ദുബായിൽ അഞ്ചുവർഷത്തിനുള്ളിൽ ജല, വൈദ്യുത പദ്ധതികൾക്കായി 4000 കോടി ദിർഹത്തിന്റെ പുതിയ നിക്ഷേപം നടത്തുമെന്ന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർഅതോറിറ്റി (ദേവ) അറിയിച്ചു. പുനരുപയോഗിക്കാവുന്നതും ശുദ്ധവുമായ ഊർജപദ്ധതികളുടെ വിപുലീകരണവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ജല-വൈദ്യുത പ്രസരണ, വിതരണശൃംഖ ലകൾ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി യൂട്ടിലിറ്റീസ് സേവനസ്ഥാപനങ്ങൾ 1600 കോടി ദിർഹത്തിന്റെ നിക്ഷേപപദ്ധതികൾക്ക്തയ്യാറെടുക്കുന്നതായി ദേവ എം.ഡി.യും സി.ഇ.ഒ.യുമായ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്ക്, ഹസ്യാൻ പവർകോംപ്ലക്സ്, ഹസ്യാൻ ഇൻഡിപെൻ ഡന്റ് വാട്ടർ പ്രൊഡ്യൂസർ പ്രോജക്ട് (ഐ.ഡബ്ല്യു.പി.) തുടങ്ങിയ പദ്ധതികളുടെ പൂർത്തീകരണത്തിനായി ഈ തുക വിനിയോഗിക്കും.