• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home Uncategorized

പി.സി. ചാക്കോ രാജിവെച്ചു:രാജി സംഘടനയിലെ പൊട്ടിത്തെറിക്ക് ശേഷം

February 12, 2025
in Uncategorized
A A
പി.സി. ചാക്കോ രാജിവെച്ചു:രാജി സംഘടനയിലെ പൊട്ടിത്തെറിക്ക് ശേഷം
32
VIEWS

എൻ.സി.പിയിൽ പൊട്ടിത്തെറി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ രാജിവെച്ചു. എ.കെ. ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റുന്നതിനെ ചൊല്ലി എൻ.സി.പിക്കകത്ത് വൻ തർക്കങ്ങൾ നടന്നിരുന്നു. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റാൻ തയ്യാറായിരുന്നില്ല.
ഇതിനിടെ, എൻ.സി.പി ​സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കെതിരെ പി.സി. ചാക്കോ സംസാരിച്ചതിന്റെ ഓഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എല്ലാ അർത്ഥത്തിലും പാർട്ടിയിൽ ഒറ്റപ്പെടുന്ന സാഹചര്യം വന്നതിനാലാണ് ചാക്കോ രാജി വെച്ചതെന്നറിയുന്നു. രാജിയെ കുറിച്ച് പ്രതികരണം തേടിയ മാധ്യമങ്ങളോട് പ്രതികരിക്കാൻ ചാക്കോ തയ്യാറായില്ല.എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് തുടരട്ടെയെന്നായിരുന്നു സി.പി.എമ്മിന്റെ തീരുമാനം. എന്തുകൊണ്ട് തോമസ് കെ. തോമസിനെ മന്ത്രിയാക്കാൻ കഴിയില്ലെന്ന ചോദ്യമാണ് പി.സി. ചാക്കോ ചോദിച്ച് കൊണ്ടിരുന്നത്. എന്നാൽ, ശശീന്ദ്രൻ വിഭാഗം പാർട്ടിയിൽ പിടിമുറുക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ തോമസ് കെ. തോമസ് പോലും പി.സി. ചാക്കോക്കൊപ്പം ഇല്ലാത്ത സാഹചര്യമാണുള്ളത്. ഇത്, ചാക്കോയെ വലിയ പ്രതിസന്ധിയിലാക്കിയെന്നാണ് അറിയുന്നത്. ചാക്കോ രാജി​വെച്ച സാഹചര്യത്തിൽ സംസ്ഥാന പ്രസിഡന്റായി തോമസ് കെ. തോമസിനെ നിർദേശിക്കാനാണ് ശശീന്ദ്രൻ വിഭാഗത്തിന്റെ തീരുമാനം. എൻ.സി.പി എം.എൽ.എമാരിൽ ആരാണ് മന്ത്രി പാർട്ടി തീരുമാനിക്കുമെന്ന നിലപാടാണ് ചാക്കോ മുന്നോട്ട് വെച്ചത്. കോൺഗ്രസ് വിട്ട് എൻ.സി.പിയിലെത്തിയ ചാക്കോക്ക് പാർട്ടി അണികളിൽ സ്വാധീനമുണ്ടായിരുന്നില്ല.ശശീന്ദ്രനെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്നാണ് തുടക്കം മുതൽ സി.പി.എം സ്വീകരിച്ച നിലപാട്. മന്ത്രി മാറ്റം ആവശ്യപ്പെട്ട് നേരത്തെ തന്നെ വന്നുകണ്ട എൻ.സി.പി നേതൃത്വത്തോടും മുഖ്യമന്ത്രി ഈ നിലപാടാണ് വ്യക്തമാക്കിയത്. മന്ത്രി സ്ഥാനം ലഭിക്കാൻ ശരത് പവാർ വഴി പാർട്ടി ദേശീയ നേതൃത്വത്തിനുമേൽ സമ്മർദ്ദം ചെലുത്താൻ പി.സി. ചാക്കോ ശ്രമിച്ചതിൽ സി.പി.എം സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇതിനുപുറമെ, ​പ്രകാശ് കാരാട്ടിനെ കണ്ട് മന്ത്രി സ്ഥാനത്തെ കുറിച്ച് തങ്ങൾക്കുള്ള പ്രശ്നം ചാക്കോ ധരിപ്പിച്ചിരുന്നു. തുടർന്നാണ്, കേരള ഘടകം ശശീന്ദ്രനെ മാറ്റില്ലെന്ന് അറിയിച്ചത്. ഇ​തോടെ, സി.പി.എമ്മിന്റെ അസംതൃപ്‍തരുടെ ഇടയിൽ സ്ഥാനം പിടിച്ച ചാക്കോക്ക് എൻ.സി.പിക്കകത്തും പിടിച്ചു നിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ടായെന്നാണ് അറിയുന്നത്.

