Tag: abudhabi

അബുദാബിയിൽ ഉടമയുടെ അനുമതി ഇല്ലാതെ വില്ലകളും ഫ്ലാറ്റുകളും പാർട്ടിഷൻ ചെയ്ത് കൊടുക്കുന്നതിനെതിരെ നിലപാട് കടുപ്പിക്കുന്നു

അബുദാബിയിൽ ഉടമയുടെ അനുമതി ഇല്ലാതെ വില്ലകളും ഫ്ലാറ്റുകളും പാർട്ടിഷൻ ചെയ്ത് കൊടുക്കുന്നതിനെതിരെ നിലപാട് കടുപ്പിക്കുന്നു .അനധികൃതമായി താമസിക്കുന്ന വർക്കെതിരെ  പരിശോധന തുടരുന്നതിനിടെ  വീട്ടുടമസ്ഥ ന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ വില്ല നാല് കുടുംബങ്ങൾക്കായി കീഴ് വാടകക്ക് നൽകിയ പ്രധാന വാടകക്കാരന് അബുദാബി കോടതി64 ലക്ഷം രൂപ പിഴ വിധിച്ചു .  തന്റെ സമ്മതമില്ലാതെ വില്ല വിഭജിച്ച് നൽകിയതിന് ശേഷം വില്ലയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിഉടമസ്ഥൻ വാടകക്കാരനെതിരെ ഒരുകോടി രൂപയിലേറെ നഷ്ടപരിഹാരമായി ലഭിക്കണമെന്നാവശ്യപ്പെട്ട് കേസ് കൊടുത്തിരുന്നു. എമിറേറ്റിലെ ഭവന നിയമങ്ങളുടെലംഘനമാണെന്നും പരാതിക്കാരൻ കോടതിയെ ധരിപ്പിച്ചു. ഉടമസ്ഥന്റെ വാദങ്ങൾ ശരിയാണെന്നു കോടതി കണ്ടെത്തുകയും നഷ്ടപരിഹാരമായി 64 ലക്ഷം രൂപ വാടകക്കാരൻഉടമസ്ഥന് നൽകണമെന്ന് വിധിക്കുകയും ചെയ്തു. കൂടാതെ ഉടമസ്ഥന്റെ നിയമപരമായ ചെലവുകളും വാടകക്കാരൻ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.

Read more

UAEയിൽ ഇ–സ്കൂട്ടർ അപകടം വർധിച്ച പശ്ചാത്തലത്തിൽ മലയാളമടക്കമുള്ള ഭാഷകൾ ഉൾപ്പെടുത്തി അബുദാബി ബോധവൽക്കരണം ഡിജിറ്റലാക്കി.

UAEയിൽ ഇ–സ്കൂട്ടർ അപകടം വർധിച്ച പശ്ചാത്തലത്തിൽ മലയാളമടക്കമുള്ള ഭാഷകൾ ഉൾപ്പെടുത്തി അബുദാബി ബോധവൽക്കരണം ഡിജിറ്റലാക്കി . മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ  സിനിമാ തിയേറ്ററുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയുമാണ് ബോധവൽക്കരണം ഊർജിത മാക്കി യത്.പൊതുഗതാഗത ബസുകളുടെ സ്ക്രീനിലും  ബോധ വൽക്കരണം ഹ്രസ്വചിത്രം പ്രദർശിപ്പിച്ചിരുന്നു. ...

Read more

അബൂദബിയിൽ മാലിന്യം വലിച്ചെറിഞ്ഞാൽ അപ്പോൾ തന്നെ പിഴലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

