• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, November 14, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment Books & Literature

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പെണ്ണില്ലം എഴുത്തിടത്തിന് തിളക്കമേകി 36 പുസ്തകങ്ങൾ പ്രകാശനം ചെയ്തു

by UAE വാർത്ത ലേഖകൻ
16 minutes ago
in Books & Literature
Reading Time: 1 min read
22 0
Pennillam Ezhuthidam Publications released 36 books and honored its 2026 literary competition winners at the Sharjah International Book Fair.
121
VIEWS
Share on WhatsappShare on Facebook

സാഹിത്യമത്സര വിജയികൾക്ക് പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു

ഷാർജ: സ്ത്രീകളുടെ എഴുത്തിനും ചിന്തകൾക്കും ആത്മാഭിവൃദ്ധിക്കും വേദിയൊരുക്കുന്ന പെണ്ണില്ലം എഴുത്തിടം പബ്ലിക്കേഷൻസിന്റെ 36 പുസ്തകങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. സാഹിത്യ-സാംസ്കാരിക-മാധ്യമ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് ശ്രദ്ധേയമായി.

പി.എം.എ. സലാം (മുൻ എം.എൽ.എ), എഴുത്തുകാരായ വക്കം ഷക്കീർ, കുമാരേട്ടൻ പാണന്റെ മുക്ക്, സുനിൽ നമ്പ്യാർ, ഗീത മോഹൻ, തോമസ് വർഗീസ് (മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം), മാധ്യമപ്രവർത്തകരായ ശ്രീജിഷ് ശ്രീകണ്ഠൻ നായർ, അനൂപ് കീച്ചേരി, വിനു വർഗീസ് തുടങ്ങിയ വിശിഷ്ടാതിഥികൾ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. പെണ്ണില്ലം ജനറൽ സെക്രട്ടറി രാജി അരവിന്ദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിന്റെ ഭാഗമായി പെണ്ണില്ലം 2026 സാഹിത്യമത്സരത്തിൽ വിജയികളായ ബിസ്മി എസ്. റാവുത്തർ, ഗീത കൈപ്പറമ്പ്, ആശാലത ശിവദം, വിജയലക്ഷ്മി വി., കുമാരേട്ടൻ പാണന്റെ മുക്ക്, സൗമ്യ എബ്രഹാം എന്നിവർക്ക് സർട്ടിഫിക്കറ്റുകളും മെമന്റോകളും സമ്മാനിച്ചു.

സ്ത്രീകളുടെ എഴുത്തിനും സർഗാത്മകതയ്ക്കും പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പെണ്ണില്ലം എഴുത്തിടം, ഒരു ഓൺലൈൻ കൂട്ടായ്മയായി ആരംഭിച്ച് ഇന്ന് എഴുത്തുകാർക്കും വായനക്കാർക്കും ഒരുപോലെ പ്രചോദനമാകുന്ന സാഹിത്യവേദിയായി വളർന്നിരിക്കുകയാണ്. കൂട്ടായ്മയുടെ പ്രസാധന വിഭാഗമായ പെണ്ണില്ലം എഴുത്തിടം പബ്ലിക്കേഷൻസ് ഈ വളർച്ചയുടെ പുതിയ അധ്യായമാണ്.

2024 ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഒരുക്കിയ പെണ്ണില്ലം എഴുത്തിടം പബ്ലിക്കേഷൻസ്‌ അംഗങ്ങളായ എഴുത്തുകാരുടെ കവിതാസമാഹാരങ്ങൾ, കഥാസമാഹാരങ്ങൾ, ആത്മകഥകൾ, അനുഭവക്കുറിപ്പുകൾ തുടങ്ങി 61 കൃതികൾ പ്രദർശിപ്പിച്ചു ജൈത്ര യാത്ര ആരംഭിച്ചു. 2025 അന്താരാഷ്ട്ര ഷാർജ പുസ്‌തകൊത്സവ വേദിയിൽ 101 പുസ്തകങ്ങൾ പ്രകാശനം ചെയ്തു പെൺക്കരുത്ത് അരക്കിട്ട് ഉറപ്പിച്ചു. വായനക്കാരുടെയും സാഹിത്യപ്രേമികളുടെയും ശ്രദ്ധ നേടിയ അവരുടെ സ്റ്റാൾ കൂട്ടായ്മയുടെ സാഹിത്യപ്രവർത്തനങ്ങളുടെ വ്യാപ്തി വിളിച്ചോതുന്നതായിരുന്നു.

പെണ്ണില്ലം എഴുത്തിടത്തിന്റെ സ്ഥാപകയായ രാജി പി. മേനോന്റെ ജീവിതവും ഈ കൂട്ടായ്മയുടെ വളർച്ചയ്ക്ക് വലിയ പ്രചോദനമാണ്. കാൻസർ രോഗത്തെ അതിജീവിച്ച് എഴുത്തിലൂടെ ജീവിതത്തെ ആഘോഷിച്ച അവർ ആത്മവിശ്വാസത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും തുടർച്ചയായാണ് ഇന്ന് നിരവധി എഴുത്തുകാരെ ചേർത്തുപിടിച്ച് പെണ്ണില്ലം പബ്ലിക്കേഷൻസ് മുന്നേറുന്നത്.

