സൗദി അറേബ്യയില്‍ ഇന്നലെ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെ ഗൾഫിൽ ജൂലായ് ഒൻപതിന്ബലിപെരുന്നാൾ. മാസപ്പിറവി നിരീക്ഷകരാണ് മാസപ്പിറവി കണ്ടകാര്യം അറിയിച്ചത്. ഇത് പ്രകാരം ഹജജിന്റെപ്രധാന ചടങ്ങായ അറഫ ദിനം ജൂലൈ എട്ട് വെള്ളിയാഴ്ചയായിരിക്കും. ബലിപെരുന്നാള്‍ ജൂലൈ ഒന്‍പതിന്ശനിയാഴ്ചയുമായിരിക്കും. ഹജജിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് അധികൃതരും ഹാജിമാരും. ജൂലൈഏഴിനാണ് ഹജജ് ചടങ്ങുകള്‍ തുടങ്ങുക. ബലിപെരുന്നാളിന് യുഎഇയില്‍നാലു ദിവസത്തെ അവധി യാണ്ലഭിക്കുക. ഇത് ജൂലായ് എട്ട് മുതൽ 11 വരെ ആകാനാണ് സാധ്യത.ഉദ്യോഗിക പ്രഖ്യാപനം ഉടൻഉണ്ടാകും.ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനായി ഹാജിമാർ ദുല്‍ഹിജ്ജ ഏഴിന് വൈകീട്ടോടെ മക്കയില്‍ നിന്നും മിനാ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങും. ദുല്‍
സൗദി അറേബ്യയില്‍ ഇന്നലെ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെ ഗൾഫിൽ ജൂലായ് ഒൻപതിന്ബലിപെരുന്നാൾ. മാസപ്പിറവി നിരീക്ഷകരാണ് മാസപ്പിറവി കണ്ടകാര്യം അറിയിച്ചത്. ഇത് പ്രകാരം ഹജജിന്റെപ്രധാന ചടങ്ങായ അറഫ ദിനം ജൂലൈ എട്ട് വെള്ളിയാഴ്ചയായിരിക്കും. ബലിപെരുന്നാള്‍ ജൂലൈ ഒന്‍പതിന്ശനിയാഴ്ചയുമായിരിക്കും. ഹജജിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് അധികൃതരും ഹാജിമാരും. ജൂലൈഏഴിനാണ് ഹജജ് ചടങ്ങുകള്‍ തുടങ്ങുക. ബലിപെരുന്നാളിന് യുഎഇയില്‍നാലു ദിവസത്തെ അവധി യാണ്ലഭിക്കുക. ഇത് ജൂലായ് എട്ട് മുതൽ 11 വരെ ആകാനാണ് സാധ്യത.ഉദ്യോഗിക പ്രഖ്യാപനം ഉടൻഉണ്ടാകും.ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനായി ഹാജിമാർ ദുല്‍ഹിജ്ജ ഏഴിന് വൈകീട്ടോടെ മക്കയില്‍ നിന്നും മിനാ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങും. ദുല്‍ ഹജ്ജ് 13 നാണ് ഈ വർഷത്തെ ഹജ്ജിന്റെ ചടങ്ങുകള്‍ അവസാനിക്കുക.