അന്താരാഷ്ട്ര സന്തോഷ ദിനത്തോടനുബന്ധിച്ച് റാസ് അല്‍ ഖൈമയിലെ പൊതുഗതാഗത സര്‍വ്വീസുകളില്‍ സൗജന്യ യാത്ര ഉറപ്പാക്കി. റാസ് അല്‍ ഖൈമ ട്രാന്‍സ്പോര്‍ട്ട് അഥോറിട്ടിയാണ് സിറ്റി ബസുകളില്‍ സൗജ്യന്യ സേവനം പ്രഖ്യാപിച്ചത്.
8 ദിര്‍ഹമാണ് റാസ് അല്‍ ഖൈമയില്‍ ബസുകളിലെ മിനിമം ചാര്‍ജ്. ഈ നിരക്ക് നല്‍കാതെ സിറ്റി സര്‍വ്വീസുകളുടെ സേവനം പൂര്‍ണമായും സൗജ്യമായി പ്രോയജനപ്പെടുത്താമെന്ന് റാസ് അല്‍ ഖൈമ ട്രാന്‍സ്പോര്‍ട്ട് അഥോറിട്ടി വ്യക്തമാക്കി.