Share5SendShareTweet3

Related Posts

പ്രവാസികൾക്ക് ആശ്വാസം; യുഎഇയിലെ ബാങ്കുകളിലെ മിനിമം ബാലൻസ് 5000 ദിർഹം തീരുമാനം താല്‍ക്കാലികമായി നി‍ർത്തിവച്ചു

പ്രവാസികൾക്ക് ആശ്വാസം; യുഎഇയിലെ ബാങ്കുകളിലെ മിനിമം ബാലൻസ് 5000 ദിർഹം തീരുമാനം താല്‍ക്കാലികമായി നി‍ർത്തിവച്ചു

May 28, 2025

112 മില്യൺ ദിർഹം ചെലവിൽ നിർമ്മിച്ച ദുബായ് ക്രീക്ക് വാർഫ് പദ്ധതി പൂർത്തിയായി

May 19, 2025
ദുബായിലെ ഗ്ലോബൽ വില്ലേജ് സീസൺ 29 ഒരു ആഴ്ചത്തേക്ക് കൂടി നീട്ടി

ദുബായിലെ ഗ്ലോബൽ വില്ലേജ് സീസൺ 29 ഒരു ആഴ്ചത്തേക്ക് കൂടി നീട്ടി

May 12, 2025
റാസൽഖൈമയിലെ പൊതു ബസുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം

റാസൽഖൈമയിലെ പൊതു ബസുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം

May 12, 2025
വേൾഡ്‌ മലയാളി കൗൺസിൽ ദുബായ്‌ പ്രോവിൻസിന് പുതിയ നേതൃത്വം :മാധ്യമ പ്രവർത്തകൻ ടി ജമാലുദീന് ഹോണററി മെമ്പർഷിപ്.

വേൾഡ്‌ മലയാളി കൗൺസിൽ ദുബായ്‌ പ്രോവിൻസിന് പുതിയ നേതൃത്വം :മാധ്യമ പ്രവർത്തകൻ ടി ജമാലുദീന് ഹോണററി മെമ്പർഷിപ്.

April 28, 2025
എക്സ്ട്രീം ഫിറ്റ്നസ് അക്കാദമി ഇന്റർനാഷനൽ ദുബായിൽ

എക്സ്ട്രീം ഫിറ്റ്നസ് അക്കാദമി ഇന്റർനാഷനൽ ദുബായിൽ

April 21, 2025

Recommended

ദുബായിൽ പുതുവർഷ രാവിൽ പൊതുഗതാഗതസൗകര്യങ്ങൾ ഉപയോഗിച്ചത് 25 ലക്ഷം പേർ

ദുബായിൽ പുതുവർഷ രാവിൽ പൊതുഗതാഗതസൗകര്യങ്ങൾ ഉപയോഗിച്ചത് 25 ലക്ഷം പേർ

5 months ago
അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷം: ഷാർജ മ്യൂസിയങ്ങളിൽ ഇന്ന് സൗജന്യ പ്രവേശനം

അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷം: ഷാർജ മ്യൂസിയങ്ങളിൽ ഇന്ന് സൗജന്യ പ്രവേശനം

3 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025