ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ ആഘോഷങ്ങളാക്കുക എന്ന ആശയം മുന്നോട്ട് വെച്ച്, നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ ഏറ്റവും പുതിയ ആഭരണ കളക്ഷനായ ‘വെയർ ഇറ്റ് ലൈറ്റ്’ ജനങ്ങളിലെത്തി. 14 കാരറ്റ് സ്വർണത്തിൽ ഒരുങ്ങിയ ആകർഷകമായ ഡിസൈനുകളാണ് ഈ പുതിയ കളക്ഷനിലൂടെ നിഷ്ക അവതരിപ്പിക്കുന്നത്.
പുതിയ കളക്ഷന്റെ ഉദ്ഘാടനം മെയ് 8ന് ദുബായിലെ കരാമ സെന്ററിൽ പ്രശസ്ത സിനിമാ താരം നൈല ഉഷ നിർവഹിച്ചു. വിശാലമായ ആഭരണ വൈവിധ്യങ്ങളോടൊപ്പം മറ്റൊരു ജനപ്രിയ കളക്ഷൻ കൂടി ചേർക്കുന്നതിലൂടെ നിഷ്കയുടെ വളർച്ചയിലെ ഒരു നാഴികക്കല്ലാണ് ഇത്.
ഗ്രാൻഡ് ലോഞ്ചിന്റെ ഭാഗമായി നടന്ന ലക്കി ഡ്രോയിൽ വിജയികളായ സച്ചിത്രിക ഹേവാവിതരണ (അബുദാബി), സിനിയ ബിബിൻ (ദുബായ്) എന്നിവർക്ക് ജെടൂർ കാറുകളുടെ താക്കോൽ നൈല ഉഷ കൈമാറി.
കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റിൽ, നിഷ്ക മൊമെന്റ്സ് ജ്വല്ലറി ചെയർമാൻ നിഷിൻ തസ്ലീൻ സി.എം, മാനേജിങ് ഡയറക്ടർ റിസ്വാൻ ഷിറാസ്സി എം എന്നിവർ പുതിയ ‘വെയർ ഇറ്റ് ലൈറ്റ്’ കളക്ഷനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചു.



ആഭരണ ചാരുതയും, കംഫർട്ടും, ഡെയിലി വെയർ ലക്സറിയും ഒന്നിച്ച് ചേർന്നതാണ് ഈ കളക്ഷന്റെ പ്രധാന പ്രത്യേകത. 14 കാരറ്റ് സ്വർണത്തിൽ ഡിസൈൻ ചെയ്ത ആഭരണങ്ങൾ ഭാരം കുറഞ്ഞതും, വ്യത്യസ്തമായതും, ഇന്നത്തെ ആഭരണ ട്രെൻഡുകളോട് ചേര്‍ന്നുനിൽക്കുന്നതുമാണ്.
‘വെയർ ഇറ്റ് ലൈറ്റ്’ ആഭരണങ്ങളോടൊപ്പം ഒരു പ്രധാന ആകർഷണമായി നിഷ്ക അവതരിപ്പിക്കുന്ന സബ്-കാറ്റഗറിയാണ് ‘നൈല’ കളക്ഷൻ. ഹൃദയം തൊടുന്ന ഡിസൈനുകളും, ആധുനിക ഭാവനയും സമന്വയിപ്പിച്ച ഡെയിലി ഉപയോഗത്തിന് അനുയോജ്യമായ ആഭരണങ്ങളാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്.
മാധ്യമ പ്രതിനിധികളും, വിശിഷ്ടാതിഥികളും, ആഭരണ പ്രേമികളും പങ്കെടുത്ത ചടങ്ങിൽ, നിഷ്ക മൊമെന്റ്സ് ജ്വല്ലറി നേര്‍ത്തതും മികവുറ്റതുമായ ആഭരണങ്ങളുടെ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചു.








































