ഷാർജ: ഷാർജ മാമ്പഴോത്സവത്തിന്റെ നാലാം പതിപ്പിന് ജൂൺ 27 ന് തുടക്കമാവും.
എക്സ്പോ ഖോർ ഫക്കാനിലാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന മാമ്പഴോത്സവം നടക്കുന്നത്.
മികച്ച പ്രാദേശിക മാമ്പഴ ഇനങ്ങളുടെ പ്രദർശനവും വിൽപനയും നടത്തി പ്രാദേശിക കർഷകരെ ശാക്തീകരിക്കുക എന്ന ലക്ഷ്യവും മാമ്പഴോത്സവത്തിനുണ്ട്. ലോകത്തെ പ്രധാന മാമ്പഴ ഇനങ്ങൾ മിതമായ നിരക്കിൽ ഇവിടെ ലഭ്യമാവും. ഷാർജ ചേംബറിലെ ഗവൺമെന്റ് റിലേഷൻസ് ഡയറക്ടർ ഖലീൽ അൽ മൻസൂരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മാമ്പഴോത്സവത്തിന്റെ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തു.