യു.എ.ഇ.യിലെ സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്ക് ബലിപെരുന്നാൾ പ്രമാണിച്ച് നാല് ദിവസത്തെ അവധി.ഈ മാസം എട്ട് മുതൽ 11 വരെ നാല്ദിവസത്തെ അവധിയായി രിക്കും ലഭിക്കുകയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസും (എഫ്.എ.എച്ച്.ആർ), മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയവും അറിയിച്ചു. ഈ വ്യാഴാഴ്ചയാണ് അവധിക്കുമുമ്പുള്ള അവസാനത്തെ പ്രവർത്തി ദിവസം . അടുത്തചൊവ്വാഴ്ച ഈമാസം 12 മുതലാണ് ഓഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുക.