യു.എ.ഇയിൽ മുട്ട, പാൽ തുടങ്ങി 10 ഭക്ഷ്യവസ്തുക്കളുടെ വില അനുമതി ഇല്ലാതെ കൂട്ടരുതെന്ന് സാമ്പത്തിക മന്ത്രാലയം മുന്നറിയിപ്പ്നൽകി.വില വർധിപ്പിക്കുന്നതിന് മുമ്പ് സാമ്പത്തിക മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയിരിക്കണം .പാചക എണ്ണ, മുട്ട, ഫ്രഷ് പാൽ, അരി, പഞ്ചസാര, കോഴിയിറച്ചി , ബ്രഡ്, ധാന്യപ്പൊടികൾ, ക്ലീനിങ് ഡിറ്റർജന്റ്, പയർവർഗങ്ങൾ എന്നിവയുടെ വില അനുമതിയില്ലാതെവർധിപ്പിക്കുന്ന തിനാണ് വിലക്ക് ഏർപ്പെടുത്തിയത്. ഓരോ ഉൽപന്നത്തിൽ നിന്നും വ്യാപാരികൾക്കും വിതരണക്കാർക്കും ലഭിക്കാവുന്നപരമാവധി ലാഭം എത്രയാണെന്നും മന്ത്രാലയം കണക്കാക്കും. വ്യാപാരികൾക്കും വിതരണക്കാർക്കും വില വർധനക്കുള്ള അപേക്ഷകൾസമർപ്പിക്കാൻ പ്രത്യേക സംവിധാനം മന്ത്രാലയം ഏർപ്പെടുത്തും.വില വർധിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഉൽപന്നങ്ങളുടെ നിലവിലെ വിലയുംകഴിഞ്ഞ മൂന്ന് വർഷത്തെ അവയുടെ വിലയും വിശദീകരിക്കുന്ന റിപ്പോർട്ടും അപേക്ഷക്കൊപ്പം സമർപ്പിക്കണം. ഉൽപാദന ചെലവ്, കമ്പനിയുടെ ബജറ്റ്, അയൽ രാജ്യങ്ങളിൽ ഇതേ ഉൽപന്ന ങ്ങൾക്ക്ഈടാക്കുന്നവിലയുമായുള്ളതാരതമ്യം,എത്രശതമാനം വർധനയാണ്ഉദ്ദേശിക്കുന്നത് തുടങ്ങിയ വിവരങ്ങളും സമർപ്പിക്കണം. ഇവയെല്ലാം പരിശോധിച്ച ശേഷം മന്ത്രാലയം നിയോഗിക്കുന്ന കമ്മിറ്റിയാണ് വിലവർധന സംബന്ധിച്ച തീരുമാനമെടുക്കുക.അവശ്യ ഭക്ഷ്യവസ്തുക്കൾ കുടുംബ ങ്ങൾക്ക് താങ്ങാനാകുന്ന വിലയിൽ ലഭ്യമാക്കുമെന്ന്ഉറപ്പാക്കാനാണ് സർക്കാർ വില വർധനവിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ഭക്ഷ്യ സുരക്ഷയുടെ ചുമതല കൂടിയുള്ള കാലാവസ്ഥവ്യതിയാന-പരിസ്ഥിതി മന്ത്രി മറിയം അൽ മുഹൈരി വ്യക്തമാക്കി.ആയിരക്കണക്കിന് ഭക്ഷ്യ വസ്തുക്കൾക്ക് സർക്കാർ വില നിയന്ത്രണംഏർപ്പെടുത്തി യിട്ടുണ്ടെന്നും അവർ പറഞ്ഞു. അവശ്യ ഭക്ഷ്യവസ്തുക്കളായ മുട്ട, ബ്രഡ്, ധാന്യപ്പൊടികൾ, ഉപ്പ് തുടങ്ങിയവയുടെ വിലവർധന പരിശോധിക്കാൻ ഏപ്രിലിൽ സാമ്പത്തിക മന്ത്രാലയം പുതിയ നയത്തിന് രൂപം നൽകിയിരുന്നു. ആളുകൾ എല്ലാ ദിവസവുംഉപയോഗിക്കുന്ന 300 അവശ്യ വസ്തുക്കളുടെ വിപണിയിലെ വില വ്യതിയാനം സ്ഥിരമായി നിരീക്ഷിക്കുന്നു ണ്ടെന്നും അധികൃതർവ്യക്തമാക്കുന്നു.