ദുബായ് ∙ ഇസ്രയേൽ-ഇറാൻ സംഘർഷം മൂലം സ്വർണ വില കുത്തനെ ഉയർന്നു. ഒറ്റയടിക്ക് ഗ്രാമിന് 4 ദിർഹം വരെയാണ് വർധിച്ചത്. 24 കാരറ്റ് സ്വർണം ഗ്രാമിന് 408.75 ദിർഹത്തിൽനിന്ന് 412.75 ആയി വർധിച്ചു.3 ദിവസത്തിനിടെ കൂടിയത് 14 ദിർഹം. 22 കാരറ്റ് സ്വർണം ഗ്രാമിന് 382.25 ദിർഹമാണ് ഇന്നലത്തെ വില. 21 കാരറ്റിന് 366.5, 18 കാരറ്റിന് 314 ദിർഹം എന്നിങ്ങനെയാണ് നിരക്ക്.