• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

എയർ ഇന്ത്യ വിമാനാപകടം: യു.എ.ഇയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള വിമാന സർവിസുകൾ അനിശ്ചിതത്വത്തിൽ

June 13, 2025
in Dubai, India, NEWS, UAE
A A
എയർ ഇന്ത്യ വിമാനാപകടം: യു.എ.ഇയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള വിമാന സർവിസുകൾ അനിശ്ചിതത്വത്തിൽ
25
VIEWS

ദുബായ് : ഇന്നലെ അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടു പിന്നാലെയുണ്ടായ ദാരുണമായ എയർ ഇന്ത്യ വിമാനാപകടത്തെത്തുടർന്ന് യു.എ.ഇക്കും അഹമ്മദാബാദിനും ഇടയിലുള്ള വിമാന സർവീസിന് കാലതാമസം നേരിടുന്നതായി അധികൃതർ. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 242 പേരുമായി ലണ്ടൻ ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട ബോയിംഗ് 787-8 ഡ്രീംലൈനർ, ഫ്ലൈറ്റ് AI171, വിമാനത്താവള പരിധിക്കപ്പുറത്തുള്ള മേഘാനി നഗർ പ്രദേശത്ത് തകർന്നുവീഴുകയായിരുന്നു.സ്ഥിതിഗതികൾ സജീവമായി നിരീക്ഷിച്ചുവരികയാണെന്നും, നിർഭാഗ്യകരമായ സംഭവത്തെക്കുറിച്ച് കേട്ടതിൽ ദുഃഖമുണ്ടെന്നും ഫ്ലൈ ദുബൈ അധികൃതരെ ഉദ്ധരിച്ചുള്ള ദേശീയ മാധ്യമ റിപ്പോർട്ടിൽ പറഞ്ഞു.ദുരിത ബാധിതരായ എല്ലാവർക്കും ആത്മാർത്ഥ അനുശോചനം അറിയിക്കുന്നുവെന്നും, എന്നാൽ അഹമ്മദാബാദിലേക്കുള്ള വിമാനങ്ങൾ നിലവിൽ ഷെഡ്യൂൾ പ്രകാരം പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.ദുബൈ ഇന്റർനാഷണലിൽ നിന്ന് ഇന്നലെ വൈകുന്നേരം 7:25 ന് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് ഫ്ലൈറ്റ് എസ്.ജി 016 രാത്രി 11:30ലേക്ക് പുനഃക്രമീകരിച്ചു. അഹമ്മദാബാദിലേക്കുള്ള എല്ലാ എമിറേറ്റ്സ് സർവിസുകൾ പതിവുപോലെ പ്രവർത്തിക്കുന്നുണ്ട്. അഹമ്മദാബാദിൽ നിന്നുള്ള എമിറേറ്റ്സ് വിമാനം ഇന്ന് രാവിലെ 5:53 ന് ദുബൈ യിൽ എത്തിച്ചേരും.

Share4SendShareTweet3

Related Posts

ഡ്രൈവിങ് ലൈസൻസിനായുള്ള പരിശീലനവും യോഗ്യതാ നിർണയവും ഡിജിറ്റലാക്കി

ഡ്രൈവിങ് ലൈസൻസിനായുള്ള പരിശീലനവും യോഗ്യതാ നിർണയവും ഡിജിറ്റലാക്കി

August 26, 2025
ഷാർജയിൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 22 ശതമാനം കുറവ് രേഖപ്പെടുത്തി

ഷാർജയിൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 22 ശതമാനം കുറവ് രേഖപ്പെടുത്തി

August 26, 2025
യുഎഇയിൽ രാത്രികാലങ്ങളിൽ വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് ഓണാക്കിയില്ലെങ്കിൽ കനത്ത ശിക്ഷ

യുഎഇയിൽ രാത്രികാലങ്ങളിൽ വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് ഓണാക്കിയില്ലെങ്കിൽ കനത്ത ശിക്ഷ

August 26, 2025
ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡ് വികസിപ്പിക്കാൻ റാസൽഖൈമ

ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡ് വികസിപ്പിക്കാൻ റാസൽഖൈമ

August 26, 2025
ദുബായിലെ കോടതികളിൽ അതിവേഗം കേസുകൾ തീർപ്പാക്കുന്നു

ദുബായിലെ കോടതികളിൽ അതിവേഗം കേസുകൾ തീർപ്പാക്കുന്നു

August 26, 2025
യുഎഇയിൽ നാളെ പൊടിക്കാറ്റിന് സാധ്യത

യുഎഇയിൽ നാളെ പൊടിക്കാറ്റിന് സാധ്യത

August 26, 2025

Recommended

യുഎഇയുടെ വടക്ക്-കിഴക്കൻ മേഖലയിൽ 3 ദിവസം ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്

യുഎഇയുടെ പലയിടങ്ങളിലും ഇന്നും കൂടുതൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

4 years ago
ദുബായിൽ കുറഞ്ഞ നിരക്കില്‍ ബസ് ഓൺ ഡിമാൻഡ്; സേവനം കൂടുതൽ മേഖലകളിലേക്ക്

ദുബായിൽ കുറഞ്ഞ നിരക്കില്‍ ബസ് ഓൺ ഡിമാൻഡ്; സേവനം കൂടുതൽ മേഖലകളിലേക്ക്

8 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025