ഈ മാസം അവസാന പത്ത് ദിവസങ്ങളില്‍ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. അടുത്ത ആഴ്ച മുതല്‍ ദുബായിലെ തീരപ്രദേശങ്ങളില്‍ നേരിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 10 മില്ലീമീറ്ററിനും 40 മില്ലീമീറ്ററിനും ഇടയില്‍ലാണ് മഴ പ്രതീക്ഷിക്കുന്നക്. മറ്റു പ്രദേശങ്ങളില്‍ 50 മില്ലീമീറ്ററിനും 80 മില്ലീമീറ്ററിനും ഇടയില്‍ മഴയ്ക്ക് സാധ്യതയുണ്ട്.
അബുദാബിയില്‍ വ്യത്യസ്തമായ അളവുകളില്‍ തീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പറയുന്നത്. തീരപ്രദേശങ്ങളില്‍ നേരിയ മഴയ്ക്കും മറ്റു ഭാഗങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ഷാര്‍ജയിലും തീരപ്രദേശങ്ങളില്‍ 15 മില്ലീമീറ്ററിനും 50 മില്ലീമീറ്ററിനും ഇടയില്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. നാളെ മുതല്‍ തീരപ്രദേശങ്ങളിലും ഉള്‍ പ്രദേശങ്ങളിലും കനത്ത മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്. ചില പടിഞ്ഞാറന്‍, കിഴക്കന്‍ പ്രദേശങ്ങളില്‍ പകല്‍ മേഘാവൃതമായിരിക്കും. വരും ദിവസങ്ങളില്‍ താപനിലയില്‍ വീണ്ടും കുറവ് വരുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.