ലോകത്ത് ആദ്യമായി ഡിജിറ്റല്‍ സ്വത്ത് നിയമം നടപ്പാക്കിയിരിക്കുകയാണ് ദുബൈ. ഡിജിറ്റല്‍ ആസ്തികളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കാനാണ് ദുബൈ ഫിനാന്‍ഷ്യല്‍ സെന്റര്‍ പുതിയ നിയമം നടപ്പിലാക്കിയത്. മാര്‍ച്ച് എട്ട് മുതല്‍ ഡിജിറ്റല്‍ സ്വത്ത് നിയമം ദുബൈയില്‍ നിലവില്‍ വന്നു.
കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ഡിജിറ്റല്‍ അസറ്റുകള്‍ക്ക് വലിയ സാധ്യതകളുണ്ട്. അതിവേഗം വളരുന്ന ഈ രംഗത്ത് കൃത്യമായി നിയമം രൂപപ്പെടുത്തിയിരിക്കുകയാണ് ഡിഐഎഫ്‌സി. നേരത്തെ ഡിജിറ്റല്‍ അസറ്റുകളുടെ നിയമപരത സംബന്ധിച്ച് അവ്യക്തത നിലനിന്നിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ടായിരുന്നെങ്കിലും സമഗ്രമായ ഒരു ചട്ടക്കൂട് ഉണ്ടായിരുന്നില്ല. ഈ രംഗത്ത് ഗവേഷണം നടത്തിയും വിദഗ്ധരുടെ അഭിപ്രായങ്ങള്‍ ശേഖരിച്ചുമാണ് ഡി.ഐ.എഫ്.സി നിയമപരമായ ചട്ടക്കൂടിന് രൂപം നല്‍കിയതെന്ന് അധികൃതര്‍ പറഞ്ഞു.
ഡിജിറ്റല്‍ ആസ്തികള്‍ സംബന്ധിച്ച നിര്‍വചനം, സമ്പത്തായി ഡിജിറ്റല്‍ ആസ്തികളെ കണക്കാക്കുന്ന നിയമം, ഈ ആസ്തികള്‍ എങ്ങനെ നിയന്ത്രിക്കാനും, കൈമാറ്റം ചെയ്യാനുമുള്ള ചട്ടങ്ങള്‍ എന്നിവ നിയമം പ്രതിപാദിക്കുന്നുണ്ട്.