Tag: dubaipolice

ദുബായിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് 400ലേറെ സൈക്കിളുകൾദുബൈ പൊലീസ് പിടികൂടി.

ദുബായിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് 400ലേറെ സൈക്കിളുകൾദുബൈ പൊലീസ് പിടികൂടി . ഇതിൽ ഇലക്ട്രിക് സ്കൂട്ടറുകളും ഉൾപ്പെടും. ഇവയിലധികവും നായിഫ് ഏരിയയിൽ നിന്നാണ് പിടികൂടിയത്.സൈക്കിളുകൾക്കായി അനുവദിച്ചിരിക്കുന്ന ലെയ്നുകളിലൂടെ അല്ലാതെ ഓടിക്കൽ, ഓടുന്ന വാഹനങ്ങളുടെ എതിർദിശയിൽ സഞ്ചരിക്കൽ, ട്രാഫിക് ലൈറ്റ് പോസ്റ്റുകളിലും മറ്റും സൈക്കിൾ പൂട്ടിവെക്കൽ തുടങ്ങിയ നിയമലംഘനങ്ങൾനടത്തിയതിനാണ് സൈക്കിളുകൾ പിടികൂടിയത്. ചില സൈക്കിളുകാർ റോഡപകടങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും റോഡ് ഉപയോക്താക്കളുടെ ജീവന്ഭീഷണിയായിട്ടുണ്ടെന്നും നായിഫ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ താരിഖ് തഹ്ലക് പറഞ്ഞു. 'റോഡ് ഉപയോക്താക്കളുടെ ജീവൻരക്ഷിക്കുന്നതിനായി നായിഫ് പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. എല്ലാ സൈക്കിൾ യാത്രികരും ഗതാഗത നിയമങ്ങൾഅനുസരിക്കണമെന്നും ഹെൽമറ്റ് പോലുള്ള സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും ബ്രിഗേഡിയർ താരിഖ് തഹ്ലക് പറഞ്ഞു.

Read more

യു എ ഇയിൽ മയക്കുമരുന്ന് ദുരുപയോഗത്തിനെതിരേ നടപടി കടുപ്പിക്കാനൊരുങ്ങി ദുബായ് കസ്റ്റംസ്.

യു എ ഇയിൽ മയക്കുമരുന്ന് ദുരുപയോഗത്തിനെതിരേ നടപടി കടുപ്പിക്കാനൊരുങ്ങി ദുബായ് കസ്റ്റംസ്. ഈ വർഷത്തിലെ ആദ്യ നാല് മാസങ്ങളിലായി 936 മയക്കുമരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്തതായി ദുബായ് കസ്റ്റംസ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കേസുകളുടെ എണ്ണം 558 ആയിരുന്നു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിലാണ് കണക്കുകൾ പുറത്തുവിട്ടത്. കടൽ-കര-വ്യോമമാർഗം മയക്കുമരുന്നുകൾ കടത്താൻ ശ്രമിച്ചകുറ്റകൃത്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.കുരുമുളക് ബാഗിൽ ഒളിപ്പിച്ച മയക്കുമരുന്ന് വസ്തുക്കൾ ജെബൽ അലി തുറമുഖത്തുനിന്ന് കസ്റ്റംസ്പിടികൂടിയിരുന്നു. 2,968 പെട്ടികളിലായി കാപ്പി ഉത്പന്നങ്ങളിൽ മയക്കുമരുന്നുകൾ ഒളിപ്പിച്ചുവെച്ചതായും കസ്റ്റംസ് കണ്ടെത്തി.മയക്കുമരുന്ന്ഉപയോഗത്തിനെതിരേ ബോധവത്കരണ പ്രദർശനം നടത്തി റാസൽഖൈമ പോലീസ്. എമിറേറ്റിലെ മയക്കുമരുന്ന് കടത്ത്, വ്യാപാരം, ആസക്തി എന്നിവഇല്ലാതാക്കാൻ അന്താരാഷ്ട്ര ലഹരിവിരുദ്ധദിന ത്തിൽ അൽ മനാർ സെന്ററിലാണ് ബോധവത്കരണ പ്രദർശനം സംഘടിപ്പിച്ചത്.പ്രദർശനങ്ങളിലൂടെമയക്കുമരുന്ന് ഉപയോഗവും വ്യാപാരവും തടയുന്നതിനോടൊപ്പം ഇതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് യുവജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുമെന്നുംറാസൽഖൈമ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അലി അബ്ദുള്ള ബിൻ അൽവാൻ അൽ നുഐമി പറഞ്ഞു.വിവിധ ഭാഷകളിലായിസുരക്ഷാ നിർദേശങ്ങൾ നൽകുമെന്ന് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ടെക്നിക്കൽ സപ്പോർട്ട് വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണൽ മറ്റാർ അലി അൽമറ്റാർ പറഞ്ഞു

Read more

ദുബായിൽ ‘കള്ള ടാക്സി’ക്കെതിരെ നടപടി ശക്തമാക്കുന്നു.

