ഹെൽത്ത് ഡിക്ലറേഷൻ ഫോം നിർബന്ധമാക്കി

June 26, 2026
യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

June 26, 2026
വേനൽച്ചൂടിന് ആശ്വാസമായി ദുബൈ സർക്കാർ ഓഫീസുകളിൽ പുതിയ ഫ്ലെക്സിബിൾ സമയക്രമം; ജൂൺ 29 മുതൽ പ്രാബല്യത്തിൽ

വേനൽച്ചൂടിന് ആശ്വാസമായി ദുബൈ സർക്കാർ ഓഫീസുകളിൽ പുതിയ ഫ്ലെക്സിബിൾ സമയക്രമം; ജൂൺ 29 മുതൽ പ്രാബല്യത്തിൽ

June 26, 2026
വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസം; ജൂലൈ 9 വരെ പിഴയില്ലാതെ രാജ്യം വിടാം

ആറ് രാജ്യങ്ങൾക്കുകൂടി ഓൺ-അറൈവൽ വിസ; യു.എ.ഇ പുതിയ ഇളവ് പ്രഖ്യാപിച്ചു

June 26, 2026
വേനൽച്ചൂടിന് ആശ്വാസമായി ദുബൈ സർക്കാർ ഓഫീസുകളിൽ പുതിയ ഫ്ലെക്സിബിൾ സമയക്രമം; ജൂൺ 29 മുതൽ പ്രാബല്യത്തിൽ
Dubai

ജർമ്മനിയെ ഞെട്ടിച്ച് ഇക്വഡോർ; ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി ലോകകപ്പ് നൗക്കൗട്ടിൽ
Sports

ജർമ്മനിയെ ഞെട്ടിച്ച് ഇക്വഡോർ; ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി ലോകകപ്പ് നൗക്കൗട്ടിൽ

June 26, 2026
ഇന്ത്യൻ പാസ്‌പോർട്ട് നിരക്കുകൾ ജൂലൈ 1 മുതൽ 75% വരെ വർദ്ധിപ്പിക്കുന്നു; യുഎഇ പ്രവാസികൾക്കും ചെലവേറും
Travel

ഇന്ത്യൻ പാസ്‌പോർട്ട് നിരക്കുകൾ ജൂലൈ 1 മുതൽ 75% വരെ വർദ്ധിപ്പിക്കുന്നു; യുഎഇ പ്രവാസികൾക്കും ചെലവേറും

June 26, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.