ദുബൈ : മന്‍ശഅ് മാട്ടൂൽ ദുബൈ ചാപ്റ്റർ പന്ത്രണ്ടാം എഡിഷൻ മഹബ്ബ 2026 ദുബെയിൽ സെപ്‌റ്റംബർ 6ന് ഞായറാഴ്ച വൈകീട്ട് അഞ്ചു മണിക്ക് ഖിസൈസിൽ വെച്ച് നടക്കും. കഴിഞ്ഞ പതിനൊന്നു എഡിഷനുകളിൽ വിവിധങ്ങളായ പദ്ധതികൾ വ്യത്യസ്ത മേഖലകളിൽ രൂപപ്പെടുത്തിയിട്ടുണ്ട്. മഹബ്ബയുടെ ഈ വർഷത്തെ എഡിഷൻ കൂടുതൽ വിപുലമായ പരിപാടികളോടെയാണ് ക്രമീകരിക്കുന്നത്.
പ്രവാചക സ്നേഹവും പ്രവാസി സമൂഹത്തിലെ പരസ്പര സാഹോദര്യവും കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മഹബ്ബ സംഘടിപ്പിച്ചു വരുന്നത്. മൗലീദ്, മദ്ഹുറസൂൽ പ്രഭാഷണം, ഖസീദത്തുൽ ബുർദ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ നടക്കും.
ഹദീസ് പഠനം, ഗിഫ്റ്റ് ഫോർ പരെന്റ്സ്, ഓൺലൈൻ പരീക്ഷ എന്നിവ മഹബ്ബയുടെ ഭാഗമായി നടക്കും. മഹബ്ബ ഉത്ഘാടനം അബ്ദുസ്സലാം സഖാഫി വെള്ളലശേരി നിർവ്വഹിക്കും.സയ്യിദ് ത്വയ്യിബ് അൽ ബുഖാരി മഹബ്ബ സന്ദേശം കൈമാറും.പ്രസ്ഥാന-സ്ഥാപന നേതൃത്വം സംബന്ധിക്കും.










