യു.എ.ഇ.യിലെ വിവിധ പ്രദേശങ്ങളിൽ അടുത്ത മൂന്ന് ദിവസവും കൂടി വിവിധയിടങ്ങളിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് ദേശീയകാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു .അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.ഇന്നലെ വിവിധയിട ങ്ങളിൽ മഴ പെയ്തതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കടുത്ത ചൂടിനിടയിലും ന്യൂനമർദംകാരണവും രാജ്യത്ത് തുടർന്നു വരുന്ന ക്ലൗഡ് സീഡിങ് നടപടികൾ കാരണവുമാണ് മഴ ലഭിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി. ഈസാഹചര്യത്തിൽ വാഹനമോടിക്കുന്നവർ അതിജാഗ്രത പാലിക്കണം. റോഡിലെ ഇലക്ട്രോണിക് ബോർഡുകളിൽ ദൃശ്യമാവുന്ന വേഗപരിധി കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു