അബുദാബി തുറമുഖം കേന്ദ്രമാക്കി ആഗോള ഭക്ഷ്യ വിതരണ ക്ഷാമം പരിഹരിക്കുന്നതിന് പുതിയ ഭക്ഷ്യസംഭരണ, വിതരണ കേന്ദ്രം സ്ഥാപിക്കുന്നു. ഖലീഫ ഇൻഡസ്ട്രിയൽ സോൺ (കിസാഡ്) കേന്ദ്രമായിട്ടാണ് പ്രവർത്തനം.വിവിധ രാജ്യങ്ങളിലെ ഉൽപാദന കേന്ദ്രങ്ങളുമായി കരാർ ഒപ്പിട്ട് ഉൽപന്നങ്ങൾശേഖരിക്കാനും പദ്ധതിയുണ്ട്. ഒക്ടോബറിൽ അബുദാബിയിൽ നടക്കുന്ന ഭക്ഷ്യ സമ്മേളനത്തിൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തും. പ്രതിസന്ധികളെ നേരിടാനുള്ള തന്ത്രങ്ങളും സമ്മേളനത്തിൽ ആവിഷ്‌കരിക്കും.കോവിഡ് , റഷ്യ–യുക്രെയ്ൻ യുദ്ധം തുടങ്ങി സമീപകാല സംഭവങ്ങൾനിലവിലെ പ്രതിസന്ധിക്കു കാരണമായിട്ടുണ്ടെന്നും ഇത്തരം സന്ദർഭങ്ങൾ മുന്നിൽകണ്ടാണ് പുതിയ നീക്കമെന്നു ഭക്ഷ്യ സുരക്ഷാ വിദഗ്ധർപറഞ്ഞു.മേഖലയിലെ ഏറ്റവും വലിയ ഭക്ഷ്യസംഭരണ, വിതരണ കേന്ദ്രത്തെ കിഴക്കൻ, പടിഞ്ഞാറൻ വിപണികളെ ബന്ധിപ്പിക്കുമെന്ന് അബുദാബി പോർട്ട്ഗ്രൂപ്പ് എംഡിയും ചീഫ് എക്‌സിക്യൂട്ടീവുമായ ക്യാപ്റ്റൻ മുഹമ്മദ് ജുമാ അൽ ഷാമിസി പറഞ്ഞു.ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട്ഒക്ടോബറിൽ അബുദാബിയിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കും.