യുഎഇ : കാലാവസ്ഥാവ്യതിയാനം ചർച്ചചെയ്യുന്ന ഐക്യരാഷ്ട്രസംഘടനയുടെ കോൺഫറൻസ് ഓഫ് പാർട്ടീസ് (കോപ്) യോഗത്തിന് 2023-ൽ യു.എ.ഇ. ആതിഥ്യംവഹിക്കും.
ലോകരാഷ്ട്രങ്ങളെ ഒരുമിച്ചുകൊണ്ടുവരുന്ന ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ 2023-ലെ 28-മത് സമ്മേളനത്തിന് ആതിഥ്യംവഹിക്കാനുള്ള യു.എ.ഇ.യുടെ ശ്രമത്തിന് ഏഷ്യ പസഫിക് ഗ്രൂപ്പ് ഓഫ് നേഷൻസ് ചൊവ്വാഴ്ച അംഗീകാരം നൽകി.ഈ വർഷം സുവർണജൂബിലി ആഘോഷിക്കുന്ന രാജ്യമെന്ന നിലയിൽ ഈ ആദരവിൽ നന്ദിയുണ്ടെന്ന് ഗ്ലാസ്‌ഗോയിൽ യു.എ.ഇ. പ്രതിനിധിസംഘത്തെ നയിക്കുന്ന വിദേശകാര്യ അന്താരാഷ്ട്ര സഹകരണമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.കാലാവസ്ഥാവ്യതിയാനത്തിന് കാരണമാകുന്ന യഥാർഥ ഭീഷണിക്ക് കൃത്യമായ പരിഹാരങ്ങളുമായി മുന്നോട്ടുപോകാൻ അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന തായും അദ്ദേഹം വ്യക്തമാക്കി.