ദുബായ് എമിറേറ്റിലെ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് സ്റ്റാഫ് നഴ്സ്, ടെക്നിഷ്യൻ ഒഴിവുകളിലേക്ക് രണ്ടുവർഷത്തെ കരാറടിസ്ഥാനത്തിൽ നിയമനംനടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.താത്പര്യമുള്ള ഉദ്യോഗാർഥികൾ www.norkaroots.org വഴി ജൂലായ് 25-നകം അപേക്ഷ സമർപ്പിക്കണം.
നോർക്കറൂട്ട്സ് മുഖേനയാണ് അപേക്ഷ നൽകേണ്ടത്. സർജിക്കൽ/ മെഡിക്കൽ/ ഒ.ടി./ ഇ.ആർ. / എൻഡോസ്കോപ്പി തുടങ്ങിയ നഴ്സിങ് വിഭാഗത്തിലും
സി.എസ്.എസ്.ഡി. / എക്കോ ടെക്നിഷ്യൻ എന്നീ വിഭാഗങ്ങളിലുമാണ് ഒഴിവ്. ബി.എസ്സി. നഴ്സിങ്ങിൽ ബിരുദവും സർജിക്കൽ/മെഡിക്കൽഡിപ്പാർട്മെന്റിൽ കുറഞ്ഞത് രണ്ടു മുതൽ മൂന്നു വർഷം വരെ പ്രവൃത്തിപരിചയവുമുള്ള പുരുഷ നഴ്സുമാർക്ക് വാർഡ് നഴ്സ് തസ്തികയിലേക്കും ഒടി/ ഇ.ആർ ഡിപ്പാർട്മെന്റിലേക്ക് ബി.എസ്.സി. നഴ്സിങ്ങിൽ ബിരുദവും കുറഞ്ഞത് അഞ്ചു വർഷത്തെ ഒ.ടി./ ഇ.ആർ. പ്രവൃത്തി പരിചയവുമുള്ള വനിതാ-പുരുഷ നഴ്സുമാർക്കും അപേക്ഷിക്കാം.
നഴ്സ് തസ്തികയിൽ കുറഞ്ഞത് അഞ്ചുവർഷം എൻഡോസ്കോപ്പി വിഭാഗത്തിൽ പ്രവർത്തിച്ചിട്ടുള്ള ബി.എസ്സി. നഴ്സിങ് ബിരുദമുള്ള വനിതകൾക്ക് എൻഡോസ്കോപ്പി വിഭാഗത്തിലേക്ക് അപേക്ഷ സമർപ്പിക്കാം. സി.എസ്.എസ്.ഡി. ടെക്നീഷ്യന്മാരുടെ ഒഴിവിലേക്ക്രണ്ടുമുതൽ മൂന്നു വർഷം വരെ ഏതെങ്കിലും ആശുപത്രിയിൽ സി.എസ്.എസ്.ഡി. ടെക്നീഷ്യനായി പ്രവർത്തിച്ചിട്ടുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. ഒരുലക്ഷംവരെ രൂപയാണ് ശമ്പളം.