Tag: hajj2022

യു.എ.ഇ.യിൽനിന്നുള്ള തീർഥാടകരെല്ലാം ഹജ്ജ് നിർവഹിച്ചശേഷം മടങ്ങിയെത്തിത്തുടങ്ങി.

യു.എ.ഇ.യിൽനിന്നുള്ള തീർഥാടകരെല്ലാം ഹജ്ജ് നിർവഹിച്ചശേഷം മടങ്ങിയെത്തിത്തുടങ്ങി.യു.എ.ഇ.യിൽ മടങ്ങിയെത്തുന്ന ഹജ്ജ് തീർഥാടകർഏഴുദിവസം ക്വാറന്റീൻ നിർബന്ധമാണ്. ആദ്യദിവസം ആവശ്യമുള്ളവർക്ക് കോവിഡ് പരിശോധന നടത്താം. എന്നാൽ, നാലാംദിവസം നിർബന്ധമായുംകോവിഡ് പരിശോധന നടത്തിയിരിക്കണം. ഇതുവരെ നിർവഹിക്കാത്തവർക്കും 65 വയസ്സിന് താഴെയുള്ളവർക്കും മാത്രമായി ഈ വർഷത്തെ ഹജ്ജ്പരിമിതപ്പെടുത്തിയിരുന്നു. ഏകദേശം 850-ഓളം തീർഥാടകർ കഴിഞ്ഞദിവസം ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലെത്തി. എമിറേറ്റ്‌സ്എയർലൈനും സൗദി എയർലൈൻസും ഏർപ്പെടുത്തിയിരുന്ന പ്രത്യേക ഹജ്ജ് വിമാനത്തിലായിരുന്നു തീർഥാടകരുടെ യാത്ര. മുൻവർഷം കോവിഡ്കാരണം ഹജ്ജിന് അനുമതി നൽകിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണ ഹജ്ജ് പൂർണതോതിൽ നിർവഹിക്കാനായതിന്റെ സന്തോഷത്തിലാണ്തീർഥാടകർ.ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) തീർഥാടകർക്കായിവിമാനത്താവളത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മടങ്ങിയെത്തിയവർക്കായി പ്രത്യേക ചെക്ക്ഔട്ട്, ഇമിഗ്രേഷൻ, സുരക്ഷാനടപടിക്രമങ്ങൾ എന്നിവയെല്ലാം സജ്ജമാക്കിയിരുന്നു. കൂടാതെ സ്മാർട്ട് ഗേറ്റുകളിലൂടെ പരിശോധന പൂർത്തിയാക്കി ഏതാനും മിനിറ്റുകൾക്കകംഇവർക്ക് പുറത്തിറങ്ങാനും അവസരമൊരുക്കി. അടുത്തദിവസങ്ങളിൽ യു.എ.ഇ.യിൽനിന്ന്‌ പോയ കൂടുതൽ തീർഥാടകർ തിരികെയെത്തുമെന്നാണ്പ്രതീക്ഷിക്കുന്നതെന്ന് ജി.ഡി.ആർ.എഫ്.എ. ജനറൽ ഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ മർറി പറഞ്ഞു.  അവധിദിനങ്ങളിലും ഹജ്ജ്സീസണിലും യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ സ്മാർട്ട് ഗേറ്റുകൾ പോലുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ യാത്രക്കാർക്ക് നടപടിക്രമങ്ങൾറെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കാൻ സഹായകരമായി. സൗദിയിലേക്ക് പോകുന്നവർക്ക് പ്രത്യേക ഫാസ്റ്റ് ട്രാക്ക് സേവനങ്ങളുംനൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read more

വിശുദ്ധ ഹജ് കർമങ്ങളുടെ മുന്നൊരുക്കത്തിനായി മക്കയി ലുള്ള തീർഥാടകർ ഇന്ന് വൈകിട്ടോടെ മിനായിലേക്കു എത്തും

വിശുദ്ധ ഹജ് കർമങ്ങളുടെ മുന്നൊരുക്കത്തിനായി മക്കയി ലുള്ള തീർഥാടകർ ഇന്ന് വൈകിട്ടോടെ മിനായിലേക്കു എത്തും . ഇന്ന് മിനായിലെ കൂടാരങ്ങളിൽ രാപ്പാർക്കലോടെയാണ് ഹജ്ജിനു ഔദ്യോഗിക തുടക്കമാകുക. എന്നാൽ തിരക്കിൽപ്പെടാതിരിക്കാൻ മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ തീർഥാടകർ ബുധനാഴ്ച വൈകിട്ട് 4 മണിയോടെ (അസർ ...

Read more

ഹജ്ജ് തീർഥാടകരുമായുള്ള ആദ്യവിമാനം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വ്യാഴാഴ്ച മദീനയിലേക്ക് പുറപ്പെട്ടു.

ഹജ്ജ് തീർഥാടകരുമായുള്ള ആദ്യവിമാനം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽനിന്ന് വ്യാഴാഴ്ച മദീനയിലേക്ക് പുറപ്പെട്ടു. ദുബായ് സർക്കാർ പ്രതിനിധികൾ ഉൾപ്പെടെ ആദ്യസംഘത്തിലുണ്ട്. വിമാന ത്താവള ത്തിലെ അഞ്ച്, ആറ്് ഗേറ്റുകൾ വിശ്വാസികളാൽ നിറഞ്ഞിരുന്നു. അറബ് പരമ്പരാഗതവസ്ത്രങ്ങളണിഞ്ഞ് കൈയിൽ പ്രാർഥനാമാലകളുമായാണ് തീർഥാടകരിൽ ചിലർ യാത്ര പുറപ്പെട്ടത്. വിശുദ്ധയാത്രയിൽ പങ്കെടുക്കാൻസാധിച്ചതിൽ തീർഥാടകർ സന്തോഷം പ്രകടിപ്പിച്ചു.ഹജ്ജ് തീർഥാടനത്തിന് അനിവാര്യമായ എല്ലാകാര്യങ്ങളും തീർഥാടകർ പാലിച്ചിട്ടുണ്ടെന്നു ദുബായ്സർക്കാരിന്റെ ഔദ്യോഗിക ഹജ്ജ് പ്രതിനിധിസംഘം മേധാവി മർവാൻ അൽ ഷെഹി പറഞ്ഞു. ഹജ്ജ്‌ യാത്രയ്ക്ക് സർക്കാരിന്റെപൂർണപിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Read more

വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്കായി തീർത്ഥാടകർ ഒരുങ്ങി.

വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്കായി തീർത്ഥാടകർ ഒരുങ്ങി .ദുൽഹജ്ജ മാസപ്പിറവി സഊദി അറേബ്യയിൽ ദൃശ്യമായ തോടെയാണ് ഇത്. ഹജ്ജിന്റെ പുണ്യകർമ്മങ്ങളിലൊന്നായ അറഫാ ദിനം (ദുൽഹിജ്ജ ഒൻപത്) ജൂലൈ 8 വെള്ളിയാഴ്ചയും ബലിപെരുന്നാൾ ശനിയാഴ്ചയുമായിരിക്കും. ഹജ്ജ് കർമ്മങ്ങളിൽപങ്കെടുക്കുന്നതിനായി ഹാജിമാർ ദുല്‍ഹിജ്ജ ഏഴിന് വൈകീട്ടോടെ മക്കയില്‍നിന്നും  മിനാ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങും. ദുല്‍ഹിജ്ജ 13 നാണ് ഈവർഷത്തെ ഹജ്ജിന്റെ ചടങ്ങുകള്‍അവസാനിക്കുക .ദുല്‍ഹജ്ജ് മാസപ്പിറവി ദര്‍ശിക്കാനും വിവരം നല്‍കാനും രാജ്യത്തെ മുഴുവന്‍വിശ്വാസി കളോടുംസഊദി സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു.  മുഖ്യ ജ്യോതിശാസ്ത്രജ്ഞൻ അബ്ദുല്ല ഖുദൈരിയുടെ നേതൃത്വത്തിലായിരുന്നു ദുൽഹിജ്ജമാസപ്പിറവി നിരീക്ഷണം നടന്നത്.

Read more

സൗദി അറേബ്യയില്‍ ഇന്നലെ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെ ഗൾഫിൽ ജൂലായ് ഒൻപതിന്ബലിപെരുന്നാൾ.