അബൂദബിയിൽ മാലിന്യം വലിച്ചെറിഞ്ഞാൽ അപ്പോൾ തന്നെ പിഴലഭിക്കുമെന്ന് അധികൃതർ അറിയിച്ചു .എമിറേറ്റിന്‍റെ സൗന്ദര്യസംരക്ഷണംഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന നിയമത്തിൽ ആണ് അബൂദബിപരിഷ്കാരിച്ചത്  . പൊതുമുതൽ നശിപ്പിക്കൽ, മാലിന്യം വലിച്ചെറിയൽതുടങ്ങിയ കുറ്റങ്ങൾ കണ്ടാൽ അധികൃതർക്ക് അപ്പോൾ തന്നെ പിഴ ചുമത്തുന്നതിനു അധികാരം നൽകുന്നതാണ് നിയമപരിഷ്കാരത്തിലെ സുപ്രധാനനടപടി. നിയമലംഘകർക്ക് പിഴയിൽ ഇളവ് നൽകുന്നതിനും കോടതിക്കുപുറത്ത് കേസ് ഒത്തുതീർപ്പാക്കുന്നതിനുമൊക്കെ അവസരം നൽകുന്നതാണ്പരിഷ്കാരങ്ങൾ. ചുമത്തപ്പെട്ട പിഴക്കെതിരേ അപ്പീൽ നൽകുന്ന തിന് നിയമലംഘകർക്ക് അനുവാദമുണ്ട്. എന്നാൽ, ചില കുറ്റകൃത്യങ്ങൾക്ക് മാത്രമാണ്ഈ ഇളവുള്ളത്. എമിറേറ്റിലെ ഹരിതാഭ ഇടങ്ങൾ, നടപ്പാതകൾ, കെട്ടിടങ്ങൾ, ചന്തകൾ, പൊതുറോഡുകൾ തുടങ്ങിയവക്ക് അഭംഗി വരുത്തുന്നപ്രവർത്തികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന നിയമമായ 'ജനറൽ അപ്പിയറൻസ് ലോ ഓഫ് 2012'ലാണ് അധികൃതർ ഭേദഗതിവരുത്തിയത് .ചുമത്തപ്പെട്ട പിഴ 60 ദിവസങ്ങൾക്കുള്ളിൽ അടക്കുന്നവർക്ക് 25 ശതമാനം ഇളവ് ലഭിക്കും. മാലിന്യം നിക്ഷേപിച്ചവർക്ക് നിശ്ചിതസമയത്തിനുള്ളിൽ ഇതു നീക്കം ചെയ്യുന്നതിനുള്ള അവസരവും അധികൃതർ അനുവദിച്ചിട്ടുണ്ട്. ഇത് ചെയ്തില്ലെങ്കിൽ മാലിന്യം നീക്കുന്നതിനുള്ള തുകഇവരിൽ നിന്ന് ഈടാക്കുകയും ചെയ്യും.

Read more

അബൂദബി അൽ മഖ്ത പാലം ഭാഗികമായി അടച്ചിടുന്നത് ശനിയാഴ്ച വരെതുടരുമെന്ന് അധികൃതർ അറിയിച്ചു.

അബൂദബി അൽ മഖ്ത പാലം  ഭാഗികമായി അടച്ചിടുന്നത്  ശനിയാഴ്ച വരെതുടരുമെന്ന് അധികൃതർ അറിയിച്ചു. മുനിസിപ്പാലിറ്റി വകുപ്പുംഅബൂദബിയുടെ സംയോജിത ഗതാഗത കേന്ദ്രവും ആണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. അൽ മഖ്ത പാലത്തിലെ ഇരുവശത്തേക്കുമുള്ള ഏറ്റവുംഇടതുവശത്തെ ലെയിനുകളാണ് ശനിയാഴ്ച രാവിലെ 5.30 വരെ അടച്ചിടുക. ഏഴുമാസംനീളുന്നപാലംനവീകരണത്തി ന്‍റെ ഭാഗമായാണ് അടച്ചിടൽ. ഒക്ടോബറോടെ നവീകരണം പൂർത്തിയാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.അബൂദബി യെ മറ്റിടങ്ങളുമായി ബന്ധിപ്പിക്കാനായി 1968ലാണ് അൽമഖ്ത പാലം നിർമിച്ചത്. ആസ്ത്രേലിയൻ എൻജിനീയറായ വാഗ്നർ ബിറോ ആണ് പാലത്തിന്‍റെ ആദ്യരൂപം നിർമിച്ചത്. ഇത് പിന്നീട്വിപുലപ്പെടുത്തുകയായിരുന്നു.

Read more

അബുദാബിയും ലണ്ടനും തമ്മിലുള്ള വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തതുപോലെ പ്രവർത്തിക്കുന്നത് തുടരുകയാണെന്ന് എത്തിഹാദ്.

