യുഎഇ: യുഎഇയുടെ പലയിടങ്ങളിലും ഇന്നും കൂടുതൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയുടെ പലയിടങ്ങളിലും ഇന്നും നാളെയും മേഘാവൃതമായ അന്തരീക്ഷവും മഴയും കുറഞ്ഞ താപനിലയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.ഇന്നലെ രാത്രി അബുദാബി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാത്രി സാമാന്യം ശക്തമായ മഴ ലഭിച്ചു. മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ നേരിയ മഴയാണ് അനുഭവപ്പെട്ടത്. സാദിയത്ത് ദ്വീപിലേക്കുള്ള ശൈഖ് ഖലീഫ ബിൻ സായിദ് റോഡിൽ നേരിയത് മുതൽ കനത്ത മഴ ലഭിച്ചു.അബുദാബി കോർണിഷിൽ കനത്ത മഴയാണ് ലഭിച്ചത്. നഗരത്തിന്റെ പല ഭാഗങ്ങളിലും ചെറിയ തോതിൽ മഴ പെയ്തത് താമസക്കാർക്ക് ആശ്വാസമേകി. 12:00 മണിക്ക് റാസൽ ഖൈമ വിമാനത്താവളത്തിൽ ഇന്നലെ ചൊവ്വാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 35 ഡിഗ്രി സെൽഷ്യസാണ്.