എയർ അറേബ്യ കോഴിക്കോട്ടുനിന്ന് അധിക സർവീസ് ആരംഭിച്ചു
എയർ അറേബ്യ വിമാനക്കമ്പനി കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്ക് അധിക സർവീസ് ആരംഭിച്ചു. ആഴ്ചയിൽ മൂന്നു സർവീസുകളാണുപുതുതായി തുടങ്ങിയത്.
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണു സർവീസ്. 174 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനം രാത്രി 12.10 പുറപ്പെടുന്ന രീതിയിലാണ്. അബുദാബിയിൽനിന്നുകരിപ്പൂരിലെത്തിയ വിമാനം ഇന്നലെ 12.15ന് 35 യാത്രക്കാരുമായി അബുദാബിയിലേക്കു പുറപ്പെട്ടു. ആഴ്ചയിൽ എല്ലാ ദിവസവുമുള്ള സർവീസുകൾ തുടരും.
ഇതിനു പുറമേയാണ് പുതിയ സർവീസുകൾ. ഇതോടെ എയർ അറേബ്യ, കരിപ്പൂരില്‍നിന്ന് അബുദാബിയിലേക്ക് നടത്തുന്ന സർവീസുകളുടെ എണ്ണം 10 ആകും. ഷാർജയിലേക്കും എയർ അറേബ്യ എല്ലാ ദിവസവും സർവീസ് നടത്തുന്നുണ്ട്.