Tag: dubai

യുഎഇയില്‍ ഇന്ധന വില വര്‍ദ്ധിച്ചതോടെ ദുബൈയിലും ഷാര്‍ജയിലും ടാക്സി നിരക്കും കൂടി.

യുഎഇയില്‍ ഇന്ധന വില വര്‍ദ്ധിച്ചതോടെ ദുബൈയിലും ഷാര്‍ജയിലും ടാക്സി നിരക്കും കൂടി. രണ്ട് ദിവസം മുമ്പ് യുഎഇയില്‍ ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചപ്പോള്‍ ഏതാണ്ട് 50 ഫില്‍സിന്റെ വര്‍ദ്ധനവാണുണ്ടായത്. കഴിഞ്ഞ മാസവും രാജ്യത്ത് ഇന്ധന വില കൂടിയിരുന്നു.ദുബൈയില്‍ ടാക്സി ചാര്‍ജ് വര്‍ദ്ധിപ്പിച്ച ...

Read more

യുഎഇയിൽ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ തുടരും.

യുഎഇയിൽ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ തുടരുമെന്നും : താപനില 48ºC എത്തുമെന്നും കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . ഫുജൈറയിൽ മഴയ്ക്കും സാധ്യത ഉണ്ട് .അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്നാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചത് . പൊടികാറ്റ് വീശുന്നത് തിരശ്ചീന ദൃശ്യപരത കുറയ്ക്കുമെന്നതിനാൽ അൽ ഐനിലെവാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കാനും വേഗത കുറയ്ക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.NCM അനുസരിച്ച്, കാലാവസ്ഥ പൊടിനിറഞ്ഞതും ഭാഗികമായി മേഘാവൃതമായിരിക്കും, ചിലപ്രദേശങ്ങളിൽ മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുണ്ട്, ഇത് ഉച്ചയോടെ കിഴക്കൻ ഭാഗങ്ങളിൽമഴയ്ക്ക് കാരണമായേക്കാം.രാജ്യത്തിന്റെ ആന്തരിക പ്രദേശങ്ങളിൽ പരമാവധി താപനില 43 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്ന്പ്രതീക്ഷിക്കുന്നു. തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 40 മുതൽ 44 ° C വരെയും പർവതങ്ങളിൽ 31 മുതൽ 36 ° C വരെയും ഉയരും. ഇന്നലെഉച്ചയ്ക്ക് 2.30ന് അൽ ഐനിലെ സ്വീഹാനിൽ 48 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്

Read more

യു.എ.ഇയിൽ സുസ്ഥിര സാമ്പത്തിക വികസനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുവേണ്ടിയുള്ള നടപടികളുടെ ഭാഗമായി നാലു മേഖലകൾ കേന്ദ്രീകരിച്ചുള്ള 22 നയങ്ങൾക്ക് അംഗീകാരം നൽകി.

