• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, November 16, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News World

‘നല്ല വഴി അല്ലെങ്കിൽ കടുത്ത വഴി’; ഇറാനുമായുള്ള യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ട്രംപ്

by UAE വാർത്ത ലേഖകൻ
1 month ago
in World
Reading Time: 1 min read
24 0
Donald Trump warns the US will finish the war with Iran through diplomacy or military force, questioning Tehran's leadership following decapitation strikes.
133
VIEWS
Share on WhatsappShare on Facebook

യുറാനിയം സമ്പുഷ്ടീകരണ ശേഷി വെട്ടിച്ചുരുക്കണമെന്ന് യുഎസ്; ഇറാന്റെ ഭരണം ആരുടെ കൈകളിലെന്ന് ട്രംപിന്റെ ചോദ്യം

സ്പാരോസ് പോയിന്റ് (മേരിലാൻഡ്) — ഇറാനുമായുള്ള സൈനിക സംഘർഷം അമേരിക്ക ഉടൻ അവസാനിപ്പിക്കുമെന്നും നയതന്ത്ര ചർച്ചകളിലൂടെയോ അതല്ലെങ്കിൽ കടുത്ത സൈനിക നീക്കങ്ങളിലൂടെയോ എന്ന കാര്യം വൈകാതെ തീരുമാനിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

മേരിലാൻഡിലെ സ്പാരോസ് പോയിന്റിൽ പ്രതിരോധ സാങ്കേതിക സ്ഥാപനമായ ആൻഡുറിലിന്റെ പുതിയ അന്തർവാഹിനി നിർമാണ കേന്ദ്രം പ്രഖ്യാപിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാനിലെ സൈനിക സംവിധാനങ്ങളെ യുഎസ് കനത്ത രീതിയിൽ തകർത്തതായി ട്രംപ് അവകാശപ്പെട്ടു. “ഇറാനിൽ ഞങ്ങൾ മികച്ച രീതിയിലാണ് മുന്നേറുന്നത്. അവർക്ക് നിലവിൽ സൈന്യമില്ല. ആ രാജ്യം പൂർണമായും തകർന്നു. മിഡിൽ ഈസ്റ്റിലെ ഗുണ്ടയായിരുന്നു അവർ, എന്നാൽ ഇന്നവർ ആ സ്ഥാനത്തില്ല. ഈ യുദ്ധം ഞങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്. നല്ല വഴിയിലൂടെ വേണമോ അതോ അത്ര നല്ലതല്ലാത്ത വഴിയിലൂടെ വേണമോ എന്നതു മാത്രമാണ് ഇനി തീരുമാനിക്കാനുള്ളത്. അക്കാര്യം ഉടൻ വ്യക്തമാകും,” ട്രംപ് പറഞ്ഞു.

BREAKING: President Trump announces construction of the largest new shipyard in the United States since WWII at Sparrows Point in Maryland — with Anduril Industries $3.7B investment alongside the Navy's $2.9B contribution. pic.twitter.com/TWwYlKVJUX

— Breaking911 (@Breaking911) October 6, 2026

ഇതിനു മുന്നോടിയായി വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ്, വ്യോമാക്രമണ പരമ്പരകൾക്ക് ശേഷം ഇറാന്റെ ഭരണം ആരുടെ കൈകളിലാണെന്ന് അറിയാത്തതാണ് നിലവിലെ പ്രധാന വെല്ലുവിളിയെന്ന് ചൂണ്ടിക്കാട്ടി.

“അവരുടെ ഒന്നാം നിര നേതാക്കൾ ഇല്ലാതായി, രണ്ടാം നിര നേതാക്കളും ഇല്ലാതായി. ഇപ്പോൾ ആ രാജ്യത്തിന്റെ ഭരണം ആരുടെ കൈകളിലാണെന്ന് ആർക്കും ഒരു നിശ്ചയവുമില്ല എന്നതാണ് ഞാൻ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി,” അദ്ദേഹം പറഞ്ഞു.

2026 ഫെബ്രുവരി അവസാനം ആരംഭിച്ച യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണം എട്ടാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ആദ്യഘട്ടത്തിൽ തന്നെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെടുകയും പിൻഗാമിയായി പരിഗണിക്കപ്പെട്ടിരുന്ന മുജ്തബ ഖമനേയിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് പ്രതിരോധ കമാൻഡർമാരും കൊല്ലപ്പെട്ടു.

എന്നാൽ ട്രംപിന്റെ പ്രസ്താവനകളെ ഇറാന്റെ വിദേശകാര്യ മന്ത്രാലയം തള്ളി. ഇറാന്റെ ഭരണഘടനാ സ്ഥാപനങ്ങളും തീരുമാനമെടുക്കാനുള്ള സംവിധാനങ്ങളും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വാഷിംഗ്ടണ് കൃത്യമായി അറിയാമെന്ന് വിദേശകാര്യ വക്താവ് ഇസ്മാഈൽ ബഗായി പ്രതികരിച്ചു. യുഎസ് അധികൃതരുടെ പരസ്പരവിരുദ്ധമായ നിലപാടുകളാണ് ചർച്ചകൾ വഴിമുട്ടാൻ കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹോർമുസ് കടലിടുക്കിലെ വ്യോമാക്രമണങ്ങളും യുഎസ് നേവൽ ഉപരോധവും തുടരുന്ന പശ്ചാത്തലത്തിൽ വാഷിംഗ്ടണുമായുള്ള ചർച്ചകൾ അർത്ഥശൂന്യമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. കടലിടുക്കിലെ സ്തംഭനാവസ്ഥ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില വർധിക്കാൻ ഇടയാക്കിയത് യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകൂടത്തിന് കടുത്ത രാഷ്ട്രീയ സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്.

