• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Ras Al Khaimah (RAK)

റാസൽഖൈമയിൽ ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചു; ഒരു മാസം സൗജന്യ യാത്ര

by UAE വാർത്ത ലേഖകൻ
3 months ago
in Ras Al Khaimah (RAK), UAE
Reading Time: 1 min read
24 1
റാസൽഖൈമയിൽ ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചു; ഒരു മാസം സൗജന്യ യാത്ര
137
VIEWS
Share on WhatsappShare on Facebook

റാസൽഖൈമ: പൊതുഗതാഗത രംഗത്ത് പുതിയ ചുവടുവെപ്പുമായി റാസൽഖൈമയിൽ ഇലക്ട്രിക് ബസ് സർവീസുകൾ ആരംഭിച്ചു. പരിസ്ഥിതി സൗഹൃദ യാത്രാ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെയും പൊതുഗതാഗത സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെയും ഭാഗമായാണ് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി പദ്ധതി നടപ്പിലാക്കിയത്. ആദ്യഘട്ടത്തിൽ ഒരു മാസം പരീക്ഷണാടിസ്ഥാനത്തിൽ യാത്രക്കാർക്ക് സൗജന്യ യാത്രാസൗകര്യവും ഒരുക്കിയിട്ടുണ്ട്.

എമിറേറ്റിലെ പ്രധാന ബസ് റൂട്ടുകളിലൊന്നായ പർപ്പിൾ റൂട്ടിന്റെ നവീകരണത്തിന് ശേഷമാണ് പുതിയ ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിച്ചത്. നഖീൽ ബസ് സ്റ്റേഷനിൽ നിന്ന് മനാർ മാൾ വരെ ഏകദേശം 14 കിലോമീറ്റർ ദൈർഘ്യമുള്ള റൂട്ടിലാണ് സർവീസ് നടത്തുന്നത്.

ജനവാസ മേഖലകൾ, ആരോഗ്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവയെ ബന്ധിപ്പിക്കുന്ന ഒമ്പത് പ്രധാന സ്റ്റോപ്പുകളാണ് പർപ്പിൾ റൂട്ടിലുള്ളത്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി, ഉബൈദുള്ള ഹോസ്പിറ്റൽ, അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് റാസൽഖൈമ, അൽ സെയ് മേഖല, റാസൽഖൈമ ഹോസ്പിറ്റൽ, പബ്ലിക് ഹെൽത്ത് സെന്റർ, പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ സെന്റർ, മനാർ മാൾ ബസ് സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ചാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് പ്രതിദിനം 12 ട്രിപ്പുകളാണ് സർവീസ് നടത്തുന്നത്. റാസൽഖൈമയിലെ അഞ്ച് പ്രധാന പൊതുഗതാഗത റൂട്ടുകളിൽ ഒന്നായ പർപ്പിൾ റൂട്ടിന് പുറമെ റെഡ്, ഗ്രീൻ, ബ്ലൂ, ഓറഞ്ച് റൂട്ടുകളും നിലവിലുണ്ട്. എമിറേറ്റിലെ പ്രധാന ജനവാസ-വാണിജ്യ മേഖലകളെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് ഈ ശൃംഖല.

പെട്രോൾ, ഡീസൽ വാഹനങ്ങളിൽ നിന്നുള്ള ആശ്രിതത്വം കുറച്ച് ഇലക്ട്രിക് ഗതാഗത സംവിധാനങ്ങളിലേക്ക് പൊതുജനങ്ങളെ ആകർഷിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി. പർപ്പിൾ റൂട്ടിന്റെ നവീകരണത്തോടെ എമിറേറ്റിലെ പൊതുഗതാഗത റൂട്ടുകളുടെ ആകെ ദൈർഘ്യം 215 കിലോമീറ്ററിലെത്തിയതായും 2026 അവസാനത്തോടെ ഇത് കൂടുതൽ വിപുലീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി ആധുനികവും ഹരിതവുമായ ഗതാഗത സംവിധാനങ്ങൾ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ ഇസ്മായിൽ ഹസ്സൻ അൽ ബലൂഷി പറഞ്ഞു. അതിവേഗം വളരുന്ന നഗരമായ റാസൽഖൈമയിൽ ആഗോള നിലവാരത്തിലുള്ള പൊതുഗതാഗത സംവിധാനം ഒരുക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, യാത്രക്കാർക്ക് യാത്രാ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ‘സായർ’ സ്മാർട്ട് ആപ്ലിക്കേഷൻ ഉപയോഗിക്കാനും അധികൃതർ നിർദേശിച്ചു. ബസ് ഷെഡ്യൂളുകൾ പരിശോധിക്കാനും റൂട്ടുകൾ തത്സമയം നിരീക്ഷിക്കാനും യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനുമുള്ള സൗകര്യം ആപ്പിലൂടെ ലഭിക്കും.

