• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home Uncategorized

ട്രംപിനെ കാണാന്‍ മോദി; പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം 12,13 തീയതികളില്‍

February 8, 2025
in Uncategorized
A A
ട്രംപിനെ കാണാന്‍ മോദി; പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം 12,13 തീയതികളില്‍
25
VIEWS

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 12,13 തീയതികളില്‍ അമേരിക്ക സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റ് ആയതിനുശേഷമുള്ള ആദ്യ സന്ദര്‍ശനമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ട്രംപുമായും അമേരിക്കയിലെ മറ്റ് മുതിര്‍ന്ന നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തും.പുതിയ ഭരണകൂടം അധികാരമേറ്റ് കഷ്ടിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ പ്രധാനമന്ത്രിയെ യുഎസ് സന്ദര്‍ശിക്കാന്‍ ക്ഷണിച്ചത് ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെ കാണിക്കുന്നുവെന്ന് മിസ്രി പറഞ്ഞു. ഊര്‍ജം, പ്രതിരോധം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിഷങ്ങള്‍ മോദിയും ട്രംപും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.ഫെബ്രുവരി 10മുതല്‍ 12വരെ ഫ്രാന്‍സ് സന്ദര്‍ശിച്ച ശേഷം അവിടെ നിന്നാണ് മോദി യുഎസിലേക്ക് പോകുക. പാരീസില്‍ നടക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആക്ഷന്‍ ഉച്ചകോടിയില്‍ മോദി സഹ അധ്യക്ഷനാകും.അതേസമയം, ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങണിയിച്ചു തിരിച്ചയക്കുന്ന നടപടിയില്‍ അമേരിക്കയെ ആശങ്ക അറിയിച്ചതായി മിസ്രി പറഞ്ഞു. കുടിയേറ്റക്കാര്‍ക്കെതിരെ മോശമായി പെരുമാറരുതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. 487 ഇന്ത്യക്കാരെ കൂടി അമേരിക്ക തിരികെ അയക്കുമെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ വിലങ്ങുകളണിയിച് സൈനിക വിമാനത്തില്‍ നാടുകടത്തിയ അമേരിക്കയുടെ നടപടിക്കെതിരെ രാജ്യ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റ പ്രതികരണം. കുടിയേറ്റക്കാരോട് മോശമായി പെരുമാറരുത്. മോശം പെരുമാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിഷയം യുഎസ് അധികാരികളെ ധരിപ്പിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Share4SendShareTweet3

Related Posts

പ്രവാസികൾക്ക് ആശ്വാസം; യുഎഇയിലെ ബാങ്കുകളിലെ മിനിമം ബാലൻസ് 5000 ദിർഹം തീരുമാനം താല്‍ക്കാലികമായി നി‍ർത്തിവച്ചു

പ്രവാസികൾക്ക് ആശ്വാസം; യുഎഇയിലെ ബാങ്കുകളിലെ മിനിമം ബാലൻസ് 5000 ദിർഹം തീരുമാനം താല്‍ക്കാലികമായി നി‍ർത്തിവച്ചു

May 28, 2025

112 മില്യൺ ദിർഹം ചെലവിൽ നിർമ്മിച്ച ദുബായ് ക്രീക്ക് വാർഫ് പദ്ധതി പൂർത്തിയായി

May 19, 2025
ദുബായിലെ ഗ്ലോബൽ വില്ലേജ് സീസൺ 29 ഒരു ആഴ്ചത്തേക്ക് കൂടി നീട്ടി

ദുബായിലെ ഗ്ലോബൽ വില്ലേജ് സീസൺ 29 ഒരു ആഴ്ചത്തേക്ക് കൂടി നീട്ടി

May 12, 2025
റാസൽഖൈമയിലെ പൊതു ബസുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം

റാസൽഖൈമയിലെ പൊതു ബസുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം

May 12, 2025
വേൾഡ്‌ മലയാളി കൗൺസിൽ ദുബായ്‌ പ്രോവിൻസിന് പുതിയ നേതൃത്വം :മാധ്യമ പ്രവർത്തകൻ ടി ജമാലുദീന് ഹോണററി മെമ്പർഷിപ്.

വേൾഡ്‌ മലയാളി കൗൺസിൽ ദുബായ്‌ പ്രോവിൻസിന് പുതിയ നേതൃത്വം :മാധ്യമ പ്രവർത്തകൻ ടി ജമാലുദീന് ഹോണററി മെമ്പർഷിപ്.

April 28, 2025
എക്സ്ട്രീം ഫിറ്റ്നസ് അക്കാദമി ഇന്റർനാഷനൽ ദുബായിൽ

എക്സ്ട്രീം ഫിറ്റ്നസ് അക്കാദമി ഇന്റർനാഷനൽ ദുബായിൽ

April 21, 2025

Recommended

യു എ ഇയുടെ വിവിധ എമിറേറ്റുകളിൽ ഇന്നലെ  മഴ പെയ്തതതിന് പിന്നാലെ ചൂട് കുറഞ്ഞു

യു എ ഇയുടെ വിവിധ എമിറേറ്റുകളിൽ ഇന്നലെ മഴ പെയ്തതതിന് പിന്നാലെ ചൂട് കുറഞ്ഞു

3 years ago
യു.എ.ഇയിൽ സുസ്ഥിര സാമ്പത്തിക വികസനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുവേണ്ടിയുള്ള നടപടികളുടെ ഭാഗമായി നാലു മേഖലകൾ കേന്ദ്രീകരിച്ചുള്ള 22 നയങ്ങൾക്ക്  അംഗീകാരം നൽകി.

യു.എ.ഇയിൽ സുസ്ഥിര സാമ്പത്തിക വികസനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുവേണ്ടിയുള്ള നടപടികളുടെ ഭാഗമായി നാലു മേഖലകൾ കേന്ദ്രീകരിച്ചുള്ള 22 നയങ്ങൾക്ക് അംഗീകാരം നൽകി.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025