യു.എ.ഇയിൽ സുസ്ഥിര സാമ്പത്തിക വികസനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുവേണ്ടിയുള്ള നടപടികളുടെഭാഗമായി നാലു മേഖലകൾ കേന്ദ്രീകരിച്ചുള്ള 22 നയങ്ങൾക്ക്  അംഗീകാരം നൽകി. രാജ്യത്തെ സമഗ്രസമ്പദ്വ്യവസ്ഥയാക്കി മാറ്റിയെടുക്കുകയെന്ന ദൗത്യത്തിന് ഊർജം പകരുന്നതിനുള്ള നയപരിപാടികളാണ്യു.എ.ഇ സർക്കുലർ ഇക്കോണമി കൗൺസിൽ വിഭാവനം ചെയ്തിരിക്കുന്നത്.ഉൽപാദനം, ഭക്ഷ്യവിഭവങ്ങൾ, അടിസ്ഥാനസൗകര്യ വികസനം, ഗതാഗതം എന്നീ നാലു മേഖലകൾ കേന്ദ്രീകരിച്ചുള്ള നയങ്ങൾക്കാണ് ഇപ്പോൾഅംഗീകാരം നൽകിയിരിക്കുന്നത്. 'പുനരുപയോഗം സാധ്യമാകാത്ത രീതിയിലുള്ള ഉൽപാദനവും ഉപഭോഗവുംപാഴാകുമെന്നാണ് സുസ്ഥിര വികസനമെന്ന ആധുനിക സങ്കൽപത്തിൽ കണക്കാക്കപ്പെടുന്നത്.വിലയേറിയവസ്തുക്കളും വിഭവങ്ങളും ഉപയോഗത്തിനുശേഷവും പ്രയോജനപ്പെടുത്താൻ കഴിയുന്ന രീതിയിലേക്ക്മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. രാജ്യത്തിന്‍റെ ദീർഘകാലത്തേക്കുള്ള സാമൂഹിക-സാമ്പത്തികഅഭിവൃദ്ധിയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന തരത്തിലുള്ള സമീപനമാണ് ഇതിൽസ്വീകരിച്ചിരിക്കുന്നതെന്നും കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രിയും ഭക്ഷ്യ സുരക്ഷ സഹമന്ത്രിയുമായമറിയം അൽ മുഹൈരി പറഞ്ഞു.2031ഓടെ ഉൽപാദന മേഖലയുടെ ശേഷി ഇരട്ടിയാക്കുന്നതിന് 10 ബില്യൺദിർഹത്തിന്‍റെ നിക്ഷേപം നടത്തുമെന്ന് അബൂദബി സർക്കാർ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.ഇതടക്കംസാധ്യമാകുന്ന 22 നയങ്ങൾക്കാണ് യു.എ.ഇ സർക്കുലർ ഇക്കോണമി കൗൺസിൽ അനുമതിനൽകിയിരിക്കുന്നത്. മാലിന്യത്തിൽ നിന്ന് വിഭവത്തിലേക്ക്, പുനരുപയോഗം, പുനരുൽപാദനം, ആർട്ടിഫിഷ്യൽഇന്‍റലിജൻസ് തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് നയങ്ങൾ രൂപവത്കരിച്ചിരിക്കുന്നത്.

Read more

ഹജ്ജ് തീർഥാടകരുമായുള്ള ആദ്യവിമാനം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വ്യാഴാഴ്ച മദീനയിലേക്ക് പുറപ്പെട്ടു.

ഹജ്ജ് തീർഥാടകരുമായുള്ള ആദ്യവിമാനം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽനിന്ന് വ്യാഴാഴ്ച മദീനയിലേക്ക് പുറപ്പെട്ടു. ദുബായ് സർക്കാർ പ്രതിനിധികൾ ഉൾപ്പെടെ ആദ്യസംഘത്തിലുണ്ട്. വിമാന ത്താവള ത്തിലെ അഞ്ച്, ആറ്് ഗേറ്റുകൾ വിശ്വാസികളാൽ നിറഞ്ഞിരുന്നു. അറബ് പരമ്പരാഗതവസ്ത്രങ്ങളണിഞ്ഞ് കൈയിൽ പ്രാർഥനാമാലകളുമായാണ് തീർഥാടകരിൽ ചിലർ യാത്ര പുറപ്പെട്ടത്. വിശുദ്ധയാത്രയിൽ പങ്കെടുക്കാൻസാധിച്ചതിൽ തീർഥാടകർ സന്തോഷം പ്രകടിപ്പിച്ചു.ഹജ്ജ് തീർഥാടനത്തിന് അനിവാര്യമായ എല്ലാകാര്യങ്ങളും തീർഥാടകർ പാലിച്ചിട്ടുണ്ടെന്നു ദുബായ്സർക്കാരിന്റെ ഔദ്യോഗിക ഹജ്ജ് പ്രതിനിധിസംഘം മേധാവി മർവാൻ അൽ ഷെഹി പറഞ്ഞു. ഹജ്ജ്‌ യാത്രയ്ക്ക് സർക്കാരിന്റെപൂർണപിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Read more

യു.എ.ഇ.യിലെ സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്ക് ബലിപെരുന്നാൾ പ്രമാണിച്ച് നാല് ദിവസത്തെ അവധി.

