Tag: uaenews

വിശുദ്ധ ഹജ് കർമങ്ങളുടെ മുന്നൊരുക്കത്തിനായി മക്കയി ലുള്ള തീർഥാടകർ ഇന്ന് വൈകിട്ടോടെ മിനായിലേക്കു എത്തും

വിശുദ്ധ ഹജ് കർമങ്ങളുടെ മുന്നൊരുക്കത്തിനായി മക്കയി ലുള്ള തീർഥാടകർ ഇന്ന് വൈകിട്ടോടെ മിനായിലേക്കു എത്തും . ഇന്ന് മിനായിലെ കൂടാരങ്ങളിൽ രാപ്പാർക്കലോടെയാണ് ഹജ്ജിനു ഔദ്യോഗിക തുടക്കമാകുക. എന്നാൽ തിരക്കിൽപ്പെടാതിരിക്കാൻ മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ തീർഥാടകർ ബുധനാഴ്ച വൈകിട്ട് 4 മണിയോടെ (അസർ ...

Read more

ദുബായ് കെ.എം.സി.സി ഇഷ്‌ ഖേ ഇമാറാത്ത് ഈ മാസം 12 ന്
പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രന് അവാർഡ് സമ്മാനിക്കും.

ദുബായ് : കെ.എം.സി.സി ഈദ് മെഗാ ഇവന്റ് ഇഷ്‌ഖേ ഇമാറാത്ത് ഈ മാസം 12 നു അൽ നാസർ ലൈഷർ ലാൻഡിൽ വൈകീട് 7 മണി മുതൽ അരങ്ങേറും. പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രന് അവാർഡ് സമ്മാനിക്കുംയു.എ.ഇ അതിന്റെ അമ്പതാം വാർഷികത്തിലൂടെ കടന്നു ...

Read more

അബുദാബി എമിറേറ്റിലെ 20 പൊതു പാർക്കുകൾക്ക് അന്താരാഷ്ട്ര ഗ്രീൻ ഫ്ലാഗ് ലഭിച്ചു.

അബുദാബി എമിറേറ്റിലെ 20 പൊതു പാർക്കുകൾക്ക് അന്താരാഷ്ട്ര ഗ്രീൻ ഫ്ലാഗ് ലഭിച്ചു. പാർക്കുകൾ നടപ്പാക്കിയ ശുചിത്വം, സുസ്ഥിരത, സാമൂഹികപങ്കാളിത്തം എന്നീ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണിത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായുള്ള മികച്ച നടത്തിപ്പിനാണ് ഗ്രീൻഫ്ലാഗ് നൽകിവരുന്നത്.സാമൂഹികപങ്കാളിത്തം ഉയർത്തുന്നതോടൊപ്പം പരിസ്ഥിതി സുസ്ഥിരത പ്രോത്സാ ഹിപ്പിക്കുന്നതിനുള്ള അംഗീകാരംകൂടിയാണിത്. സന്ദർശ കരെ സ്വാഗതംചെയ്യുന്ന സുരക്ഷിതവും ആരോഗ്യപരവുമായ അന്തരീക്ഷം ഒരുക്കുന്നതിനും ശുചിത്വപരിപാലനത്തിനും പ്രകൃതിസംരക്ഷണത്തിനുംപാർക്കുകൾ മുൻഗണന നൽകണം.ഖലീഫ പാർക്ക്, ഡെൽമ പാർക്ക്, അൽ ബഹിയ പാർക്ക് തുടങ്ങി 20 പാർക്കുകളാണ് ഗ്രീൻ ഫ്ലാഗ് പട്ടികയി ലുള്ളത്.അബുദാബിയെവിനോദസഞ്ചാരി കളുടെ ഒരു പ്രധാന ലക്ഷ്യസ്ഥാനമാക്കി മാറ്റാൻ ഈ അംഗീ കാരം സഹായക രമാകും. എമിറേറ്റിലെവിനോദസൗകര്യങ്ങളും പാർക്കുകളും പൊതു ഉദ്യാനങ്ങളും മെച്ചപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഗ്രീൻ ഫ്ലാഗെന്നുംമുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു.

