• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home Uncategorized

കിഫ്ബി റോഡുകളിലെ യൂസര്‍ ഫീ പിരിവിന് അനുമതി കാട്ടി എല്‍ഡിഎഫ് സര്‍ക്കുലര്‍; ഘടകകക്ഷികളുടെ എതിര്‍പ്പ് വകവെച്ചില്ല

February 21, 2025
in Uncategorized
A A
കിഫ്ബി റോഡുകളിലെ യൂസര്‍ ഫീ പിരിവിന് അനുമതി കാട്ടി എല്‍ഡിഎഫ് സര്‍ക്കുലര്‍; ഘടകകക്ഷികളുടെ എതിര്‍പ്പ് വകവെച്ചില്ല
25
VIEWS

ഘടകകക്ഷിക്കളുടെ എതിര്‍പ്പ് അവഗണിച്ച് കിഫ്ബി റോഡുകളിലെ യൂസര്‍ ഫീ പിരിവിനു പച്ചക്കൊടി കാട്ടി എല്‍ഡിഎഫ് സര്‍ക്കുലര്‍. വരുമാനമുണ്ടാക്കി കിഫ്ബിയെ സംരക്ഷിക്കുന്നതിന് നടപടി എടുക്കണമെന്നാണ് ഇടതുമുന്നണിയുടെ സര്‍ക്കുലറില്‍ പറയുന്നത്.നയവ്യതിയാനം ചൂണ്ടിക്കാട്ടി ഇടത് മുന്നണി ഘടകക്ഷികള്‍ എതിര്‍പ്പുന്നയിച്ചിട്ടും എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണ ശാലക്ക് അനുമതി നല്‍കാനും ഇടതു മുന്നണി തീരുമാനിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യത്തില്‍ കിഫ്ബി റോഡിലെ ടോള്‍ പിരിവ് തിരിച്ചടി ആകുമെന്നായിരുന്നു സിപിഐയുടെ ആശങ്ക.എല്‍ഡിഎഫ് യോഗത്തില്‍ മറ്റു ചില ഘടകകക്ഷികളും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.എന്നാല്‍ ഇതൊന്നും സിപിഐഎം പരിഗണിക്കുന്നതേ ഇല്ലെന്നു സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. വന്‍കിട പദ്ധതികള്‍ വഴി ജനങ്ങള്‍ക്ക് പൊതുവെ ദോഷം ഉണ്ടാക്കാത്ത നടപടികളാണ് കിഫ്ബിക്ക് ആവശ്യമെന്നും, സംരക്ഷണം ഉറപ്പാക്കാന്‍ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഇടതുമുന്നണി നേതൃത്വം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു ഇടത് മുന്നണിയോഗ ശേഷം കണ്‍വീനറുടെ വിശദീകരണം.മദ്യ നിര്‍മ്മാണ ശാല പാടില്ലെന്ന് സിപിഐയും ആര്‍ജെഡിയും കട്ടായം പറഞ്ഞിട്ടും മുഖ്യമന്ത്രിയും സിപിഐഎം നേതൃത്വവും ചെവിക്കൊണ്ടില്ല. കുടിവെള്ളത്തേയും കൃഷിയേയും ബാധിക്കാതെ മദ്യ നിര്‍മ്മാണ പ്ലാന്റുമായി മുന്നോട്ട് പോകാമെന്നും എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. മറ്റെല്ലാ വിവാദ തീരുമാനങ്ങളിലുമെന്ന പോലെ കിഫ്ബി ടോളിലും,ബ്രൂവറി വിഷയത്തിലും മുഖ്യമന്ത്രിയും സര്‍ക്കാരും തീരുമാനിച്ചു മുന്നണി അനുസരിച്ചു എന്ന് വ്യക്തമാക്കുന്നതാണ് പുതിയ സര്‍ക്കുലറും.

Share4SendShareTweet3

Related Posts

അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ‘പൂർണ സുതാര്യതാ’ റേറ്റിംഗ് തുടർച്ചയായ മൂന്നാം വർഷവും യു.എ.ഇക്ക്

അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ‘പൂർണ സുതാര്യതാ’ റേറ്റിംഗ് തുടർച്ചയായ മൂന്നാം വർഷവും യു.എ.ഇക്ക്

June 5, 2025
പ്രവാസികൾക്ക് ആശ്വാസം; യുഎഇയിലെ ബാങ്കുകളിലെ മിനിമം ബാലൻസ് 5000 ദിർഹം തീരുമാനം താല്‍ക്കാലികമായി നി‍ർത്തിവച്ചു

പ്രവാസികൾക്ക് ആശ്വാസം; യുഎഇയിലെ ബാങ്കുകളിലെ മിനിമം ബാലൻസ് 5000 ദിർഹം തീരുമാനം താല്‍ക്കാലികമായി നി‍ർത്തിവച്ചു

May 28, 2025

112 മില്യൺ ദിർഹം ചെലവിൽ നിർമ്മിച്ച ദുബായ് ക്രീക്ക് വാർഫ് പദ്ധതി പൂർത്തിയായി

May 19, 2025
ദുബായിലെ ഗ്ലോബൽ വില്ലേജ് സീസൺ 29 ഒരു ആഴ്ചത്തേക്ക് കൂടി നീട്ടി

ദുബായിലെ ഗ്ലോബൽ വില്ലേജ് സീസൺ 29 ഒരു ആഴ്ചത്തേക്ക് കൂടി നീട്ടി

May 12, 2025
റാസൽഖൈമയിലെ പൊതു ബസുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം

റാസൽഖൈമയിലെ പൊതു ബസുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം

May 12, 2025
വേൾഡ്‌ മലയാളി കൗൺസിൽ ദുബായ്‌ പ്രോവിൻസിന് പുതിയ നേതൃത്വം :മാധ്യമ പ്രവർത്തകൻ ടി ജമാലുദീന് ഹോണററി മെമ്പർഷിപ്.

വേൾഡ്‌ മലയാളി കൗൺസിൽ ദുബായ്‌ പ്രോവിൻസിന് പുതിയ നേതൃത്വം :മാധ്യമ പ്രവർത്തകൻ ടി ജമാലുദീന് ഹോണററി മെമ്പർഷിപ്.

April 28, 2025

Recommended

യുഎ ഇ യിലെ വിവിധ എമിറേറ്റുകളിൽ ബലിപെരുന്നാള്‍ അവധി ദിവസങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരിൽ വൻ വർദ്ധനവ് തുടരുന്നു.

യുഎ ഇ യിലെ വിവിധ എമിറേറ്റുകളിൽ ബലിപെരുന്നാള്‍ അവധി ദിവസങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരിൽ വൻ വർദ്ധനവ് തുടരുന്നു.

3 years ago
പർവതാരോഹകർക്ക് രക്ഷകരായി ‘ഹത്ത ബ്രേവ്സ്’; കഴിഞ്ഞ വർഷം രക്ഷിച്ചത് 25 പേരെ200ലധികം പേർക്ക് അടിയന്തര വൈദ്യ സഹായം നൽകി

പർവതാരോഹകർക്ക് രക്ഷകരായി ‘ഹത്ത ബ്രേവ്സ്’; കഴിഞ്ഞ വർഷം രക്ഷിച്ചത് 25 പേരെ200ലധികം പേർക്ക് അടിയന്തര വൈദ്യ സഹായം നൽകി

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025