Tags: Electric BusGreen MobilityGulf newsLatest NewsPublic TransportPurple RouteRAK Transport AuthorityRas Al KhaimahSustainable TransportUAE newsUAE Transport

RelatedPosts

Dubai's RTA has launched a Climate Change Adaptation Strategy featuring over 35 projects through 2030 to strengthen road, rail, and public transit resilience.
Business

കാലാവസ്ഥാ വ്യതിയാനം: ഗതാഗത മേഖലയെ സജ്ജമാക്കാൻ ദുബായ് ആർടിഎ; 2030-നകം 35 പദ്ധതികൾ

Panakkad Munavvar Ali Shihab Thangal will unveil the cover of 'Pithrudharpanam', an anthology published by Dubai KMCC Thoolika Forum, on Friday evening.
Community

പിതൃദർപ്പണം പുസ്തകത്തിന്റെ കവർ പ്രകാശനം വെള്ളിയാഴ്ച

Dubai’s RTA has renamed the ONPASSIVE Red Line stop to Garmin Metro Station under a 10-year naming rights agreement. Signage changes will conclude by November 2026.
Travel

ദുബായ് മെട്രോയിലെ ഒൺപാസീവ് സ്റ്റേഷൻ ഇനി ‘ഗാർമിൻ’; 10 വർഷത്തെ പേരിടൽ അവകാശം സ്വന്തമാക്കി ആഗോള ബ്രാൻഡ്

Dubai socio-cultural organization Orma forms a 1,001-member committee for Keralotsavam 2026, a two-day free cultural fest at Amity School, Al Qusais.
Community

കേരളോത്സവം 2026: 1001 അംഗ സംഘാടക സമിതി

Principal Pramod Mahajan and Headmistress Thajunnisa Basheer felicitating senior teachers at Sharjah Indian School Ghubaiba.
Education

അദ്ധ്യാപക ജീവിതത്തിൽ കാൽ നൂറ്റാണ്ട് പിന്നിട്ടവരെ ആദരിച്ചു

ഏഴ് വര്‍ഷങ്ങളുടെ മാരിവില്ലഴക് പിന്നിട്ട്, എട്ടാം വര്‍ഷത്തിലേക്ക് സഫാരി മാള്‍
Sharjah

ഏഴ് വര്‍ഷങ്ങളുടെ മാരിവില്ലഴക് പിന്നിട്ട്, എട്ടാം വര്‍ഷത്തിലേക്ക് സഫാരി മാള്‍

UAE President Sheikh Mohamed bin Zayed Al Nahyan lands in Berlin for an official state visit, accompanied by German fighter jets and a high-level cabinet delegation.
Uncategorized

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മനിയിലെത്തി

Dubai's RTA has launched a Climate Change Adaptation Strategy featuring over 35 projects through 2030 to strengthen road, rail, and public transit resilience.
Business

കാലാവസ്ഥാ വ്യതിയാനം: ഗതാഗത മേഖലയെ സജ്ജമാക്കാൻ ദുബായ് ആർടിഎ; 2030-നകം 35 പദ്ധതികൾ

Medcare Hospital Al Safa performs Dubai’s first SPUR retrievable scaffold procedure, opening blocked calf arteries without leaving permanent stents in diabetic patients.
Health

കാലുകളിലെ രക്തയോട്ടക്കുറവ് മൂലം അവയവം നീക്കം ചെയ്യുന്നത് തടയാൻ പുതിയ സാങ്കേതികവിദ്യ; ദുബായിൽ ആദ്യ ശസ്ത്രക്രിയ വിജയകരം

Panakkad Munavvar Ali Shihab Thangal will unveil the cover of 'Pithrudharpanam', an anthology published by Dubai KMCC Thoolika Forum, on Friday evening.
Community

പിതൃദർപ്പണം പുസ്തകത്തിന്റെ കവർ പ്രകാശനം വെള്ളിയാഴ്ച

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.