• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 28, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News World

നീതിനിർവഹണത്തിൽ മനുഷ്യന്റെ വിവേചനാധികാരത്തിന് പകരമാവില്ല എഐ: യുഎൻ സമ്മേളനത്തിൽ യുഎഇ അറ്റോർണി ജനറൽ

by UAE വാർത്ത ലേഖകൻ
1 hour ago
in World
Reading Time: 1 min read
22 0
UAE Attorney-General Dr. Hamad Saif Al Shamsi addresses the 15th UN Crime Congress in Abu Dhabi, addressing human oversight in AI and cross-border cooperation against fraud.
124
VIEWS
Share on WhatsappShare on Facebook

അബുദാബിയിൽ നടക്കുന്ന 15-ാമത് യുഎൻ ക്രൈം കോൺഗ്രസിൽ നിർണായക നിലപാട് വ്യക്തമാക്കി ഡോ. ഹമദ് സെയ്ഫ് അൽ ഷംസി; സംഘടിത തട്ടിപ്പുകൾ തടയാൻ ആഗോളതലത്തിൽ തത്സമയ വിവരക്കൈമാറ്റം അനിവാര്യമാണെന്നും ആഹ്വാനം.

അബുദാബി — സെപ്റ്റംബർ 28, 2026 :ജനങ്ങൾക്ക് അവകാശങ്ങൾ എത്രത്തോളം ലളിതമായി വിനിയോഗിക്കാൻ സാധിക്കുന്നുവെന്നതാണ് നീതിന്യായ വ്യവസ്ഥയുടെ യഥാർത്ഥ വിജയമെന്ന് യുഎഇ അറ്റോർണി ജനറൽ കൗൺസിലർ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി. അബുദാബിയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പതിനഞ്ചാമത് ക്രൈം കോൺഗ്രസിലെ ഉന്നതതല സെഷനുകളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഡ്‌നെക് സെന്ററിൽ തുടരുന്ന യുഎൻ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രണ്ട് സുപ്രധാന പാനൽ ചർച്ചകളിൽ നീതിന്യായ വ്യവസ്ഥയുടെ നവീകരണവും സംഘടിത സാമ്പത്തിക തട്ടിപ്പുകളും സംബന്ധിച്ച യുഎഇയുടെ നയരേഖ അറ്റോർണി ജനറൽ വിശദീകരിച്ചു.

നിയമങ്ങൾ പുസ്തകങ്ങളിൽ എഴുതിവെക്കുന്നതിനപ്പുറം, സാധാരണക്കാർക്ക് യാതൊരു സങ്കീർണ്ണതകളുമില്ലാതെ നീതി ലഭ്യമാക്കുമ്പോഴാണ് വ്യവസ്ഥ വിജയിക്കുന്നതെന്ന് അൽ ഷംസി ചൂണ്ടിക്കാട്ടി. നീതിന്യായ പ്രക്രിയകൾ ഡിജിറ്റൽവത്കരിച്ചതിലൂടെ നടപടിക്രമങ്ങൾ വേഗത്തിലാക്കാനും ഫയലുകളുടെ കാലതാമസം ഒഴിവാക്കാനും യുഎഇക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ഈ സാങ്കേതിക വികസനം നീതിയുടെ സുതാര്യതയെയും നിയമപരമായ അവകാശങ്ങളെയും ഒരുതരത്തിലും ബാധിക്കരുത്. പ്രായമായവർ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് ഭാഷകൾ സംസാരിക്കുന്നവർ, കുറ്റകൃത്യങ്ങൾക്ക് ഇരയായവർ എന്നിവരുടെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ളതാകണം കോടതി നടപടികളെന്നും അദ്ദേഹം പറഞ്ഞു.

നീതിന്യായ മേഖലയിൽ നിർമ്മിത ബുദ്ധിയുടെ (എഐ) ഉപയോഗം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ കർശനമായ മുന്നറിയിപ്പും അദ്ദേഹം നൽകി. നിയമപരമായ വിവരശേഖരണത്തിനും വിശകലനങ്ങൾക്കും എഐ വലിയ സഹായമാണെങ്കിലും, വിധിതീർപ്പുകളിൽ യന്ത്രങ്ങൾക്ക് ഇടമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

“നിയമപരമായ വിവേചനാധികാരത്തിനും മനുഷ്യന്റെ ഉത്തരവാദിത്തത്തിനും പകരമാകാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് കഴിയില്ല,” അൽ ഷംസി പറഞ്ഞു.