യുദ്ധം പൂർണമായി അവസാനിപ്പിക്കണമെങ്കിൽ ടെഹ്‌റാൻ തങ്ങളുടെ യുറാനിയം സമ്പുഷ്ടീകരണ ശേഷി ഗണ്യമായി വെട്ടിച്ചുരുക്കണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി. ആണവായുധം നിർമിക്കാൻ ഇറാനെ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് യുഎസ് ആവർത്തിക്കുമ്പോഴും, കടലിടുക്ക് തുറക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച ഏഴു വ്യവസ്ഥകളടങ്ങിയ നിർദേശം ട്രംപ് നേരത്തെ തള്ളിയിരുന്നു.

Tags: Anduril IndustriesDonald TrumpEnergy MarketsIran warJD VanceMiddle East ConflictUS Navy

RelatedPosts

The USS Theodore Roosevelt has arrived in the Middle East to join two other US carriers as Iran warns it will not wait for Washington to attack first.
World

മൂന്നാമത്തെ യുഎസ് വിമാനവാഹിനിക്കപ്പലും പശ്ചിമേഷ്യയിൽ; ആദ്യം ആക്രമിക്കാൻ മടിക്കില്ലെന്ന് ഇറാൻ

Iraq blocks an aircraft carrying Iran's national football team from landing at Basra Airport over US sanctions risks, forcing the squad to travel by road.
Sports

യുഎസ് ഉപരോധ ഭീഷണി: ഇറാന്റെ ഫുട്ബോൾ ടീം വിമാനത്തിന് ബസ്രയിൽ ലാൻഡിങ് അനുമതി നിഷേധിച്ച് ഇറാഖ്

The US House blocks an impeachment bid against Defence Secretary Pete Hegseth with Trump’s backing, as oil briefly dips under $90 amid Middle East tensions.
World

ഹെഗ്സെത്തിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം തള്ളി യുഎസ് ജനപ്രതിനിധി സഭ; പിന്തുണയുമായി ട്രംപ്

US President Donald Trump says Task Force Iron Gate is in full force against Iran, ahead of White House Qatar talks and expected APEC summit diplomacy.
World

ഇറാനെതിരായ ‘ടാസ്ക് ഫോഴ്സ് അയൺ ഗേറ്റ്’ പൂർണ്ണസജ്ജമെന്ന് ട്രംപ്

US forces struck an Iranian air defense site near the Strait of Hormuz as Donald Trump confirmed minor strikes while Tehran reviews a Qatari peace proposal.
GCC

ഖത്തറിന്റെ ഒത്തുതീർപ്പ് നിർദ്ദേശം നിലനിൽക്കെ ഇറാനിൽ വീണ്ടും യുഎസ് വ്യോമാക്രമണം

Donald Trump threatens severe military action against Iran while Defence Secretary Pete Hegseth faces bipartisan pressure and Tehran pursues regional talks.
World

ഇറാന് കനത്ത തിരിച്ചടി മുന്നറിയിപ്പുമായി ട്രംപ്; ഗൾഫ് തലത്തിൽ നയതന്ത്ര ചർച്ചകൾ സജീവം

MindQuest 2.0, a free quiz for Indian diaspora students in Grades 8–12 across the UAE, returns to Dubai on Nov 29. Register 2-member teams by Nov 23.
Education

യുഎഇയിലെ ഇന്ത്യൻ വിദ്യാർഥികൾക്കായി ‘മൈൻഡ് ക്വസ്റ്റ് 2.0’ ക്വിസ് മത്സരം നവംബർ 29-ന് ദുബായിൽ

The second edition of Dr. Asha P.’s poetry collection ‘Atacama,’ published by Plavila Books, was launched at the Sharjah International Book Fair.
Books & Literature

ഡോ. ആശ പി.യുടെ കവിതാസമാഹാരം ‘അറ്റക്കാമ’യുടെ രണ്ടാം പതിപ്പ് ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

Senior officials from the UN, UAE, and Senegal will host a virtual press briefing on Nov 18, 2026, ahead of the December UN Water Conference in Abu Dhabi.
Environment

2026 യുഎൻ ജല സമ്മേളനത്തിന് മുന്നോടിയായി നവംബർ 18-ന് ഓൺലൈൻ വാർത്താസമ്മേളനം

Dubai RTA and Abu Dhabi Mobility sign an MoU to integrate UAE transport systems, share AI and big data expertise, and align vehicle licensing rules.
Tech

ഗതാഗത മേഖലയിൽ സഹകരണം ശക്തമാക്കാൻ ദുബായ് ആർടിഎയും അബുദാബി മൊബിലിറ്റിയും ധാരണാപത്രം ഒപ്പുവച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.