ലോകത്തെ 43 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളുടെ പങ്കാളിത്തമുള്ള വേള്‍ഡ് മലയാളി കൗണ്‍സിലിനെ ഇനിയുഎ ഇയിലെ പ്രമുഖ വ്യവസായിയും ധന്യ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുമായ ജോണ്‍ മത്തായി നയിക്കും .ബഹ്റിനിൽ നടന്ന വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസാണ് ജോണ്‍ മത്തായിയെ തെരഞ്ഞെടുത്തത് .43 രാജ്യങ്ങളിൽ നിന്നുള്ളപ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത ഗ്രാൻഡ് ഫിനാലെയോടെയാണ് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ് ബഹ്റൈനിൽ സമാപിച്ചത് .രണ്ട് വർഷത്തിൽ ഒരിക്കലാണ് സമ്മേളനം നടക്കുന്നത് . ലോകമലയാളികളുടെ ഏക സംഘടനാ എന്ന നിലയിൽ വേള്‍ഡ് മലയാളി കൗണ്‍സിലിൻറെ പതിമൂന്നാം സമ്മേളനം സംഘടനാ മികവുകൊണ്ട് വിജയകരമായിരുന്നുവെന്ന് പുതുതായി തെരഞ്ഞെടുത്ത ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി പറഞ്ഞു .സംഘടനയെ മാതൃകാപരമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്നും അദ്ദേഹാം അറിയിച്ചു .* BYTE 13ാമത് ഗ്ലോബല്‍ കോണ്‍ഫറന്‍സ് ബഹ്റൈൻ റാഡിസൺ ബ്ലൂ ഹോട്ടലിൽ ആയിരുന്നു നടന്നത് . വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ രക്ഷാധികാരത്തിൽ നടന്ന പരിപാടിയിൽ ഇന്ത്യയിലെയും ബഹ്റൈനിലെയും രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ത്രിദിന സമ്മേളനത്തിൽ നിരവധി ചർച്ചാ സെഷനുകളും സെമിനാറുകളും നടന്നു. വിവിധ സാംസ്കാരിക കലാപരിപാടികളും അരങ്ങേറിയിരുന്നു. ഹോട്ടൽ റാഡിസൺ ബ്ലൂവിലെ സമ്മേളന വേദിക്ക് ഡബ്ല്യുഎംസി മുൻ ഗ്ലോബൽ ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ പേരാണ് നൽകിയിരിക്കുന്നത്