അബുദാബിയുംലണ്ടനും തമ്മിലുള്ള വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തതുപോലെ പ്രവർത്തിക്കുന്നത് തുടരുകയാണെന്ന് എത്തിഹാദ് എയർവേയ്‌സ് വക്താവ്അറിയിച്ചു.ഈ വേനൽ അവധിക്കാലത്ത് ലണ്ടനിലെ ഹീത്രൂ എയർപോർട്ട് യാത്രക്കാരുടെ എണ്ണത്തിലെ വർദ്ധനവ് നേരിടാൻ പാടുപെടുന്നതിനാൽപുറപ്പെടുന്ന യാത്രക്കാരുടെ എണ്ണം പ്രതിദിനം 100,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ലഗേജുകളുടെ കാലതാമസവും നീണ്ട ക്യൂവും കണക്കിലെടുത്ത്അടുത്ത രണ്ട് മാസത്തിനുള്ളിൽ ടിക്കറ്റ് വിൽപ്പന നിർത്താൻ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഹീത്രൂ എയർപോർട്ടിലെ താത്കാലിക ശേഷിപരിധികളെക്കുറിച്ച് അറിയാമെന്നും അവ എങ്ങനെ പ്രയോഗിക്കുമെന്ന് മനസിലാക്കാൻ എയർപോർട്ട് അധികൃതരുമായും സ്ലോട്ട് കോർഡിനേറ്ററുമായുംപ്രവർത്തിക്കുന്നുണ്ടെന്നും അബുദാബി ആസ്ഥാനമായുള്ള എത്തിഹാദ് പ്രസ്താവനയിൽ പറഞ്ഞു.എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടാൽ അത് യഥാസമയംഅറിയിക്കുമെന്നും വക്താവ് കൂട്ടിച്ചേർത്തു.

Read more

അബൂദബിയിൽ ഈമാസം 15 മുതൽ ഞായറാഴ്ചകളിൽ ഇനി സൗജന്യ പാർക്കിങ് പ്രാബല്യത്തിൽ വരും.

അബൂദബിയിൽ ഈമാസം 15 മുതൽ   ഞായറാഴ്ചകളിൽ ഇനി സൗജന്യ പാർക്കിങ് പ്രാബല്യത്തിൽ വരും . ഇതുവരെ വെള്ളിയാഴ്ചയായിരുന്നുഅബൂദബിഎമിറേറ്റിൽ ഫ്രീ പാർക്കിങ് സൗകര്യം. വാരാന്ത്യ ദിനങ്ങളിൽ വരുത്തിയ മാറ്റം മുൻനിർത്തിയാണ് നടപടി. വെള്ളിയാഴ്ചയും പ്രവർത്തിദിന മാക്കി മാറ്റിയതോടെ ദുബൈയിൽ നേരത്തെ തന്നെ സൗജന്യ പാർക്കിങ് ഞായറാഴ്ചയിലേക്ക് മാറ്റിയിരുന്നു. അതേസമയം ഷാർജയിൽ വെള്ളിയാഴ്ചതന്നെ സൗജന്യ പാർക്കിങ് തുടരാനാണ് തീരുമാനം. 

Read more

അബുദാബി – അൽ മക്ത പാലത്തിലെ റോഡ് ജൂലൈ 12ഇന്ന് മുതൽ ഈ മാസം 16 ശനിയാഴ്ച വരെ ഭാഗികമായി അടച്ചിടുന്നു.

അബുദാബി – അൽ മക്ത പാലത്തിലെ  റോഡ് ജൂലൈ 12ഇന്ന് മുതൽ ഈ മാസം 16 ശനിയാഴ്ച വരെ ഭാഗികമായി അടച്ചിടുന്നു .ഇന്ന് ചൊവ്വാഴ്ചപുലർച്ചെ 5.30 മുതൽ ജൂലൈ 16 ശനിയാഴ്ച പുലർച്ചെ 5.30 വരെ അബുദാബിയിലെ അൽ മക്ത പാലത്തിലെ ഇരു ദിശകളിലുമുള്ള ഇടതുവശത്തെപാതകൾ അടയ്ക്കു മെന്ന് അബുദാബി മുനിസിപ്പാലിറ്റികളുടെയും ഗതാഗത ത്തിന്റെയും ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ സോഷ്യൽ മീഡിയപ്ലാറ്റ്‌ഫോമുകളിലൂടെ അറിയിച്ചു.റോഡ് ഭാഗികമായി അടയ്ക്കുന്ന കാലയളവിൽ ശ്രദ്ധാപൂർവം വാഹനമോടി ക്കാനും ആവശ്യമെങ്കിൽ ബദൽ റൂട്ടുകൾതിരഞ്ഞെടുക്കാനും അതോറിറ്റി വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു.

