ലോകത്ത് കോവിഡ് വാക്സിനേഷനിലൂടെ 20മില്ല്യണിലധികംകൊവിഡ് മരണംതടയാനായെന്ന് ആഗോള പഠന റിപ്പോർട്ട് .യുഎഇയിൽ പതിനയ്യായിരത്തോളം മരണങ്ങൾ തടയാൻ കഴിഞ്ഞു .ഇതുവരെ 2309 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്‌തത് .യു എ ഇ നടപ്പാക്കിയ വാക്‌സിനേഷന്റെ ഫലം ചൂണ്ടിക്കാട്ടിയാണ് ആഗോള പഠന റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത് .ലോകത്ത് ഏറ്റവും വേഗത്തിൽ നൂറ് ശതമാനം വാക്സിനേഷൻ നടപ്പിലാക്കിയ രജ്യങ്ങളിൽ ഒന്നാണ് യു എ ഇ .ഇസ്രായിൽ കഴിഞ്ഞാൽ ആദ്യമായി 100 ശതമാനം വാക്സിൻ ക്യാമ്പയിനിലൂടെ ചരിത്രപരമായ നാഴികക്കല്ല് പിന്നിട്ടിരുന്നു .ഇതിനകം അർഹതപ്പെട്ട എല്ലാവർക്കും രണ്ട് ഡോസ് വാക്സിൻ സൗജന്യമായി നൽകിയിട്ടുണ്ട് .മുപ്പത് ശതമാനത്തോളംപേർക്ക് ബൂസ്റ്റർ ഡോസും നൽകിയിട്ടിട്ടുണ്ട് .ലോകമാകെ വിവിധ രാജ്യങ്ങളിൽ വാക്‌സിനേഷന്റെ ഫലം പഠിക്കാൻ 2020 ഡിസംബർ എട്ടിനും 2021 ഡിസംബർ എട്ടിനും ഇടയിൽ റിപ്പോർട്ട് ചെയ്‌ത കൊവിഡ് മരണങ്ങളുടെ എണ്ണം കണക്കാക്കിയാണ് ഈ റിപ്പോർട്ട് ഗവേഷകർ തയ്യാറാക്കിയത്. എന്നാൽ ചൈനയെ റിപ്പോർട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ വലിയ ജനസംഖ്യയും അതിശക്തമായ ലോക്‌ഡൗൺ നടപടികളുമാണ് ഇതിന് കാരണം.വാക്‌സിനേഷൻ നടപ്പാക്കിയില്ലെങ്കിൽ പഠനകാലയളവിൽ 18.1 ദശലക്ഷം മരണങ്ങളാണ് സംഭവി ക്കേണ്ടത്. ഇതിൽ 14.4 ദശലക്ഷം മരണങ്ങളും തടയാനാൻ വാക്‌സിനേഷൻമൂലംസാധിച്ചു.ആഗോളതലത്തിൽ79 ശതമാനം മരണം തടഞ്ഞു. വാക്‌സിനേഷൻഇല്ലായിരുന്നെങ്കിൽ ആകെ സംഭവിക്കാമായിരുന്ന 31.4 ദശലക്ഷം മരണ ങ്ങളിൽ 19.8 ദശലക്ഷം മരണങ്ങളും വാക്‌സിനേഷൻ വഴി തടഞ്ഞതായും പഠനം കണ്ടെത്തി.