• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, October 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Politics

കേരളത്തിൽ പുതിയ യുഡിഎഫ് യുഗം; വി.ഡി.സതീശൻ മന്ത്രിസഭ ഇന്ന് അധികാരത്തിലേക്ക്

by UAE വാർത്ത ലേഖകൻ
5 months ago
in Politics
Reading Time: 1 min read
23 1
വി.ഡി സതീശൻ മന്ത്രിസഭ രൂപീകരണം അവസാനഘട്ടത്തിൽ; ചെന്നിത്തലയ്ക്ക് ആഭ്യന്തരം, ധനവകുപ്പ് മുഖ്യമന്ത്രിക്കെന്ന് സൂചന
131
VIEWS
Share on WhatsappShare on Facebook

ആറു പതിറ്റാണ്ടിന് ശേഷം സമ്പൂർണ്ണ മന്ത്രിസഭയായി സത്യപ്രതിജ്ഞ; മുഖ്യമന്ത്രിയുൾപ്പെടെ 21 അംഗ ടീം വിഡിഎസ് ഇന്ന് ചുമതലയേൽക്കും

തിരുവനന്തപുരം: കേരളത്തിൽ രാഷ്ട്രീയ മാറ്റത്തിന്റെ പുതിയ അധ്യായം കുറിച്ചുകൊണ്ട് വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) സർക്കാർ ഇന്ന് അധികാരമേൽക്കുന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്ക് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി.സതീശനും 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുതിയ മന്ത്രിസഭയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ആറു പതിറ്റാണ്ടിനു ശേഷമാണ് യുഡിഎഫിന്റെ ഒരു സമ്പൂർണ്ണ മന്ത്രിസഭ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തുന്നത് എന്ന ചരിത്രപരമായ പ്രത്യേകതയും ഈ ചടങ്ങിനുണ്ട്.

പുതുമുഖങ്ങൾക്ക് മുൻഗണന; 14 പേർ ആദ്യമായി മന്ത്രിപ്പീഠത്തിലേക്ക്

മുഖ്യമന്ത്രിയടക്കം 21 അംഗങ്ങളാണ് പുതിയ മന്ത്രിസഭയിലുള്ളത്. ഇതിൽ 14 പേരും ആദ്യമായി മന്ത്രിസ്ഥാനത്തേക്ക് എത്തുന്നവരാണ് എന്നത് ശ്രദ്ധേയമാണ്. കോൺഗ്രസിന് മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരാണുള്ളത്. മുസ്ലിം ലീഗിന് 5 മന്ത്രിമാരുണ്ട്. കേരള കോൺഗ്രസ്, ആർഎസ്പി, സിഎംപി, കേരള കോൺഗ്രസ് (ജേക്കബ്) എന്നീ ഘടകകക്ഷികൾക്ക് ഓരോ മന്ത്രിസ്ഥാനം വീതം നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് ഉൾപ്പെടെ 6 പുതുമുഖ എംഎൽഎമാരാണ് ഇത്തവണ മന്ത്രിസഭയിൽ ഇടംപിടിച്ചിരിക്കുന്നത്. രണ്ട് വനിതാ പ്രതിനിധികളും പുതിയ മന്ത്രിസഭയിലുണ്ടാകും.

അർഹതയുള്ള പലരെയും സാമൂഹികവും സാമുദായികവുമായ സമവാക്യങ്ങളുടെ പരിമിതികൾ മൂലം ഒഴിവാക്കേണ്ടി വന്നതിൽ വിഷമമുണ്ടെന്ന് സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. “ഗസറ്റ് വിജ്ഞാപനത്തിൽ അടുത്ത വിസ്മയങ്ങൾ നോക്കിക്കൊള്ളൂ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവർണർക്ക് കൈമാറും.

പ്രധാന പദവികളും ടേം വ്യവസ്ഥകളും

പുതിയ നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെയും നിശ്ചയിച്ചിട്ടുണ്ട്. കേരള കോൺഗ്രസിനാണ് ചീഫ് വിപ്പ് പദവി. തൊടുപുഴയിൽ നിന്നുള്ള എംഎൽഎ അപു ജോൺ ജോസഫിനെ ചീഫ് വിപ്പായി നിയമിക്കാൻ പാർട്ടി തീരുമാനിച്ചതായി കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് നിയുക്ത മുഖ്യമന്ത്രിയെ അറിയിച്ചു.

മുന്നണിയിലെ ധാരണപ്രകാരം കോൺഗ്രസും മുസ്ലിം ലീഗും രണ്ടര വർഷത്തിന് ശേഷം ഓരോ മന്ത്രിസ്ഥാനം വീതം വെച്ചുമാറും. ലീഗിൽ നിന്ന് രണ്ടര വർഷത്തിന് ശേഷം പാറയ്ക്കൽ അബ്ദുല്ല മന്ത്രിയാകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഏകാംഗ കക്ഷികളിൽ അനൂപ് ജേക്കബും മാണി സി. കാപ്പനും തമ്മിലാണ് മന്ത്രിസ്ഥാനം വീതം വെയ്ക്കുന്നത്. ആദ്യ ടേം അനൂപ് ജേക്കബിനാണ്. ടേം വ്യവസ്ഥയിൽ പൂർണ്ണ തൃപ്തരല്ലെങ്കിലും മുന്നണിയുടെ സുഗമമായ മുന്നോട്ടുപോക്കിനായി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുകയായിരുന്നുവെന്ന് ഘടകകക്ഷി നേതാക്കൾ വ്യക്തമാക്കി.