സൗദി അറേബ്യയില്‍ ഇന്നലെ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെ ഗൾഫിൽ ജൂലായ് ഒൻപതിന്ബലിപെരുന്നാൾ. മാസപ്പിറവി നിരീക്ഷകരാണ് മാസപ്പിറവി കണ്ടകാര്യം അറിയിച്ചത്. ഇത് പ്രകാരം ഹജജിന്റെപ്രധാന ചടങ്ങായ അറഫ ദിനം ജൂലൈ എട്ട് വെള്ളിയാഴ്ചയായിരിക്കും. ബലിപെരുന്നാള്‍ ജൂലൈ ഒന്‍പതിന്ശനിയാഴ്ചയുമായിരിക്കും. ഹജജിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് അധികൃതരും ഹാജിമാരും. ജൂലൈഏഴിനാണ് ഹജജ് ചടങ്ങുകള്‍ തുടങ്ങുക. ബലിപെരുന്നാളിന് യുഎഇയില്‍നാലു ദിവസത്തെ അവധി യാണ്ലഭിക്കുക. ഇത് ജൂലായ് എട്ട്  മുതൽ 11 വരെ ആകാനാണ് സാധ്യത.ഉദ്യോഗിക പ്രഖ്യാപനം ഉടൻഉണ്ടാകും.ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനായി ഹാജിമാർ ദുല്‍ഹിജ്ജ ഏഴിന് വൈകീട്ടോടെ മക്കയില്‍ നിന്നും  മിനാ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങും. ദുല്‍  സൗദി അറേബ്യയില്‍ ഇന്നലെ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെ ഗൾഫിൽ ജൂലായ് ഒൻപതിന്ബലിപെരുന്നാൾ. മാസപ്പിറവി നിരീക്ഷകരാണ് മാസപ്പിറവി കണ്ടകാര്യം അറിയിച്ചത്. ഇത് പ്രകാരം ഹജജിന്റെപ്രധാന ചടങ്ങായ അറഫ ദിനം ജൂലൈ എട്ട് വെള്ളിയാഴ്ചയായിരിക്കും. ബലിപെരുന്നാള്‍ ജൂലൈ ഒന്‍പതിന്ശനിയാഴ്ചയുമായിരിക്കും. ഹജജിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് അധികൃതരും ഹാജിമാരും. ജൂലൈഏഴിനാണ് ഹജജ് ചടങ്ങുകള്‍ തുടങ്ങുക. ബലിപെരുന്നാളിന് യുഎഇയില്‍നാലു ദിവസത്തെ അവധി യാണ്ലഭിക്കുക. ഇത് ജൂലായ് എട്ട്  മുതൽ 11 വരെ ആകാനാണ് സാധ്യത.ഉദ്യോഗിക പ്രഖ്യാപനം ഉടൻഉണ്ടാകും.ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനായി ഹാജിമാർ ദുല്‍ഹിജ്ജ ഏഴിന് വൈകീട്ടോടെ മക്കയില്‍ നിന്നും  മിനാ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങും. ദുല്‍ ഹജ്ജ് 13 നാണ് ഈ വർഷത്തെ ഹജ്ജിന്റെ ചടങ്ങുകള്‍ അവസാനിക്കുക.

Read more

മക്ക സിറ്റിയുടേയും പുണ്യ കേന്ദ്രങ്ങള്‍ക്കുമായുള്ള റോയല്‍ കമ്മീഷന്റെ കീഴിലുള്ള മക്കയിലെ ഏകീകൃത ഗതാഗത കേന്ദ്രം (മക്ക ട്രാന്‍സ്പോര്‍ട്ട്) ഹജജ്സീസണില്‍ ആറ് ബസ് റൂട്ടുകള്‍ക്ക് അംഗീകാരം നല്‍കി.

അതോടൊപ്പം തീര്‍ഥാടകരെ കൊണ്ടുപോകുന്നതിനായി ഏര്‍പ്പാടാക്കിയ അഞ്ച് സ്റ്റോപ്പുകളും വ്യക്തമാക്കിയിട്ടുണ്ട്. ശരായ, അല്‍ ഹദ പാര്‍ക്കിംഗുകള്‍, ശെഈബ് ഒ ആമിര്‍ ബസ് സ്റ്റേഷനിലേക്കും ജബല്‍ അല്‍-കഅബ സ്റ്റേഷനിലേക്കും പോകുന്ന അല്‍ തഖസ്സൂസി, അല്‍ നവാരിയ, അല്‍ ലൈത്ത്പാര്‍ക്കിംഗുകള്‍ എന്നിവയാണ് തീര്‍ഥാടകരെ കൊണ്ടുപോകുന്നതിനായി ഏര്‍പ്പാടാക്കിയ അഞ്ച് സ്റ്റോപ്പുകള്‍. മക്ക സിറ്റിയുടേയും പുണ്യ കേന്ദ്രങ്ങള്‍ക്കുമായുള്ള റോയല്‍ കമ്മീഷന്റെ കീഴിലുള്ള മക്കയിലെ ഏകീകൃത ഗതാഗത കേന്ദ്രം (മക്ക ട്രാന്‍സ്പോര്‍ട്ട്) ഹജജ്സീസണില്‍ ആറ് ബസ് റൂട്ടുകള്‍ക്ക് അംഗീകാരം നല്‍കി. ഈ ഹജജ് സീസണിലേക്കുള്ള മക്ക ബസ് പദ്ധതിയുടെ ഏകീകൃത കേന്ദ്രത്തിന്റെ പ്രവര്‍ത്തനപദ്ധതിയുടെ പ്രഖ്യാപനത്തിലാണ് ഇത് സംബന്ധമായ അംഗീകാരം നല്‍കിയിരിക്കുന്നത്.പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ വാഹനങ്ങള്‍ അനുവദിക്കാത്തതിനാല്‍, മക്കയ്ക്ക് പുറത്ത് നിന്നുള്ള തീര്‍ഥാടകരെ എത്തിക്കുന്നതിനു പുറമെ, മക്ക നഗരത്തില്‍ റൂട്ട് 12, 9, 8, 7, 6, 5 എന്നിങ്ങനെആറ് റൂട്ടുകളിലും പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചു. അതോടൊപ്പം തീര്‍ഥാടകരെ കൊണ്ടുപോകുന്നതിനായി ഏര്‍പ്പാടാക്കിയ അഞ്ച് സ്റ്റോപ്പുകളും വ്യക്തമാക്കിയിട്ടുണ്ട്. ശരായ, അല്‍ ഹദ പാര്‍ക്കിംഗുകള്‍, ശെഈബ് ഒ ആമിര്‍ ബസ് സ്റ്റേഷനിലേക്കും ജബല്‍ അല്‍-കഅബ സ്റ്റേഷനിലേക്കും പോകുന്ന അല്‍ തഖസ്സൂസി, അല്‍ നവാരിയ, അല്‍ ലൈത്ത്പാര്‍ക്കിംഗുകള്‍ എന്നിവയാണ് തീര്‍ഥാടകരെ കൊണ്ടുപോകുന്നതിനായി ഏര്‍പ്പാടാക്കിയ അഞ്ച് സ്റ്റോപ്പുകള്‍.

Read more

ഹജജ് കര്‍മ്മം അനുഷ്ടിക്കാനായി സൗദിയിലേക്കു പോകുന്ന തീര്‍ത്ഥാടകര്‍ വിമാന യാത്രയില്‍ കുടെ കൊണ്ടുവരുന്നത് ഒഴിവാക്കേണ്ട ചിലസാധനങ്ങളുടെ പട്ടിക സൗദി ഹജജ്, ഉംറ മന്ത്രാലയം അറിയിച്ചു.

ഹജജ് കര്‍മ്മം അനുഷ്ടിക്കാനായി സൗദിയിലേക്കു പോകുന്ന തീര്‍ത്ഥാടകര്‍ വിമാന യാത്രയില്‍ കുടെ കൊണ്ടുവരുന്നത് ഒഴിവാക്കേണ്ട ചിലസാധനങ്ങളുടെ പട്ടിക സൗദി ഹജജ്, ഉംറ മന്ത്രാലയം അറിയിച്ചു. കത്രിക, കത്തി, മൂര്‍ച്ചയുള്ള ബ്ലേഡുകള്‍, ചുറ്റിക, റെഞ്ചുകള്‍, നഖകട്ടറുകള്‍, ഡ്രില്ലിംഗ്ഉപകരണങ്ങള്‍ എന്നിവയും നിരോധിത ഉപകരണങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് മന്ത്രാലയം വിശദീകരിച്ചു.ഇത്തരം സാധനങ്ങള്‍ സൗദിയിലേക്കുള്ള വിമാനയാത്രയില്‍ കൊണ്ടുവരുന്നത് ഒഴിവാക്കണം. എല്ലാത്തരം തോക്കുകളും ബുള്ളറ്റുകള്‍, സ്റ്റണ്‍ ഗണ്ണുകള്‍, പടക്കങ്ങള്‍ എന്നിവയും കൂടാതെ വിഷവസ്തുക്കള്‍, കത്തുന്ന വസ്തുക്കള്‍, കംപ്രസ് ചെയ്ത വസ്തുക്കള്‍ എന്നിവ കൈവശം വയ്ക്കരുതെന്നും മന്ത്രാലം പറഞ്ഞു.

Read more

Recommended