അതിർത്തികൾ കടന്നുള്ള വൻകിട ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ജുഡീഷ്യൽ ഏജൻസികൾ തമ്മിലുള്ള അന്താരാഷ്ട്ര സഹകരണം ശക്തമാക്കണമെന്ന് മറ്റൊരു സെഷനിൽ അദ്ദേഹം ആവശ്യപ്പെട്ടു. ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകാർ പണം അതിവേഗം വിവിധ രാജ്യങ്ങളിലേക്ക് മാറ്റുന്ന സാഹചര്യത്തിൽ അന്വേഷണ ഏജൻസികളുടെ പ്രതികരണ സമയം നിർണ്ണായകമാണ്.

തട്ടിപ്പിനിരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കുമോ ഇല്ലയോ എന്നത് ഏജൻസികൾ വിവരങ്ങൾ എത്ര വേഗത്തിൽ പരസ്പരം കൈമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പരമ്പരാഗതമായ ദീർഘിപ്പിച്ച നയതന്ത്ര വഴികൾക്ക് പകരം, സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കാനും തടയാനും വിവിധ രാജ്യങ്ങളിലെ അന്വേഷണ ഉദ്യോഗസ്ഥർ തമ്മിൽ നേരിട്ടുള്ള സുരക്ഷിത ആശയവിനിമയ ശൃംഖലകൾ രൂപീകരിക്കണമെന്ന് യുഎഇ അറ്റോർണി ജനറൽ നിർദ്ദേശിച്ചു.

തടവുകാരെ കൈമാറൽ, സംയുക്ത അന്വേഷണം, തട്ടിയെടുത്ത ആസ്തികൾ കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങളിൽ നിലവിലെ അന്താരാഷ്ട്ര ഉടമ്പടികൾ കാര്യക്ഷമമായി ഉപയോഗിക്കണമെന്നും, ഇത് അതത് രാജ്യങ്ങളുടെ പരമാധികാരവും നിയമങ്ങളും പാലിച്ച് നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ 1 വരെ നീളുന്ന കോൺഗ്രസിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിയമമന്ത്രിമാരും ജഡ്ജിമാരും പ്രോസിക്യൂട്ടർമാരും പങ്കെടുക്കുന്നുണ്ട്.

Tags: Hamad Saif Al Shamsi MalayalamOrganised FraudUAE Legal newsUN Crime Congress 2026

RelatedPosts

No Content Available
Sharjah Sports, Running, UAE Athletics, University City, Sharjah Sports Council, Community Events
Sports

ഷാർജ സമ്മർ റണ്ണിൽ ആവേശപ്പോരാട്ടം; യൂണിവേഴ്സിറ്റി സിറ്റിയിൽ നൂറുകണക്കിന് കായികപ്രേമികൾ അണിനിരന്നു

Ei ASSET marked 25 years with the 2026 awards gala in Dubai, recognizing top UAE students, teachers, and schools alongside CBSE Regional Director Dr. Ram Shankar.
Education

Ei ASSET-ന്റെ രജതജൂബിലി; ദുബായിൽ മികവിന്റെ ആഘോഷം

Fouad Darwish, Vice President of the UAE Chess Federation, has been elected as Vice President of the International Chess Federation (FIDE) during the General Assembly in Samarkand.
Sports

ലോക ചെസ് ഫെഡറേഷൻ വൈസ് പ്രസിഡന്റായി യുഎഇയുടെ ഫുആദ് ദർവീഷ് തെരഞ്ഞെടുക്കപ്പെട്ടു

The UAE Ministry of Interior, alongside UNODC and INTERPOL, has unveiled the Abu Dhabi Call to Action to combat cross-border environmental syndicates and illicit trade networks.
Environment

പരിസ്ഥിതി കൊള്ളയ്‌ക്കെതിരെ ആഗോള നടപടി: ‘അബുദാബി കോൾ ടു ആക്ഷൻ’ പ്രഖ്യാപിച്ച് യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.