ദുബായ്, : , യുഎഇയിലെ ആദ്യ ഗ്ലൗക്കോമ മൈക്രോഷണ്ട് ശസ്ത്രക്രിയ അല്‍ ഖിസൈസ് ആസ്റ്റര്‍ ആശുപത്രിവിജയകരമായി പൂര്‍ത്തിയാക്കി. റെറ്റിനയിലെ രക്തം വാര്‍ന്നുപോകാനിടയാക്കുന്ന ഞരമ്പിലെ തടസ്സത്തെത്തുടര്‍ന്നുള്ള അഡ്വാന്‍സ്ഡ് റിഫ്രാക്റ്റീവ് ന്യൂവാസ്‌കുലാര്‍ ഗ്ലൗക്കോമ ബാധിതയായ 46 വയസ്സുള്ള ഇന്ത്യക്കാരിയായ സ്ത്രീക്കാണ് ചികിത്സ ലഭ്യമാക്കിയത്. 50mmHG എന്ന അത്യന്തം അപകടകരമായ മര്‍ദ്ദ നിലയില്‍ നിന്ന് 12mmHG എന്ന സ്ഥിരമായ നിലയിലേക്ക് കണ്ണിലെ മര്‍ദ്ദം കുറച്ച്, രോഗിയുടെ കണ്ണിന്റെ മര്‍ദ്ദനില സാധാരണ നിലയിലേക്ക് എത്തിച്ചതിനൊപ്പം, കൂടുതല്‍ കാഴ്ചാ നഷ്ടം തടയുവാനും ശക്തമായ വേദന ലഘൂകരിക്കാനും ഈ ശസ്ത്രക്രിയ സഹായിച്ചു.ലോകാരോഗ്യ സംഘടനയുടെ (WHO) പഠന പ്രകാരം, തിമിര രോഗത്തിന് ശേഷം ലോകത്താകെ നേത്ര രോഗികള്‍ക്ക് സ്ഥിരമായ കാഴ്ച നഷ്ടമുണ്ടാക്കുന്ന രണ്ടാമത്തെ പ്രധാന രോഗാവസ്ഥയാണ് ഗ്ലൗക്കോമ. 2040 ഓടെ 111.8 ദശലക്ഷം രോഗികളെ ഗ്ലൗക്കാമ ബാധിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.കണ്ണിലെ മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന ഗ്ലൗക്കോമ എന്ന രോഗം, പ്രായമേറിയ ആളുകളിലാണ് കൂടുതല്‍ കണ്ടുവരുന്നത്. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഈ അവസ്ഥ വികസിക്കാനുള്ള സാധ്യത ആറിരട്ടിയോളം കൂടുതലാണ്.