• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, September 4, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

സിനിമാറ്റിക്, സ്പോർട്സ് ദൃശ്യാനുഭവവുമായി ടി.സി.എൽ ഏറ്റവും പുതിയ മിനി എൽഇഡി ടിവി സീരീസുമായി യുഎഇ വിപണിയിൽ

by UAE വാർത്ത ലേഖകൻ
4 months ago
in Dubai, UAE
Reading Time: 1 min read
23 0
സിനിമാറ്റിക്, സ്പോർട്സ് ദൃശ്യാനുഭവവുമായി ടി.സി.എൽ ഏറ്റവും പുതിയ മിനി എൽഇഡി ടിവി സീരീസുമായി യുഎഇ വിപണിയിൽ
129
VIEWS
Share on WhatsappShare on Facebook

ദുബൈ: ഉപഭോക്തൃ ഇലക്ട്രോണിക്സ് രംഗത്തെ ആഗോള മുൻനിര ബ്രാൻഡും ലോകത്തിലെ നമ്പർ വൺ മിനി എൽഇഡി, അൾട്രാ ലാർജ് സ്‌ക്രീൻ ടിവി (75 ഇഞ്ചിന് മുകളിൽ) ബ്രാൻഡുമായ ടി.സി.എൽ, 2026 ലെ പുതിയ എസ്‌ക്യുഡി-മിനി എൽഇഡി (SQD-Mini LED) ടിവി സീരീസ് യുഎഇയിൽ അവതരിപ്പിച്ചു.

ദുബൈയിലെ ഡൗൺടൗണിൽ സംഘടിപ്പിച്ച പ്രത്യേക മീഡിയ ലോഞ്ച് ചടങ്ങിലാണ് ടി.സി.എൽ പുതിയ സി7എൽ, സി8എൽ, ഫ്‌ളാഗ്ഷിപ്പ് എക്‌സ്11എൽ മോഡലുകൾ അവതരിപ്പിച്ചത്.

ടി.സി.എലിന്റെ ഏറ്റവും പുതിയ എസ്‌ക്യുഡി-മിനി എൽഇഡി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ ടെലിവിഷൻ സീരീസ്, മികച്ച സിനിമാറ്റിക് വർണ വിന്യാസത്തോടെ തെളിമയാർന്ന കാഴച അനുഭവം നൽകുന്നതിന് വേണ്ടി മെച്ചപ്പെട്ട ഹാലോ വെളിച്ച നിയന്ത്രണവും, ബാംഗ് & ഒലുഫ്‌സെൻ ഓഡിയോ വിനോദാനുഭവം എന്നിവ ഉപഭോക്താക്കൾക്ക് നൽകുന്നു.

സിനിമ, സ്പോർട്സ്, കോൺസോൾ ഗെയിമിംഗ്, ദൈനംദിന ഹോം എന്റർടൈൻമെന്റ് എന്നിവയിൽ പുതിയ ടിവി സീരീസ് നൽകുന്ന വിസ്മയങ്ങൾ അനുഭവങ്ങൾ പകരുന്ന പ്രത്യേക ഇന്ററാക്ടീവ് സോണുകളും ചടങ്ങിൽ സജ്ജീകരിച്ചിരുന്നു.

യുഎഇ ഉപഭോക്താക്കൾക്കായി ഏറ്റവും പുതിയ മിനി എൽഇഡി സാങ്കേതികവിദ്യയിലൂടെ വലിയ സ്‌ക്രീൻ വിനോദാനുഭവം നൽകുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ടി.സി.എൽ അധികൃതർ ചടങ്ങിൽ അറിയിച്ചു. ഈ ലോഞ്ച് മേഖലയിലെ പ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. തെളിച്ചം, നിറശുദ്ധി, കോൺട്രാസ്റ്റ് കൃത്യത, വലിയ സ്‌ക്രീൻ വിനോദാനുഭവം എന്നിവ പുനർനിർവചിക്കുന്ന രീതിയിലാണ് പുതിയ ടിവി ശ്രേണി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഉപഭോക്താക്കളുടെ വിനോദാനുഭവം പുനർനിർവചിക്കുന്ന രീതിയിലാണ് പുതിയ ടിവി സീരീസ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ടി.സി.എൽ മിഡിൽ ഈസ്റ്റിന്റെ ജനറൽ മാനേജർ വിക് ഷെൻ പറഞ്ഞു.

“ലോകത്തിലെ നമ്പർ വൺ മിനി എൽഇഡി, അൾട്രാ ലാർജ് സ്‌ക്രീൻ ടിവി ബ്രാൻഡെന്ന നിലയിൽ, പ്രീമിയം ഡിസ്പ്ലേ നവീകരണത്തിന്റെ സാധ്യതകൾ വ്യാപിപ്പിക്കുന്നതിൽ ടി.സി.എൽ പ്രതിബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ ക്യൂഡി-മിനി എൽഇഡി സാങ്കേതികവിദ്യയെക്കാൾ മെച്ചപ്പെട്ട രൂപത്തിലാണ് ടി.സി.എലിന്റെ പുതിയ എസ്‌ക്യുഡി-മിനി എൽഇഡി സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നതെന്നും കൂടുതൽ കൃത്യവും സ്ഥിരതയുള്ളതുമായ നിറാനുഭവം നൽകാൻ ഇതിന് കഴിയുമെന്നും വിക് ഷെൻ പറഞ്ഞു. വലിയ സ്‌ക്രീൻ പ്രീമിയം ടിവികളുടെ ഡിമാൻഡ് യുഎഇയിൽ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ സീരീസ് അവതരിപ്പിച്ചിരിക്കുന്നത്. സിനിമാറ്റിക് സ്പോർട്സ് വീക്ഷണം, ഗെയിമിംഗ്, സ്മാർട്ട് ഹോം അനുഭവങ്ങൾ എന്നിവയ്ക്കായി 75 ഇഞ്ചിന് മുകളിലുള്ള ടിവികളിലേക്ക് ഉപഭോക്താക്കൾ കൂടുതൽ മാറിക്കൊണ്ടിരിക്കുകയാണെന്ന് ടി.സി.എൽ വ്യക്തമാക്കി.

വിപണിയിലിറക്കിയ 2026 സീരിസിൽ സി7എൽ SQD-മിനി എൽഇഡി ടിവി, സി8എൽ SQD-മിനി എൽഇഡി ടിവി, എക്‌സ്11എൽ SQD-മിനി എൽഇഡി ടിവി എന്നീ മൂന്ന് വ്യത്യസ്ത പ്രീമിയം വിഭാഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ, സി7എൽ SQD-മിനി എൽഇഡി ടിവി, പുതിയ തലമുറ മിനി എൽഇഡി അനുഭവം നൽകുന്ന എൻട്രി-ലെവൽ മോഡലാണ്. സിനിമാപ്രേമികൾക്കും സ്പോർട്സ് ആരാധകർക്കും അനുയോജ്യമായ സി8എൽ SQD-മിനി എൽഇഡി ടിവി മോഡൽ 65 മുതൽ 98 ഇഞ്ച് വരെ വലുപ്പങ്ങളിൽ ലഭ്യമാണ്. അതേസമയം, എക്‌സ്11എൽ SQD-മിനി എൽഇഡി ടിവി ടി.സി.എലിന്റെ ഫ്‌ളാഗ്ഷിപ്പ് മോഡലാണ്. ഏകദേശം 2 സെ.മീ വരെ മാത്രം കനം വരുന്ന ഫ്ലാറ്റ്-തിൻ പ്രൊഫൈലും ‘വെർച്വലി സീറോ ബോർഡർ’ ഡിസൈനും ഇതിന്റെ ആകർഷണങ്ങളാണ്. 75, 85, 98 ഇഞ്ച് വലുപ്പങ്ങളിൽ ഇത് ലഭ്യമാണ്.

പ്രീമിയം മൂല്യവും, ഫ്‌ളാഗ്ഷിപ്പ് നിലവാരവും, അത്യുന്നത ദൃശ്യാനുഭവവും ഒരുമിച്ച് നൽകുന്ന 2026 എസ്‌ക്യുഡി-മിനി എൽഇഡി ടിവി ശ്രേണിയിലൂടെ പ്രീമിയം ഹോം എന്റർടൈൻമെന്റ് രംഗത്തെ മുൻനിര സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനാണ് ടി.സി.എൽ ലക്ഷ്യമിടുന്നത്.

ടി.സി.എൽ സി7എൽ, സി8എൽ, എക്‌സ്11എൽ മോഡലുകൾ യുഎഇയിലെ പ്രമുഖ റീട്ടെയിൽ, ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകൾ വഴി ലഭ്യമാണ്.

Tags: Dubai tech launchPremium TV UAESQD Mini LEDTCL C7LTCL C8LTCL Middle EastTCL Mini LED TVTCL UAETCL X11L

RelatedPosts

No Content Available
The UAE has landed a third relief aircraft in Kathmandu, delivering Dubai Police search teams and supplies to bring total aid to 148 tonnes after Nepal floods.
World

പ്രളയക്കെടുതിയിൽ വലയുന്ന നേപ്പാളിന് തുണയായി യുഎഇ; രക്ഷാപ്രവർത്തക സംഘവും ദുരിതാശ്വാസ സാമഗ്രികളും കാഠ്മണ്ഡുവിലെത്തി

Heavy rain and strong winds lashed Al Dhaid in Sharjah as the UAE National Centre of Meteorology issued an alert for convective clouds and blowing dust.
Weather

അൽ ദൈദിൽ കനത്ത മഴ; യുഎഇയിൽ ജാഗ്രതാ നിർദേശം

Abu Dhabi's RASID platform uses AI to screen wastewater across 100 sites, tracking 400+ indicators to predict health and environmental threats early.
Health

പകർച്ചവ്യാധികളും ആരോഗ്യഭീഷണികളും മുൻകൂട്ടിയറിയാൻ അബുദാബിയിൽ എഐ ഡ്രൈവൻ മലിനജല നിരീക്ഷണ സംവിധാനം

The UAE has rejected claims of arming factions in Sudan's civil war, reiterating its neutral stance and demanding a full ban on foreign military aid in a response to the UN.
World

സുഡാൻ ആഭ്യന്തരയുദ്ധത്തിൽ ആയുധം നൽകിയിട്ടില്ല; വിദേശ സൈനിക ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.