ദുബായിലെ വൈദ്യുതി വിതരണ രംഗം സ്വയം നിയന്ത്രിത സംവിധാനത്തിലേക്ക് മാറിയതോടെ വിതരണ രംഗത്തെ തകരാർ കണ്ടെത്താനും പരിഹരിക്കാനുംവൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനും ഇനി മനുഷ്യ സഹായം വേണ്ട. ഓട്ടമാറ്റിക് സ്മാർട് റെസ്റ്ററേഷൻ സിസ്റ്റം എന്നാണ് പുതിയ സംവിധാന ത്തിന്റെപേര്.24 മണിക്കൂറും പ്രവർത്തിക്കുന്ന ഓട്ടമാറ്റിക് സംവിധാനം ഗൾഫ് രാജ്യങ്ങളിൽ ആദ്യമാണെന്ന് വൈദ്യുത, ജല വിതരണ വകുപ്പ് അറിയിച്ചു. സാങ്കേതിക വിദ്യയുടെ വളർച്ചയെ പൂർണമായും ഉപയോഗപ്പെടുത്തു ന്നതിന്റെ ഭാഗമാണ് മാറ്റം. പുതിയ സംവിധാനം വൈദ്യുതി വിതരണ മേഖലയുടെകാര്യശേഷി വർധിപ്പിക്കും. 14700 കോടി രൂപ മുതൽമുടക്കുള്ളതാണ് പുതിയ സംവിധാനം.