യു.എ.ഇ.യിലെ സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്ക് ബലിപെരുന്നാൾ പ്രമാണിച്ച് നാല് ദിവസത്തെ അവധി.ഈ മാസം എട്ട് മുതൽ 11 വരെ നാല്ദിവസത്തെ അവധിയായിരിക്കും  ലഭിക്കുകയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസും (എഫ്.എ.എച്ച്.ആർ), മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയവും അറിയിച്ചു.സൗദി അറേബ്യയിൽ ബുധനാഴ്ചയാണ് ദുൽഹജ്ജ് മാസപ്പിറവി കണ്ടത്. ഒമ്പതിനാണ്ബലിപെരുന്നാൾ.

Read more

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ നവീകരണം വൻ വിജയമെന്ന് അധികൃതർ.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ നവീകരണം വൻ വിജയമെന്ന് അധികൃതർ 2 റൺവേകളിലൂടെ വിമാന ഗതാഗതം പൂർണതോതിൽതുടങ്ങിയതോടെ  അവധിക്കാല തിരക്കുകളെ കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിലെ സൗകര്യങ്ങൾ പര്യാപ്തമായി.അമ്മാൻ, ജോർദാൻഎന്നിവിടങ്ങളിലേക്കുള്ള എമിറേറ്റ്സ് വിമാനങ്ങളാണ് നവീകരിച്ച റൺവേയിലൂടെ കഴിഞ്ഞ 22ന്  പറന്നുയർന്നത്. ഓസ്ട്രേലിയയിലെ സിഡ്നിയിൽനിന്നുള്ള എമിറേറ്റ്സ് വിമാനം ലാൻഡ് ചെയ്തു.ഇതോടെ സീസണിലെ തിരക്കേറിയ വിമാന സർവീസുകൾക്കു ദുബായിൽ തുടക്കമായി. യാത്രക്കാർക്കുസൗകര്യവും സുരക്ഷയും വർധിപ്പിക്കാൻ കഴിഞ്ഞതായി എയർപോർട്ട് അധികൃതർ അറിയിച്ചു.

Read more

വേനലവധിയിൽ യാത്രകൾ നടത്തുന്നവർ യു.എ.ഇ. എമിറേറ്റ്‌സ് ഐ.ഡി കൈയിൽ കരുതണമെന്ന് അധികൃതർ ആവർത്തിച്ച് ഓർമിപ്പിച്ചു.

വേനലവധിയിൽ യാത്രകൾ നടത്തുന്നവർ യു.എ.ഇ. എമിറേറ്റ്‌സ് ഐ.ഡി കൈയിൽ കരുതണമെന്ന് അധികൃതർ ആവർത്തിച്ച് ഓർമിപ്പിച്ചു. താമസവിസകൾ പാസ്‌പോർട്ടിൽ പതിക്കുന്നതിനുപകരം നിലവിലെ തിരിച്ചറിയൽ രേഖയായ എമിറേറ്റ്‌സ് ഐ.ഡി.യിൽ ബന്ധിപ്പിക്കുന്ന സുപ്രധാനമാറ്റംഅടുത്തിടെയാണ് യു.എ.ഇ. നടപ്പാക്കിയത്.പുതുതായി വിസ ലഭിച്ചവരും പഴയ വിസ പുതുക്കിയവരും ഇന്ത്യ ഉൾപ്പെടെ യുള്ള ഏത് വിദേശരാജ്യത്ത്പോയാലും യു.എ.ഇ. യിലേക്ക് പുറപ്പെടുന്നതിന് മുൻപേ എമിറേറ്റ്‌സ് ഐ.ഡി. ഉണ്ടെന്ന് ഉറപ്പാക്കണം. പാസ്‌പോർട്ടും വിമാന ടിക്കറ്റും പരിശോധിച്ച്സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലേക്ക് പ്രവേശനം അനുവദിക്കും.എങ്കിലും പാസ്‌പോർട്ടുകളിൽ സ്റ്റാമ്പ് ചെയ്ത കാലാവധിയുള്ള വിസ, എൻട്രിപെർമിറ്റ്, എമിറേറ്റ്‌സ് ഐ.ഡി, ഇ-വിസ തുടങ്ങിയവയിൽ ഏതെങ്കിലും ഉള്ളവർക്ക് മാത്രമാണ് ബോർഡിങ് പാസ് അനുവദിക്കുന്നത്. എമിറേറ്റ്‌സ് ഐ.ഡി. മറന്ന സാഹചര്യത്തിൽ നാട്ടിൽനിന്ന് യാത്ര മുടങ്ങിയവരുടെ അനുഭവങ്ങൾ മുൻനിർത്തിയാണ് അധികൃതർ ഇക്കാര്യം ആവർത്തിച്ച് ഓർമിപ്പിക്കുന്നത്.