Read more

ഷാര്‍ജയിലെ അല്‍ മിന സ്‍ട്രീറ്റിലെ അറ്റകുറ്റപ്പണികള്‍ക്കായി ഷാര്‍ജ ബുര്‍ജ് സ്‍ക്വയര്‍ ജൂലൈ ആറ് ആയ ഇന്ന് മുതല്‍ പത്ത് ദിവസത്തേക്ക് അടച്ചിടും.

ഷാര്‍ജയിലെ പ്രധാന റോഡുകളിലൊന്നായ അല്‍ മിന സ്‍ട്രീറ്റിലെ അറ്റകുറ്റപ്പണികള്‍ക്കായി ഷാര്‍ജ ബുര്‍ജ് സ്‍ക്വയര്‍ ജൂലൈ ആറ് ആയ ഇന്ന് മുതല്‍ പത്ത്ദിവസത്തേക്ക് അടച്ചിടും. ഷാര്‍ജ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെപുറത്തുവിട്ടിട്ടുള്ളത്. എമിറേറ്റിലെ റോഡുകളുടെ വികസന പദ്ധതികള്‍ക്കായും റോഡുകളുടെ കാര്യക്ഷമത ഉയര്‍ത്തുന്നതിനും വേണ്ടിയാണ് താത്കാലികനിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. അല്‍ മിന സ്‍ട്രീറ്റിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ജൂലൈ ആറ്മുതല്‍ 16 വരെയാണ് അടച്ചിടുന്നത്. വാഹനം ഓടിക്കുന്നവര്‍ പകരമുള്ള മറ്റ് റോഡുകള്‍ ഉപയോഗിക്കണമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാനായിനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണ മെന്നും അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കുണ്ടാകുന്ന താത്കാലിക ബുദ്ധിമുട്ടില്‍ അതോറിറ്റി ഖേദം പ്രകടിപ്പിച്ചു.

Read more

യു.എ.ഇയിലെ വിവിധ പ്രദശേങ്ങളിലെ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു.

യു.എ.ഇയിലെ വിവിധ പ്രദശേങ്ങളിലെ പെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ചു. നമസ്കാരത്തിന് പള്ളികളിലും ഈദ് ഗാഹുകളിലും പാലിക്കേണ്ടനിയന്ത്രണങ്ങൾ കഴിഞ്ഞ ദിവസം ദേശീയ ദുരന്ത നിവാരണ സമിതി പ്രഖ്യാപിച്ചിരുന്നു. നമസ്കാരവും ഖുതുബയും 20 മിനിറ്റിൽഅവസാനിപ്പിക്കണമെന്നാണ് നിശ്ചയിച്ചിട്ടുള്ളത്. നമസ്കാര സ്ഥലത്ത് മാസ്ക് ധരിക്കണം, ഒരു മീറ്റർ സാമൂഹിക അകലം പാലിക്കണം, നമസ്കാരപ്പായകൊണ്ടുവരണം, ജനക്കൂട്ടം ഒഴിവാക്കുന്നതിന് പ്രവേശന കവാടത്തിൽ പൊലീസ്-വളന്റിയർ നിയന്ത്രണമുണ്ടാകും, പള്ളികളും ഈദ് ഗാഹുകളും സുബ്ഹ്നമസ്കാരത്തിനു ശേഷം തുറക്കും, ഒത്തുകൂടലും ഹസ്തദാനവും ഒഴിവാക്കണം എന്നിവയാണ് നിർദേശങ്ങളിൽ പറയുന്നത്. വിവിധ പ്രദേശങ്ങളിലെ നമസ്കാര സമയം: അബൂദബി- 05:57..ദുബൈ- 05:52..ഷാർജ: 05:51 ...അൽഐൻ: 05:51.....ഫുജൈറ- 05:48..ഉമ്മുൽഖുവൈൻ- 05:50..റാസൽഖൈമ- 05:48..അജ്മാൻ: 05:51

Read more

യുഎഇയുടെ ചില ഭാഗങ്ങളിൽ തുടർച്ചയായി രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത.