തിരുവനന്തപുരത്ത് കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ ഇന്ന് രാവിലെ 6 മണി മുതൽ വൈകുന്നേരം 4 മണി വരെ കടുത്ത ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഡൊമസ്റ്റിക് എയർപോർട്ട്, ചാക്ക, പാറ്റൂർ, ജനറൽ ഹോസ്പിറ്റൽ, ബേക്കറി സ്ക്വയർ, സെക്രട്ടേറിയറ്റ് പരിസരം, വെള്ളയമ്പലം, രാജ്ഭവൻ റോഡ് ഉൾപ്പെടെയുള്ള പ്രധാന പാതകളുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്ന് സിറ്റി പോലീസ് അറിയിച്ചു. നിയമം ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വായനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags: Central Stadium ThiruvananthapuramKerala Ministers List 2026Kerala New Chief MinisterKerala politics newsSwearing in Ceremonyudf government keralaVD Satheesan

RelatedPosts

വയനാട് കള്ളാടി ദുരന്തം: മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് മുഖ്യമന്ത്രി; രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ വി.ഡി. സതീശൻ ദുരന്തഭൂമിയിലേക്ക്
Kerala

വയനാട് കള്ളാടി ദുരന്തം: മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് മുഖ്യമന്ത്രി; രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ വി.ഡി. സതീശൻ ദുരന്തഭൂമിയിലേക്ക്

പ്രവാസി നിക്ഷേപം കേരള വികസനത്തിന്റെ കരുത്താകണം: മുഖ്യമന്ത്രി വി.ഡി. സതീശന് കെ.വി. ഷംസുദ്ദീന്റെ സമഗ്ര നിവേദനം
Business

പ്രവാസി നിക്ഷേപം കേരള വികസനത്തിന്റെ കരുത്താകണം: മുഖ്യമന്ത്രി വി.ഡി. സതീശന് കെ.വി. ഷംസുദ്ദീന്റെ സമഗ്ര നിവേദനം

ഇത് ഔദാര്യമല്ല, സ്ത്രീകളുടെ അവകാശം; കെഎസ്ആർടിസി ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമായി
Kerala

ഇത് ഔദാര്യമല്ല, സ്ത്രീകളുടെ അവകാശം; കെഎസ്ആർടിസി ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് തുടക്കമായി

മന്ത്രിമാരുടെ ഔദ്യോഗിക വാഹന നമ്പറുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രിക്ക് ‘1’, ആഭ്യന്തര മന്ത്രിക്ക് ‘9’
Kerala

മന്ത്രിമാരുടെ ഔദ്യോഗിക വാഹന നമ്പറുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രിക്ക് ‘1’, ആഭ്യന്തര മന്ത്രിക്ക് ‘9’

സർക്കാറുണ്ടാക്കാൻ വി.ഡി. സതീശനെ ക്ഷണിച്ച് ഗവർണർ
Politics

ആഭ്യന്തരം കൈവിട്ട മുഖ്യമന്ത്രിക്ക് ബജറ്റ് പരീക്ഷ; ഇന്ധനവില കുറച്ചേക്കുമെന്ന് സൂചന

സർക്കാറുണ്ടാക്കാൻ വി.ഡി. സതീശനെ ക്ഷണിച്ച് ഗവർണർ
Election 2026

ടീം വി.ഡി സതീശൻ സർക്കാർ ഇന്ന് അധികാരമേൽക്കും; സത്യപ്രതിജ്ഞ രാവിലെ 10ന്

UAE airlines including Emirates, Etihad, flydubai, and Air Arabia cancel select flights to Riyadh, Abha, and Yanbu following operational disruptions. Check affected flights.
Travel

റിയാദ് വിമാനത്താവളത്തിൽ പ്രതിസന്ധി: യുഎഇയിൽ നിന്നുള്ള സൗദി വിമാന സർവീസുകൾ റദ്ദാക്കി

Dubai has enacted a law establishing the Dubai Orchestra Foundation to preserve Emirati heritage, develop regional talent, and boost creative industry investments.
Entertainment

ദുബായ് ഓർക്കസ്ട്ര ഫൗണ്ടേഷൻ നിലവിൽ വന്നു; ലക്ഷ്യം എമിറാത്തി പൈതൃക സംരക്ഷണവും സർഗ്ഗാത്മക സാമ്പത്തിക വളർച്ചയും

Global Food Week 2026 in Abu Dhabi closes with 97 commercial deals worth AED 6.9 billion and 47,000 visitors, advancing agritech and food security.
Business

അബുദാബി ഗ്ലോബൽ ഫുഡ് വീക്കിന് സമാപനം; 690 കോടി ദിർഹത്തിന്റെ റെക്കോർഡ് കരാറുകൾ

Dubai Holding Entertainment confirms a brand-new theme park, a fresh Global Village roller coaster, and 14 new Riverland attractions for the upcoming season.
Travel

പുതിയ തീം പാർക്കും റോളർ കോസ്റ്ററും ഒരുക്കാൻ ദുബായ് ഹോൾഡിങ് എൻ്റർടൈൻമെന്റ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.