Read more

ദുബായിൽ ഇന്ന് വെള്ളിയാഴ്ച മുതൽപ്ലാസ്റ്റിക് ബാഗുകൾക്ക് പണമീടാക്കി തുടങ്ങി.

ദുബായിൽ ഇന്ന് വെള്ളിയാഴ്ച മുതൽപ്ലാസ്റ്റിക് ബാഗുകൾക്ക്  പണമീടാക്കി തുടങ്ങി . കടകളിൽ കാരി ബാഗുകൾക്ക് ഇനി മുതൽ 25 ഫിൽസാണ്ഈടാക്കുക എന്ന് നേരത്തെ അറിയിച്ചിരുന്നു . ഓൺലൈൻ സാധനങ്ങൾക്ക് പ്ലാസ്റ്റിക് ബാഗുകൾ നൽകുന്നത് ഒഴിവാക്കാനും കമ്പനികൾആലോചിക്കുന്നുണ്ട്. പേപ്പർ കവറിൽ നൽകുകയോ കവർ ഒഴിവാക്കി സാധനങ്ങൾ മാത്രമായി നൽകുകയോ ചെയ്യാനാണ് തീരുമാനം. ഒറ്റത്തവണഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ പൂർണമായി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കവറുകളുമായി സൂപ്പർ മാർക്കറ്റുകളിൽ എത്തുകയോകവറുകൾക്ക് പണം നൽകി വാങ്ങുകയോ വേണമെന്ന സാഹചര്യത്തിൽ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം കുറയുമെന്നാണ്വിലയിരുത്തൽ.റെസ്റ്റോറന്റുകൾ, തുണിക്കടകൾ, ഗൃഹോപകരണ സ്ഥാപനങ്ങൾ തുടങ്ങി മുഴുവൻ കടകൾക്കും ബാഗ് നിയന്ത്രണ ഉത്തരവ് ബാധകമാണ്. വീണ്ടും ഉപയോഗിക്കാവുന്ന ബാഗുകൾ 50 ഫിൽസിനും കോട്ടൺ ബാഗുകൾ രണ്ടര ദിർഹത്തിനും കട്ടികൂടിയ വലിയ ബാഗുകൾ 11.50 ദിർഹത്തിനുംകടകളിൽ ലഭ്യമാണ്. ദുബായിൽ രണ്ടു വർഷത്തിനകം ഒറ്റത്തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കാരിബാഗുകൾക്ക് നിരോധനംഏർപ്പെടുത്താനാണ് തീരുമാനം. ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കാനാണ് ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ആദ്യപടി യായാണ് ഒറ്റത്തവണ പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് 25 ഫിൽസ് ഈടാക്കുന്നത്.ആദ്യഘട്ടത്തിലെ പുരോഗതി വിലയിരുത്തിയ ശേഷംതുടർനടപടികൾ കൈക്കൊള്ളാനാണ് അധികൃതരുടെ തീരുമാനം. പ്രകൃതിവിഭവങ്ങളും പാരിസ്ഥിതിക ആവാസ വ്യവസ്ഥകളും സംരക്ഷിക്കുന്നതിന്ജനങ്ങളുടെ പാരിസ്ഥിതി ക അവബോധത്തിൽ മാറ്റങ്ങളുണ്ടാകേണ്ടത് അനിവാര്യ മാണെ ന്ന് ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ വിലയിരുത്തി യിരുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് വില ഈടാക്കുന്ന രീതി നിലവിൽ 30-ലേറെ രാജ്യങ്ങളിൽ പ്രാബല്യത്തിൽ ഉണ്ട്. ദുബായിലെഎല്ലാ ബിസിനസ് സ്ഥാപന ങ്ങളും സമ്പൂർണ പ്ലാസ്റ്റിക് നിരോധനത്തെ പൂർണമായും പിന്തുണച്ചതായി കൗൺസിൽ നടത്തിയ സർവേയിൽകണ്ടെത്തിയിരുന്നു.