യുഎഇയുടെ ചില ഭാഗങ്ങളിൽ തുടർച്ചയായി രണ്ട് ദിവസം കൂടി  ശക്തമായ  മഴയ്ക്ക് സാധ്യത. ഈആഴ്ചയുടെ  വാരാന്ത്യത്തിലും മഴ തുടരാൻ സാധ്യതയുണ്ട്.നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പുറപ്പെടുവിച്ച അഞ്ച് ദിവസത്തെ കാലാവസ്ഥാ പ്രവചനമനുസരിച്ച്, മേഘാവൃതമായ കാലാവസ്ഥ കുറഞ്ഞത്ഞായറാഴ്ച വരെ തുടരും. ഇന്നും നാളെയും താപനില കുറയുമെന്നും അടുത്ത അഞ്ച് ദിവസങ്ങളിൽ മഴപെയ്യാൻ സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. ഉൾപ്രദേശ്ങ്ങളിലും ,തീരദേശമേഖലകളും , കിഴക്കൻ, തെക്കൻമേഖലകളിലും  മഴ പ്രതീക്ഷിക്കാം. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് ഞായറാഴ്ച വരെതുടരുമെന്നതിനാൽ പൊടിപടലങ്ങൾ ഉയരും .രാജ്യം ഈദ് അൽ അദ്ഹ ആഘോഷിക്കുന്നതിനാൽ യുഎഇനിവാസികൾക്ക് നാല് ദിവസത്തെ വാരാന്ത്യം ആസ്വദിക്കാം. ജൂലൈ 8 വെള്ളിയാഴ്ച മുതൽ ജൂലൈ 11 തിങ്കളാഴ്ച വരെയാണ് ഇടവേള. യു.എ.ഇ.യിൽ വിവിധയിടങ്ങളിൽ മഴയ്ക്ക് സാധ്യത യുള്ളതിനാൽ ജാഗ്രത നിർദ്ദേശം .നിലവിൽ മൂടിക്കെട്ടിയഅന്തരീക്ഷവും കടുത്ത ചൂടും തുടരുകയാണ് . ചൊവ്വാഴ്ച വൈകീട്ട് ചില പ്രദേശ്‌ങ്ങളിൽ ശക്തമായ മഴപെയ്തിരുന്നു . പല സ്ഥലങ്ങളിലും ഇടിമിന്നലും ആലിപ്പഴ വർഷവുമുണ്ടായി. കടുത്ത ചൂടിനിടെ ലഭിച്ച മഴയുടെകാരണം ക്ലൗഡ് സീഡിങ് ആണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ട്വിറ്ററിലൂടെ അറിയിച്ചു. വരുംദിവസങ്ങളിലും അസ്ഥിരമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴപെയ്തതോടെ പല ഭാഗങ്ങളിലും താപനില കുത്തനെ കുറഞ്ഞിട്ടുണ്ട്.മഴ തുടരാൻ സാധ്യതയുള്ളതിനാൽഡ്രൈവർമാരും മറ്റുള്ളവരും ജാഗ്രത പാലിക്കണമെന്നും ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽപ്രദർശി പ്പിക്കുന്ന വേഗത പരിധികളിലെ മാറ്റം ശ്രദ്ധിക്കണമെന്നും ആഭ്യന്തര മന്ത്രാലയവും അബൂദബിപൊലീസും ആവശ്യപ്പെ ട്ടു. നല്ല കാറ്റുള്ളതിനാൽ മാലിന്യങ്ങളും പറക്കുന്ന വസ്തുക്കളും സൂക്ഷിക്കാൻവാഹനത്തിൽ വന്നിടിക്കാനും കാഴ്ച മറക്കാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. യു.എ.ഇ.യുടെ കിഴക്കൻ പ്രദേശങ്ങളിലാണ് പ്രധാനമായും കനത്തമഴ ലഭിച്ചത്. വിവിധയിടങ്ങളിൽനിന്നുള്ളമഴയുടെ ദൃശ്യങ്ങൾ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. അൽഐൻ, അൽ ഹിലി, മസാകിൻ, അൽ ശിക്ല എന്നിവിടങ്ങളിൽ മഴ ശക്തമായിരുന്നു.മഴയുടെദൃശ്യങ്ങളെല്ലാംതന്നെ ക്ലൗഡ് സീഡിങ് എന്ന ഹാഷ് ടാഗോടു കൂടിയാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. കടുത്ത ചൂടുകാരണം കൃത്രിമ മഴ പെയ്യിക്കാനായി കഴിഞ്ഞ ദിവസങ്ങളിൽനടത്തിയ ക്ലൗഡ് സീഡിങ് പ്രവർത്തനങ്ങളുടെ അനന്തരഫലമായി മഴ ലഭിച്ചതാണെന്നാണ് വിവരം. യഥാക്രമം35 ഡിഗ്രി സെൽഷ്യസും 37 ഡിഗ്രി സെൽഷ്യസുമാണ് അബുദാബിയിലും ദുബായിലും താപനിലരേഖപ്പെടുത്തിയത്