“ഞങ്ങൾ എഴുതുന്നത് സ്ത്രീകളെക്കുറിച്ചല്ല, സ്ത്രീകളുടെ നിലയിൽ നിന്നാണ്” എന്ന ആശയം ഉയർത്തിപ്പിടിക്കുന്ന പെണ്ണില്ലം, ഓരോ സ്ത്രീക്കും പറയാനുള്ള കഥകൾക്കും അനുഭവങ്ങൾക്കും അർഹമായ ഇടം നൽകുക എന്നതാണ് ലക്ഷ്യമിടുന്നത്.

സ്ത്രീകളുടെ രചനകൾക്ക് ആഗോള വായനാവേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന കൂട്ടായ്മ, പുസ്തകപ്രകാശനങ്ങൾക്കു പുറമേ വായനാവേദികൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, സാഹിത്യമത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയും സജീവമാണ്. സ്ത്രീകളുടെ സർഗാത്മകതയ്ക്കും സ്വതന്ത്രമായ എഴുത്തിനും അതിരുകളില്ലെന്ന് തെളിയിക്കുന്ന പെണ്ണില്ലം എഴുത്തിടത്തിന്റെ പ്രവർത്തനങ്ങൾ മലയാള സാഹിത്യരംഗത്ത് ശ്രദ്ധേയമായ ഇടപെടലായി മാറുകയാണ്.

Tags: Book LaunchMalayalam LiteraturePennillam EzhuthidamSharjah International Book FairUAE Cultural NewsWomen Writers

RelatedPosts

Preethiyinda, the Kannada edition of Kanthapuram A.P. Aboobacker Musliyar’s autobiography, and Dr. Abdul Hakeem Azhari’s Bedtime Stories launch in Sharjah.
Books & Literature

കാന്തപുരത്തിൻ്റെ ആത്മകഥ ‘വിശ്വാസപൂർവം’ കന്നഡ പതിപ്പും ഡോ. ഹകീം അസ്ഹരിയുടെ ‘ബെഡ്ടൈം സ്റ്റോറീസും’ ചിത്താരി ഹംസ മുസ്‌ലിയാർ ജീവചരിത്രം പ്രകാശിതമായി

Onshur highlights publishing growth tracks, cohort graduates, and AI manuscript tools by KlooBR at the 45th Sharjah International Book Fair (SIBF 2026).
Business

പ്രസാധന രംഗത്തെ വളർച്ചാ അവസരങ്ങളും എ.ഐ സാങ്കേതികവിദ്യയും പരിചയപ്പെടുത്തി ‘ഓൺഷൂർ’

Bestselling sci-fi author Nnedi Okorafor spoke to students at SIBF 2026 about cultural specificity, avoiding AI in writing, and her Binti inspiration.
Entertainment

തനിമയുള്ള കഥകളാണ് എക്കാലത്തെയും മികച്ചതെന്ന് എഴുത്തുകാരി എൻനെഡി ഒകോറഫോർ

“You have to be the person behind it”: AI creator shares storytelling tips at SIBF 2026
Tech

എഐയിലൂടെ കഥാപാത്രങ്ങളെ സൃഷ്ടിക്കാം; ഷാർജ പുസ്തകമേളയിൽ ശ്രദ്ധേയമായി കോസ്മിന പോപ്പയുടെ ശില്പശാല

Schoolchildren aged 8–10 learned basic instrument-making and musical skills by crafting cardboard harps at the 45th Sharjah International Book Fair.
Entertainment

കാർഡ്ബോർഡ് ഹാർപ്പുകൾ നിർമ്മിച്ച് കുരുന്നുകൾ; ഷാർജ പുസ്തകമേളയിൽ സംഗീതവിസ്മയം

Young visitors aged 11–17 explored visual art and design at a hands-on pattern-printing workshop held at the 45th Sharjah International Book Fair.
Entertainment

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ കൗമാരക്കാർക്കായി പാറ്റേൺ പ്രിന്റിങ് ശിൽപശാല

St. Mary’s Jacobite Syrian Cathedral in Sharjah will host Harvest Festival 2026 on November 15, featuring auctions, food stalls, and cultural events.
Community

ഷാർജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ആദ്യഫല പെരുന്നാൾ നവംബർ 15-ന്

Preethiyinda, the Kannada edition of Kanthapuram A.P. Aboobacker Musliyar’s autobiography, and Dr. Abdul Hakeem Azhari’s Bedtime Stories launch in Sharjah.
Books & Literature

കാന്തപുരത്തിൻ്റെ ആത്മകഥ ‘വിശ്വാസപൂർവം’ കന്നഡ പതിപ്പും ഡോ. ഹകീം അസ്ഹരിയുടെ ‘ബെഡ്ടൈം സ്റ്റോറീസും’ ചിത്താരി ഹംസ മുസ്‌ലിയാർ ജീവചരിത്രം പ്രകാശിതമായി

Onshur highlights publishing growth tracks, cohort graduates, and AI manuscript tools by KlooBR at the 45th Sharjah International Book Fair (SIBF 2026).
Business

പ്രസാധന രംഗത്തെ വളർച്ചാ അവസരങ്ങളും എ.ഐ സാങ്കേതികവിദ്യയും പരിചയപ്പെടുത്തി ‘ഓൺഷൂർ’

Bestselling sci-fi author Nnedi Okorafor spoke to students at SIBF 2026 about cultural specificity, avoiding AI in writing, and her Binti inspiration.
Entertainment

തനിമയുള്ള കഥകളാണ് എക്കാലത്തെയും മികച്ചതെന്ന് എഴുത്തുകാരി എൻനെഡി ഒകോറഫോർ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.