സുഹൃത്ത് ഇമ്മാനുവൽ മാക്രോണിനെ കണ്ടതിൽ സന്തോഷമുണ്ടെന്ന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ട്വീറ്റ്. ഫ്രഞ്ച്, അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് ശൈഖ് മുഹമ്മദ് ഫ്രാൻസ് സന്ദർശനത്തിനിടെ ട്വീറ്റ് ചെയ്തത്. ശോഭനമായ ഭാവിയിലേക്ക് കൂടുതൽ സഹകരണത്തിനുംബന്ധം ശക്തിപ്പെടുത്താനും കൂടിക്കാഴ്ചയിലൂടെ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു. ഫ്രാൻസിനെ ഏറ്റവുമടുത്ത തന്ത്രപരമായസഖ്യകക്ഷിയെന്നാണ് യു.എ.ഇ. പ്രസിഡന്റ് വിശേഷിപ്പിച്ചത്.