Read more

ബലി പെരുന്നാളിനോടനുബന്ധിച്ച് യുഎഇയിൽ 737 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്റിന്റെ ഉത്തരവ്.

അബുദാബി : ബലി പെരുന്നാളിനോടനുബന്ധിച്ച് 737 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു . വിവിധ കുറ്റകൃത്യങ്ങൾക്ക് രാജ്യത്തെ പല ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്നവർക്കായിരിക്കും പ്രഖ്യാപനത്തിലൂടെ മോചനം ലഭിക്കുക . മോചിതരാക്കാൻ തെരഞ്ഞെടുക്കപ്പെടുന്ന ...

Read more

യു എ ഇയിൽ താഴ്ന്ന വരുമാനക്കാരായ പൗരന്മാർക്കുള്ള സോഷ്യൽ സപ്പോർട്ട് പ്രോഗ്രാം പുനഃക്രമീകരിക്കാൻ പ്രസിഡണ്ട് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ,

യു എ ഇയിൽ താഴ്ന്ന വരുമാനക്കാരായ പൗരന്മാർക്കുള്ള സോഷ്യൽ സപ്പോർട്ട് പ്രോഗ്രാം പുനഃക്രമീകരിക്കാൻ പ്രസിഡണ്ട് ഹിസ് ഹൈനസ് ഷെയ്ഖ്മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ,  നിർദ്ദേശം നൽകി,.സംരംഭത്തിന് മാറ്റിവച്ച  ബജറ്റ് 14 ബില്യൺ ദിർഹത്തിൽ നിന്ന് 28 ബില്യൺ ദിർഹമായിഇരട്ടിയാക്കി.ഭവന നിർമ്മാണം, യൂണിവേഴ്സിറ്റി വിദ്യാഭ്യാസം, 45 വയസ്സിന് മുകളിലുള്ള തൊഴിൽരഹിതരായ പൗരന്മാർ എന്നിവയ്ക്കായി ഫണ്ട് പുതിയവിഹിതം അവതരിപ്പിക്കും. ഇന്ധനം, ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവയ്ക്കുള്ള സബ്‌സിഡിയും ഇതിൽ ഉൾപ്പെടുന്നു.രാജ്യത്തുടനീളമുള്ളപരിമിതമായ വരുമാനമുള്ള പൗരന്മാർക്ക് മാന്യമായ ഉപജീവനമാർഗം നൽകാനുള്ള നേതൃത്വത്തിന്റെ താൽപ്പര്യത്തിൽ നിന്നാണ് ഈ തീരുമാനം.