Read more

അബുദാബി എമിറേറ്റിലെ 20 പൊതു പാർക്കുകൾക്ക് അന്താരാഷ്ട്ര ഗ്രീൻ ഫ്ലാഗ് ലഭിച്ചു.

അബുദാബി എമിറേറ്റിലെ 20 പൊതു പാർക്കുകൾക്ക് അന്താരാഷ്ട്ര ഗ്രീൻ ഫ്ലാഗ് ലഭിച്ചു. പാർക്കുകൾ നടപ്പാക്കിയ ശുചിത്വം, സുസ്ഥിരത, സാമൂഹികപങ്കാളിത്തം എന്നീ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണിത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായുള്ള മികച്ച നടത്തിപ്പിനാണ് ഗ്രീൻഫ്ലാഗ് നൽകിവരുന്നത്.സാമൂഹികപങ്കാളിത്തം ഉയർത്തുന്നതോടൊപ്പം പരിസ്ഥിതി സുസ്ഥിരത പ്രോത്സാ ഹിപ്പിക്കുന്നതിനുള്ള അംഗീകാരംകൂടിയാണിത്. സന്ദർശ കരെ സ്വാഗതംചെയ്യുന്ന സുരക്ഷിതവും ആരോഗ്യപരവുമായ അന്തരീക്ഷം ഒരുക്കുന്നതിനും ശുചിത്വപരിപാലനത്തിനും പ്രകൃതിസംരക്ഷണത്തിനുംപാർക്കുകൾ മുൻഗണന നൽകണം.ഖലീഫ പാർക്ക്, ഡെൽമ പാർക്ക്, അൽ ബഹിയ പാർക്ക് തുടങ്ങി 20 പാർക്കുകളാണ് ഗ്രീൻ ഫ്ലാഗ് പട്ടികയി ലുള്ളത്.അബുദാബിയെവിനോദസഞ്ചാരി കളുടെ ഒരു പ്രധാന ലക്ഷ്യസ്ഥാനമാക്കി മാറ്റാൻ ഈ അംഗീ കാരം സഹായക രമാകും. എമിറേറ്റിലെവിനോദസൗകര്യങ്ങളും പാർക്കുകളും പൊതു ഉദ്യാനങ്ങളും മെച്ചപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഗ്രീൻ ഫ്ലാഗെന്നുംമുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു.

Read more

അബുദാബിയിൽ എക്സ്പ്രസ് ബസ് സർവീസുകളുടെ രണ്ടാംഘട്ടത്തിന് തുടക്കമായി.

അബുദാബിയിൽ   എക്സ്പ്രസ് ബസ് സർവീസുകളുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. കുറഞ്ഞ സമയത്തിനുള്ളിൽ നേരിട്ട് യാത്ര നടത്താനാകുംഎന്നതാണ് എക്സ്പ്രസ് ബസുകളുടെ പ്രത്യേകത. കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച ബസ് സർവീസിന് പൊതുജനങ്ങളിൽനിന്ന് ലഭിച്ച ആവേശകരമായപ്രതികരണത്തെത്തുടർന്നാണ് കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നത്. സ്വകാര്യമേഖലയുടെ സഹകരണത്തോടെയാണ് ഇൻട്രാഗേറ്റഡ്ട്രാൻസ്പോർട്ട് സെന്റർ (ഐ.ടി.സി.) സർവീസുകൾ ആരംഭിക്കുന്നത്.38 ബസുകൾ സ്വകാര്യമേഖലയിൽ നിന്നെടുത്താണ് ആദ്യഘട്ടം ആരംഭിച്ചത്. ഇതുവരെ 70,000 യാത്രക്കാർക്ക് സേവനം നൽകിയതായി ഐ.ടി.സി. അറിയിച്ചു. അബുദാബി സിറ്റിയിൽനിന്ന് ബനിയാസിലെ ടാക്സി സ്റ്റേഷൻ, അൽമഫ്റഖ് സിറ്റി, അൽ മിർഫ സിറ്റി, സായിദ് സിറ്റി തുടങ്ങിയവയാണ് പുതിയ സർവീസുകൾ. സിറ്റിയിലെ ലൈഫ് ലൈൻ ഹോസ്പിറ്റൽ ബസ്‌സ്റ്റോപ്പ്എക്സ്പ്രസ് ബസുകളുടെ ശൃംഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബസ് സ്റ്റേഷനുകൾ നവീകരിക്കുന്ന തിനും കലാപരമായ അലങ്കാരങ്ങൾ നടത്തുന്നതിനുംഐ.ടി.സി. തീരുമാനം എടുത്തിട്ടുണ്ട്. പൊതുഗതാഗതമേഖല കൂടുതൽ വിപുലവും സൗകര്യപ്രദവുമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ്ഐ.ടി.സി. ആവിഷ്കരിച്ച് നടപ്പാക്കുന്നത്.

Read more

അബുദാബി തുറമുഖം കേന്ദ്രമാക്കി ആഗോള ഭക്ഷ്യ വിതരണ ക്ഷാമം പരിഹരിക്കുന്നതിന് പുതിയ ഭക്ഷ്യസംഭരണ, വിതരണ കേന്ദ്രം സ്ഥാപിക്കുന്നു.

അബുദാബി തുറമുഖം കേന്ദ്രമാക്കി ആഗോള ഭക്ഷ്യ വിതരണ ക്ഷാമം പരിഹരിക്കുന്നതിന് പുതിയ ഭക്ഷ്യസംഭരണ, വിതരണ കേന്ദ്രം സ്ഥാപിക്കുന്നു. ഖലീഫ ഇൻഡസ്ട്രിയൽ സോൺ (കിസാഡ്) കേന്ദ്രമായിട്ടാണ് പ്രവർത്തനം.വിവിധ രാജ്യങ്ങളിലെ ഉൽപാദന കേന്ദ്രങ്ങളുമായി കരാർ ഒപ്പിട്ട് ഉൽപന്നങ്ങൾശേഖരിക്കാനും പദ്ധതിയുണ്ട്. ഒക്ടോബറിൽ അബുദാബിയിൽ നടക്കുന്ന ഭക്ഷ്യ സമ്മേളനത്തിൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തും. പ്രതിസന്ധികളെ നേരിടാനുള്ള തന്ത്രങ്ങളും സമ്മേളനത്തിൽ ആവിഷ്‌കരിക്കും.കോവിഡ് , റഷ്യ–യുക്രെയ്ൻ യുദ്ധം തുടങ്ങി സമീപകാല സംഭവങ്ങൾനിലവിലെ പ്രതിസന്ധിക്കു കാരണമായിട്ടുണ്ടെന്നും ഇത്തരം സന്ദർഭങ്ങൾ മുന്നിൽകണ്ടാണ് പുതിയ നീക്കമെന്നു ഭക്ഷ്യ സുരക്ഷാ വിദഗ്ധർപറഞ്ഞു.മേഖലയിലെ ഏറ്റവും വലിയ ഭക്ഷ്യസംഭരണ, വിതരണ കേന്ദ്രത്തെ കിഴക്കൻ, പടിഞ്ഞാറൻ വിപണികളെ ബന്ധിപ്പിക്കുമെന്ന് അബുദാബി പോർട്ട്ഗ്രൂപ്പ് എംഡിയും ചീഫ് എക്‌സിക്യൂട്ടീവുമായ ക്യാപ്റ്റൻ മുഹമ്മദ് ജുമാ അൽ ഷാമിസി പറഞ്ഞു.ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട്ഒക്ടോബറിൽ അബുദാബിയിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുക്കും.

Read more
Page 1 of 2 1 2

Recommended