യു എ ഇയുടെ വിവിധ എമിറേറ്റുകളിൽ ഇന്നലെ മഴ പെയ്തതതിന് പിന്നാലെ ചൂട് കുറഞ്ഞു. മഴതുടരും .വെള്ളിയാഴ്ചവരെ മൂടിക്കെട്ടിയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. കൂടുതൽ മഴയ്ക്കായി ക്ലൗഡ് സീഡ് വഴി കൃത്രിമമഴ പെയ്യിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തേ അറിയിച്ചിരുന്നു.ദുബായിൽ ഹത്ത, അബുദാബിയിൽ അൽ ഐൻ എന്നിവിടങ്ങളിലും ഷാർജ ഉൾപ്പെടെയുള്ള വടക്കൻ എമിറേറ്റുകളിലും രാവിലെ മുതൽ ഉച്ചവരെ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മിക്കയിടങ്ങ ളിലും മേഘാവൃതമായ അന്തരീക്ഷമായതിനാൽ കാലാവസ്ഥാ കേന്ദ്രംയെല്ലോഅലേർട്ട്പ്രഖ്യാപിച്ചിരുന്നു.ഇടിക്കും,മിന്നലിനും സാധ്യതയുള്ളതായും അറിയിച്ചിരുന്നു.ഇടവിട്ട് പെയ്യുന്ന മഴയും പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷവും കണക്കി ലെടുത്ത് വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. മങ്ങിയ കാലാവസ്ഥയിൽ ദൂരക്കാഴ്ച കുറയുമെന്നും ശ്രദ്ധ പുലർത്തണമെന്നും അബുദാബി പോലീസ് പൊതുജനങ്ങളെ ഓർമിപ്പിച്ചു.വാഹന ങ്ങളിൽ യാത്ര ചെയ്യുമ്പോൾ മഴയുടെ വീഡിയോ ,ഫോട്ടോ ചിത്രീകരിക്കാൻ പാടില്ലെന്നും പോലീസ് മുന്നറിയിപ്പ് നൽകി