Read more

ദുബായിലെ വീടുകളിൽ നിന്ന് പുറന്തള്ളുന്ന ഇലക്ട്രോണിക് സാധനങ്ങൾ, വൈദ്യുത ഉപകരണങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ സംസ്കരിക്കാൻ മുനിസിപ്പാലിറ്റിക്ക് ലഭിച്ച 4000 അപേക്ഷകൾ തീർപ്പാക്കി.

ദുബായിലെ  വീടുകളിൽ നിന്ന് പുറന്തള്ളുന്ന ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ, വൈദ്യുത ഉപകരണങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾസംസ്കരിക്കാൻ മുനിസിപ്പാലിറ്റിക്ക് ലഭിച്ച 4000 അപേക്ഷകൾ തീർപ്പാക്കി. നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സൗജന്യമായാണ് സേവനംനടപ്പാക്കുന്നത്. ഈ വർഷം അവസാനത്തോടെ 10000 അപേക്ഷകരുടെ മാലിന്യം ശേഖരിച്ചു സംസ്കരിക്കാനാണ് ലക്ഷ്യമിടുന്നത്. ദുബായ് റിയൽഎസ്റ്റേറ്റ് ഡവലപ്മെന്റ് സോണിലും ഫ്രീസോണിലും ഒഴികെയുള്ള താമസക്കാർക്ക് ഓൺലൈൻ സംവിധാനം വഴി സേവനം ലഭ്യമാണ്.പൊതുജനആരോഗ്യത്തിനും പ്രകൃതിക്കും ദോഷകരമായ നിലയിൽ മാലിന്യം കുന്നുകൂടുന്നത് തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. മാലിന്യം തരംതിരിക്കുന്നതിന്റെയും കൃത്യമായി സംസ്കരിക്കുന്ന തിന്റെ പ്രധാന്യം ജനങ്ങളെ ബോധവൽക്കരിക്കും. മാലിന്യം ശേഖരിക്കുന്നതിന് 3 ടീമുകളെയാണ്നിയോഗിച്ചത്. പുനരുപയോഗ വസ്തുക്കൾ റീസൈക്ലിങ് യൂണിറ്റുകൾക്ക് കൈമാറും. മാലിന്യം നീക്കാനുള്ള ഓൺലൈൻ അപേക്ഷകൾമുനിസിപ്പാലിറ്റിയുടെ നിരീക്ഷണ വിഭാഗം ഫീൽഡിലുള്ള ടീമിനു കൈമാറും.  മാലിന്യം ശേഖരിച്ചു സംസ്കരിക്കും വരെയുള്ള മുഴുവൻ കാര്യങ്ങളും അധികൃതർ നിരീക്ഷിച്ച് ഉറപ്പുവരുത്തും.

Read more

ദുബായ് വിമാനത്തതാവളം വഴി യാത്രചെയ്യുന്നവർ തിരക്ക് ഒഴിവാക്കാൻ സ്മാർട് ഗേറ്റ് സേവനം ഉപയോഗപ്പെഉത്തണമെന്ന് അധികൃതർ