ദുബായിൽ വീണ്ടും ‘കള്ള ടാക്സി’ക്കെതിരെ അധികൃതർ നടപടി ശക്തമാക്കുന്നു. റോഡ് ട്രാൻസ്പോർട് അതോറിറ്റിയും പാസഞ്ചേഴ്സ് ട്രാൻസ്പോർട്ആക്ടിവിറ്റീസ് മോണിറ്ററിങ് വിഭാഗവും സംയുക്തമായി ജബൽ അലി പൊലീസ് സ്റ്റേഷന്റെ സഹകരണത്തോടെ കള്ള ടാക്സികൾക്കെതിരെ ക്യാംപെയിൻആരംഭിച്ചു. നിയമലംഘകർക്കെതിരെ പിഴ ചുമത്തുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യും.കഴിഞ്ഞ മാസം ജബൽ അലി പൊലീസ് സ്റ്റേഷന്റെസഹകരണത്തോടെ നടത്തിയ പരിശോധനയിൽ 38 നിയമലംഘനങ്ങൾ കണ്ടെത്തി. ഇതിൽ 25 എണ്ണം ലൈസൻസില്ലാത്ത വാഹനങ്ങളായിരുന്നു. 14 നിയമ ലംഘനങ്ങൾ ഇത്തരം പരിപാടികൾക്ക് പ്രചാരണം നൽകിയ വയാണ്. ആകെ 41 വാഹനങ്ങൾ കണ്ടെടുത്തു. ജോലി–താമസ സ്ഥലത്തേയ്ക്ക്പോകുന്നതിനാണ് നിയമലംഘകർ ജബൽ അലി തിരഞ്ഞെടുത്തത്. നിയമലംഘക ർക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് അൽ ബലൂഷി ആവർത്തിച്ച്വ്യക്തമാക്കി .പ്രധാനമായും രണ്ടു കാര്യങ്ങളിലാണ് ക്യാംപെയിൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആളുകളെ കൊണ്ടുപോകു ന്നതിനായി ഉപയോഗിക്കുന്നലൈസൻസില്ലാത്ത വാഹന ങ്ങളാണ് ഇതിലൊന്ന്. പണം നൽകലല്ലാതെ, ഡ്രൈവറുമായി യാതൊരു പരിചയവുമില്ലാത്തവരാണ് ഇത്തരം വാഹനങ്ങ ളിലെയാത്രക്കാർ. ദുബായ്ക്കകത്തും ദുബായിൽ നിന്ന് മറ്റു എമിറേറ്റുകളിലേയ്ക്കും ഇത്തരത്തിൽ വാഹനം സഞ്ചരിക്കു ന്നു. ഇത്തരം സർവീസുകൾക്ക്സമൂഹമാധ്യമങ്ങളിലൂടെയോ നേരിട്ടോ പ്രചാരണം നൽകുന്നതിനെതിരെയുള്ള ക്യാംപെയിനാണ് രണ്ടാമത്തേത്. 2021ൽ ഏറ്റവും കൂടുതൽനിയമലംഘനങ്ങൾ നടന്ന സൈറ്റുകൾ തിരിച്ചറിഞ്ഞു. 2019-20 കാലയളവിൽ മൂന്നിടത്ത് സമാനമായ 10 സൈറ്റുകൾ കണ്ടെത്തുകയുണ്ടായെന്നും അൽബലൂഷി പറഞ്ഞു.

Read more

സ്റ്റേ സേഫ് : വീഡിയോ ഗെയിമുമായി ദുബായ് പോലീസ്

ദുബായ് :സുരക്ഷിതവും സുരക്ഷിതവുമായ ജീവിതം ഉറപ്പാക്കുന്നതിന് പാലിക്കേണ്ട മുൻകരുതലുകളെ കുറിച്ചും നടപടികളെക്കുറിച്ചും പൗരന്മാരെ ബോധവാൻ മാരാക്കുന്നതിനായ് ദുബായ് പോലീസ് പുതിയ വീഡിയോ ഗെയിം അവതരിപ്പിച്ചു. അഞ്ച് ഭാഷകളിൽ ലഭ്യമായ ഒരു നൂതന വീഡിയോ ഗെയിമാണ് സ്റ്റേ സേഫ് എന്ന് പേരിട്ടിരിക്കുന്ന ഗെയിം, തടസ്സങ്ങളില്ലാത്ത രീതിയിൽ ...

Read more

Recommended