യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിലെ ഷോറൂമുകളിൽ പഴയ സ്വർണം മാറ്റിയെടുക്കാൻ പ്രത്യേക നിരക്കും വജ്രാഭരണങ്ങൾക്ക് ഇളവുകളും പ്രഖ്യാപിച്ചു.
ദുബായ്, ഒക്ടോബർ 22, 20268 : പ്രവാസ ജീവിതത്തിലെ സൗഹൃദങ്ങളും പാരമ്പര്യങ്ങളും ഉയർത്തിക്കാട്ടി പ്രമുഖ ടാറ്റാ ഗ്രൂപ്പ് ജ്വല്ലറി ബ്രാൻഡായ തനിഷ്ക് ഗൾഫ് രാജ്യങ്ങളിൽ ദീപാവലി വിപണി കാമ്പയിൻ തുടങ്ങി.
ടാറ്റാ ഗ്രൂപ്പിന്റെ ഉപഭോക്തൃ ഉൽപ്പന്ന വിഭാഗമായ ടൈറ്റൻ കമ്പനി ലിമിറ്റഡിന്റെ ജ്വല്ലറി ശൃംഖലയായ തനിഷ്ക് ഗൾഫ് മേഖലയിലുടനീളം പുതിയ ദീപാവലി കാമ്പയിൻ ആരംഭിച്ചു. ‘ഷെയർ ദ ലൈറ്റ്, ദിസ് ഇന്ത്യാ വാലി ദിവാലി’ എന്ന പേരിൽ അവതരിപ്പിച്ച കാമ്പയിൻ യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിലെ ശാഖകളിലാണ് നടപ്പിലാക്കുന്നത്. വിദേശത്തു ജീവിക്കുമ്പോഴും സ്വന്തം ആചാരങ്ങൾ മുറുകെപ്പിടിക്കുകയും വ്യത്യസ്ത സംസ്കാരങ്ങളിലുള്ളവരെ ഉത്സവത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്ന പ്രവാസി സമൂഹത്തെ മുൻനിർത്തിയാണ് പുതിയ നീക്കം.
ദന്തേരസ്, കർവാ ചൗത്ത്, ഭായ് ദൂജ്, ദീപാവലി എന്നിവ ഉൾപ്പെടുന്ന ഉത്സവകാലം ഗൾഫിലെ സ്വർണ, ആഭരണ വിപണിയിൽ വൻതോതിൽ ക്രയവിക്രയങ്ങൾ നടക്കുന്ന സമയമാണ്. ഉത്സവ വേളകളിലെ ആഭരണ സമ്മാനങ്ങൾക്കും സ്വർണം വാങ്ങലിനും ഹൈന്ദവ, ഉത്തരേന്ത്യൻ പാരമ്പര്യങ്ങളിൽ വലിയ പ്രാധാന്യമുണ്ട്.
നാടുവിട്ടു ജീവിക്കുന്ന പ്രവാസികൾ തങ്ങളുടെ ആഘോഷങ്ങളെ പുതിയ സാഹചര്യങ്ങളുമായി ഇണക്കി ചേർക്കുന്ന രീതിയെ കാമ്പയിൻ അടയാളപ്പെടുത്തുന്നുവെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡ് ജ്വല്ലറി വിഭാഗം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അരുൺ നാരായൺ വ്യക്തമാക്കി.
“പ്രവാസികൾ എവിടെ പോയാലും തങ്ങളുടെ പാരമ്പര്യവും ദീപാവലി ആഘോഷങ്ങളും ഒപ്പം കൊണ്ടുപോകുന്നുണ്ട്,” അരുൺ നാരായൺ പറഞ്ഞു. “ഗൾഫ് നാടുകളിൽ ഈ ആഘോഷങ്ങളിൽ അയൽക്കാരും സഹപ്രവർത്തകരും മറ്റ് സമൂഹങ്ങളും പങ്കുചേരുന്ന കാഴ്ചയാണ് നാം കാണുന്നത്. ആഘോഷിക്കുന്ന രീതികളിൽ മാറ്റം വരാമെങ്കിലും ഉത്സവത്തിന്റെ അന്തസ്സത്ത ജീവിതത്തിൽ അടിയുറച്ചുതന്നെ നിൽക്കുന്നു.” സ്വർണാഭരണങ്ങൾ കേവലം അലങ്കാരം മാത്രമല്ലെന്നും അത് തലമുറകളിലേക്ക് കൈമാറുന്ന മൂല്യവും ബന്ധങ്ങളുടെ അടയാളവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്സവ സീസൺ കണക്കിലെടുത്ത് ഉപഭോക്താക്കൾക്കായി പ്രത്യേക വാണിജ്യ ആനുകൂല്യങ്ങളും തനിഷ്ക് അവതരിപ്പിച്ചിട്ടുണ്ട്. വജ്ര മൂല്യത്തിലും പണിക്കൂലിയിലും 25 ശതമാനം വരെ ഇളവ് ഉപഭോക്താക്കൾക്ക് ലഭിക്കും.
പഴയ സ്വർണാഭരണങ്ങൾ മാറ്റി പുതിയവ വാങ്ങുന്നവർക്കായി 100 ശതമാനം വിനിമയ മൂല്യവും ഉറപ്പുനൽകുന്നുണ്ട്. ഇതിനുപുറമെ, എക്സ്ചേഞ്ച് ചെയ്യുന്ന പഴയ സ്വർണത്തിന് ഗ്രാമിന് പരമാവധി 15 യുഎഇ ദിർഹം വരെ അധിക ആനുകൂല്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ രാജ്യത്തെയും വിപണി നിരക്കുകൾക്കും നിബന്ധനകൾക്കും വിധേയമായാണ് ഈ ആനുകൂല്യം ലഭ്യമാകുക.
യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിലെ തനിഷ്ക് ബോട്ടിക്കുകളിൽ ഓഫറുകൾ ലഭ്യമാണെന്നും ഓഫർ ഘടനകൾ അതാത് രാജ്യങ്ങളിലെ കറൻസിക്കും ചട്ടങ്ങൾക്കും അനുസൃതമായി വ്യത്യാസപ്പെടുമെന്നും കമ്പനി അറിയിച്ചു.