ദുബായ് വിമാനത്തതാവളം വഴി യാത്രചെയ്യുന്നവർ തിരക്ക് ഒഴിവാക്കാൻ സ്മാർട് ഗേറ്റ് സേവനം ഉപയോഗപ്പെഉത്തണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.കുടുംബസമേതമാണ് യാത്രയെങ്കിൽ ‍വയസ്സിനു മുകളിലുള്ളവർക്ക് സ്മാർട് ഗേറ്റ് സേവനം പ്രയോജനപ്പെടുത്താം. വീട്ടിൽനിന്നുതന്നെ ലഗേജ് തൂക്കിഅധികമില്ലെന്ന് ഉറപ്പാക്കണം. ദുബായ് വഴി പോകുന്നവർ മെട്രോ സേവനം ഉപയോഗപ്പെടുത്തി ഗതാഗതക്കുരുക്കിൽനിനും  രക്ഷപ്പെടാം. ദുബായ്എയർപോർട്ടിൽ സ്മാർട് ടണൽ സേവനമുണ്ട്. ഒരിക്കൽ റജിസ്റ്റർ ചെയ്തവർക്ക് പാസ്പോർട്ടോ എമിറേറ്റ്സ് ഐഡിയോ കാണിക്കാതെ മുഖം സ്കാൻചെയ്ത് നടപടി പൂർത്തിയാക്കാം .താമസ വീസയുള്ളവർക്കും പൗരന്മാർക്കും ഇ–ഗേറ്റ് ഉപയോഗിച്ച്  വേഗം നടപടി പൂർത്തിയാക്കാം .എമിറേറ്റ്സ് ഉൾപ്പെടെചില വിമാന കമ്പനികളുടെ വാട്സാപ് നമ്പറിൽ ബന്ധപ്പെട്ടാലും ഏറ്റവും പുതിയ യാത്രാ നിയമം, വിമാന സമയം, ബാഗേജ് എന്നിവയെക്കുറിച്ചുള്ളവിവരങ്ങൾ ലഭിക്കും.ഇത്തിഹാദ് എയർവെയ്സ്, എയർ അറേബ്യ അബുദാബി, എമിറേറ്റ്സ് തുടങ്ങിയ എയർലൈനുകൾ സിറ്റി ചെക് ഇൻ സൗകര്യമുണ്ട്. യാത്രയ്ക്ക് 4 മണിക്കൂർ മുൻപ് ഇവിടെ ബാഗേജ് നൽകി ബോഡിങ് പാസ് എടുത്താൽ  കൈയും വീശി എയർപോർട്ടിലെത്താം. ലഗേജും താങ്ങി നീണ്ടനിരയിൽ കാത്തുനിൽക്കുന്നത് ഒഴിവാക്കി നേരെ എമിഗ്രേഷനിലേക്കു പോകാം.48 മണിക്കൂർ മുൻപ് എയർലൈന്റെ വെബ്സൈറ്റിലോ ആപ് മുഖേനയോഓൺലൈൻ ചെക്–ഇൻ സൗകര്യവുണ്ട്. തുടർന്ന് സെൽഫ് സർവീസ് മെഷീനിൽ ബാഗേജ് നൽകി ഡിജിറ്റൽ ബോർഡിങ് പാസ് ഡൗൺലോഡ്ചെയ്തെടുത്തു യാത്ര തുടരാം. എമിറേറ്റ്സ്, ഇത്തിഹാദ് വിമാനങ്ങളിൽ യാത്രയ്ക്ക് 24 മണിക്കൂർ മുൻപ് ലഗേജ് നൽകാനുള്ള സൗകര്യവും നിലവിലുണ്ട്. അമേരിക്ക, ഇസ്രയേൽഎന്നിവിടങ്ങളി ലേക്കുള്ള യാത്രക്കാർക്ക് 12 മണിക്കൂർ ‍മുൻപും ലഗേജ് നൽകാം.വീട്ടിലെത്തി ബാഗേജ് (2 എണ്ണം) ശേഖരിക്കുന്ന സംവിധാനവും ചിലഎയർലൈനുകൾ ആരംഭിച്ചു. ആളൊന്നിന് 170 ദിർഹം അധികം നൽകണം.ഓൺലൈൻ, സിറ്റി ചെക്–ഇൻ സർവീസ് ഉപയോഗപ്പെടുത്താത്തവർക്ക്എയർപോർട്ടിലെ സെൽഫ് ചെക്–ഇൻ കിയോസ്കുകൾ ഉപയോഗപ്പെടുത്തി ബോഡിങ് പാസ് പ്രിന്റെടുക്കാം.

Read more
Page 12 of 19 1 11 12 13 19

Recommended