Read more

അബുദാബിയിൽ എക്സ്പ്രസ് ബസ് സർവീസുകളുടെ രണ്ടാംഘട്ടത്തിന് തുടക്കമായി.

അബുദാബിയിൽ   എക്സ്പ്രസ് ബസ് സർവീസുകളുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. കുറഞ്ഞ സമയത്തിനുള്ളിൽ നേരിട്ട് യാത്ര നടത്താനാകുംഎന്നതാണ് എക്സ്പ്രസ് ബസുകളുടെ പ്രത്യേകത. കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച ബസ് സർവീസിന് പൊതുജനങ്ങളിൽനിന്ന് ലഭിച്ച ആവേശകരമായപ്രതികരണത്തെത്തുടർന്നാണ് കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നത്. സ്വകാര്യമേഖലയുടെ സഹകരണത്തോടെയാണ് ഇൻട്രാഗേറ്റഡ്ട്രാൻസ്പോർട്ട് സെന്റർ (ഐ.ടി.സി.) സർവീസുകൾ ആരംഭിക്കുന്നത്.38 ബസുകൾ സ്വകാര്യമേഖലയിൽ നിന്നെടുത്താണ് ആദ്യഘട്ടം ആരംഭിച്ചത്. ഇതുവരെ 70,000 യാത്രക്കാർക്ക് സേവനം നൽകിയതായി ഐ.ടി.സി. അറിയിച്ചു. അബുദാബി സിറ്റിയിൽനിന്ന് ബനിയാസിലെ ടാക്സി സ്റ്റേഷൻ, അൽമഫ്റഖ് സിറ്റി, അൽ മിർഫ സിറ്റി, സായിദ് സിറ്റി തുടങ്ങിയവയാണ് പുതിയ സർവീസുകൾ. സിറ്റിയിലെ ലൈഫ് ലൈൻ ഹോസ്പിറ്റൽ ബസ്‌സ്റ്റോപ്പ്എക്സ്പ്രസ് ബസുകളുടെ ശൃംഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബസ് സ്റ്റേഷനുകൾ നവീകരിക്കുന്ന തിനും കലാപരമായ അലങ്കാരങ്ങൾ നടത്തുന്നതിനുംഐ.ടി.സി. തീരുമാനം എടുത്തിട്ടുണ്ട്. പൊതുഗതാഗതമേഖല കൂടുതൽ വിപുലവും സൗകര്യപ്രദവുമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ്ഐ.ടി.സി. ആവിഷ്കരിച്ച് നടപ്പാക്കുന്നത്.

Read more

യുഎഇയിൽ ചൂടുംപൊടിയും നിറഞ്ഞകാലാവസ്ഥ തുടരുമെന്നും: താപനില 48ºC എത്തുമെന്നും കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

യുഎഇയിൽ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ തുടരുമെന്നും : താപനില 48ºC എത്തുമെന്നും കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . ഫുജൈറയിൽ മഴയ്ക്കും സാധ്യത ഉണ്ട് .അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്നാണ്  നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചത് . പൊടികാറ്റ് വീശുന്നത് തിരശ്ചീന ദൃശ്യപരത കുറയ്ക്കുമെന്നതിനാൽ അൽ ഐനിലെ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കാനും വേഗത കുറയ്ക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.NCM അനുസരിച്ച്, കാലാവസ്ഥ പൊടി നിറഞ്ഞതും ഭാഗികമായി മേഘാവൃതമായിരിക്കും, ചിലപ്രദേശങ്ങളിൽ മേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുണ്ട്, ഇത് ഉച്ചയോടെ കിഴക്കൻ ഭാഗങ്ങളിൽ മഴയ്ക്ക് കാരണമായേക്കാം.രാജ്യത്തിന്റെ ആന്തരിക പ്രദേശങ്ങളിൽ പരമാവധി താപനില 43 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 40 മുതൽ 44 ° C വരെയും പർവതങ്ങളിൽ 31 മുതൽ 36 ° C വരെയും ഉയരും. ഇന്നലെ ഉച്ചയ്ക്ക് 2.30ന് അൽ ഐനിലെ സ്വീഹാനിൽ 48 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്

Read more
Page 11 of 15 1 10 11 12 15

Recommended