കാലാവസ്ഥാവ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിൽ ആഗോള ബഹിരാകാശ സംഘടനകളുമായി ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ചേർന്നുപ്രവർത്തി ക്കും . ഇതുസംബന്ധിച്ചുള്ള ധാരണാപത്രത്തിൽ mbrsc ഡയറക്ടർ ജനറൽ സലേം അൽ മർറി ഒപ്പുവെച്ചു. കരാർപ്രകാരം യു.എ.ഇ.യുടെ പരിസ്ഥിതി ഉപഗ്രഹമായ ഡി.എം.സാറ്റ്വണ്ണിൽ നിന്നുള്ള വിവരങ്ങൾ സ്പേസ് ക്ലൈമറ്റ് ഒബ്സർവേറ്ററി (എസ്.സി.ഒ) ഇന്റർനാഷണലുമായി പങ്കുവെക്കും. ലോകമെമ്പാടുമുള്ള ബഹിരാകാശ ഏജൻസികളുമായുംസ്വകാര്യകമ്പനികളുമായും ചേർന്ന് ലാഭേച്ഛയില്ലാതെ ഫ്രഞ്ച് ബഹിരാകാശ ഏജൻസിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ്എസ്.സി.ഒ.കാലാവസ്ഥാവ്യതിയാനംമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ നിരീക്ഷിക്കാൻ ഉപഗ്രഹ വിവരങ്ങൾ സഹായകരമാകും.
കഴിഞ്ഞവർഷം മാർച്ചിലാണ് ഡി.എം.സാറ്റ് വൺവിക്ഷേപിച്ചത്. അന്തരീക്ഷത്തിലെ ചിത്രങ്ങൾ പകർത്തുന്നതോടൊപ്പം വായുമലിനീകരണത്തിന്റെയും ഹരിതഗൃഹ വാതകങ്ങളുടെയും അളവ് മനസ്സിലാക്കാനും ഉപഗ്രഹത്തിലൂടെസാധിക്കും. ഉപഗ്രഹത്തിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ അടിസ്ഥാനമാക്കി മുനിസിപ്പാലിറ്റി പരിസ്ഥിതിസംരക്ഷണനടപടികൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കാലാവസ്ഥാവ്യതിയാനവുംആഘാതവും നിരീക്ഷിക്കുന്നതിനുള്ള ആഗോളശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് സാധ്യമായ സംഭാവനകൾ ചെയ്യുമെന്ന് സലേം അൽ മർറി വ്യക്തമാക്കി.