• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home Uncategorized

അതുല്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭ‍ർത്താവ്: ‘ഞാനും ആത്മഹത്യക്ക് ശ്രമിച്ചു, അവളുടെ മരണകാരണം അറിയാതെ ജീവനൊടുക്കില്ല’

July 20, 2025
in Uncategorized
A A
അതുല്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭ‍ർത്താവ്: ‘ഞാനും ആത്മഹത്യക്ക് ശ്രമിച്ചു, അവളുടെ മരണകാരണം അറിയാതെ ജീവനൊടുക്കില്ല’
25
VIEWS

ഷാർജ ∙ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ സതീഷിന്റെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശിയും ദുബായിൽ നിർമാണ കമ്പനിയിൽ എൻജിനീയറുമായ സതീഷ് ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. അതുല്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയം പ്രകടിപ്പിച്ച സതീഷ്, ഭാര്യ തന്നെ നിരന്തരമായി മാനസികമായി പീഡിപ്പിച്ചിരുന്നതായും ആരോപിച്ചു.ഞാൻ മുറിയിലേയ്ക്കെത്തുമ്പോൾ കുഞ്ഞ്(അതുല്യ) ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. അതേ ഫാനിൽ തൂങ്ങി ഞാനും ആത്മഹത്യക്ക് ശ്രമിച്ചു. എന്നാൽ, കുഞ്ഞിന്റെ മരണകാരണം വ്യക്തമാകുന്നത് വരെ ജീവനൊടുക്കില്ലെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു. ദുബായ് ജൂമൈറയിലെ കമ്പനിയിലാണ് ഞാൻ ജോലി ചെയ്യുന്നത്. തിരിച്ചുവരുമ്പോൾ രാത്രി എട്ടരയെങ്കിലുമാകും. ഇന്നലെ(ശനി) അതുല്യ ഷാർജ സഫാരി മാളിലെ ഒരു കമ്പനിയിൽ ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. കഴിഞ്ഞ ദിവസം അവിടെ ഇന്ർവ്യൂവിന് ഞങ്ങളൊരുമിച്ചാണ് പോയത്. ഇക്കാര്യം ഫെയ്സ്ബുക് പോസ്റ്റിട്ടിരുന്നു. അതുല്യക്ക് ജോലി സ്ഥലത്തേക്ക് പോകാനും വരാനും പാക്കിസ്ഥാനിയുടെ കാർ വാടകയ്ക്ക് ഏർപ്പാടാക്കിയിരുന്നു. കയ്യിൽ വയ്ക്കാൻ പൈസയും ക്രെഡിറ്റ് കാർഡും കൊടുത്തിരുന്നു.കുഞ്ഞിന് വേണ്ടിയായിരുന്നു ഞാൻ ജീവിച്ചിരുന്നത്. എന്നാൽ അടുത്തിടെയായി അവൾ തനിക്ക് വേറെ ജീവിക്കണമെന്നും ബെഡ് സ്പേസിലേക്ക് മാറിത്താമസിക്കുകയാണെന്നും പറഞ്ഞുകൊണ്ടിരുന്നു. നീ ജോലി ചെയ്തോളൂ, എന്നാലെന്തിനാണ് മാറിത്താമസിക്കുന്നത്, എനിക്ക് ആരുമില്ലെന്ന് ഞാനപ്പോൾ പറഞ്ഞു. ഇന്നലെ കുഞ്ഞിന്റെ ജന്മദിനമായിരുന്നു. നമുക്ക് ആഘോഷിക്കേണ്ടേ എന്ന് ഞാൻ ചോദിച്ചപ്പോൾ ദേഷ്യപ്പെട്ടു. സംഭവ ദിവസം രാത്രി ഞാൻ ചെറുതായി മദ്യപിച്ച് ഭക്ഷണം കഴിച്ച് അജ്മാനിലെ സുഹൃത്തുക്കൾ പാർട്ടിക്ക് വിളിച്ചപ്പോൾ പോയതാണ്. ഇതിന് ശേഷം ഒട്ടേറെ തവണ അവളെന്നെ വിളിച്ചെങ്കിലും പുറത്തുപോകുമ്പോൾ അത് പതിവുള്ളതിനാൽ ഞാൻ കട്ട് ചെയ്തു.

പിന്നീട് ബോട്ടിമിൽ വിഡിയോ കോൾ ചെയ്ത് ഞാൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞ് കഴുത്തിൽ കുരുക്കിട്ട് തൂങ്ങിമരിക്കുന്നതുപോലെ കാണിച്ചു. ഞാൻ പെട്ടെന്ന് അത് കട്ട് ചെയ്ത് തിരികെ വന്നു. അപ്പോൾ ഫ്ലാറ്റിന്റെ വാതിൽ തുറന്നുകിടന്നിരുന്നു. അതുല്യ ഫാനിൽ കുരുക്കിട്ട്, കാലുകൾ രണ്ടും തറയിൽ പതിക്കും വിധമായിരുന്നു ഉണ്ടായിരുന്നത്. ഉടൻ തന്നെ തൊട്ടടുത്ത് താമസിക്കുന്ന അവളുടെ സഹോദരി ഭർത്താവ് ഗോകുലിനെ പത്ത് പ്രാവശ്യമെങ്കിലും ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. ഒടുവിൽ എന്റെ കമ്പനിയധികൃതരെ വിളിച്ച് പറഞ്ഞ് അവരാണ് ഗോകുലിനെ ബന്ധപ്പെട്ടത്.


അതുല്യയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് സതീഷ്


കുഞ്ഞ് ഞാൻ കാരണം ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും കരുതുന്നില്ല. കുഞ്ഞിനെ ഞാൻ ഉപദ്രവിച്ചിട്ടുണ്ട്. ഇല്ലെന്ന് പറയുന്നില്ല. അത് ജീവിതത്തിലെ ഏറ്റവും വലിയ നെഗറ്റീവായി ഞാൻ കരുതുന്നു. അവളുടെ കുടുംബം ആരോപിക്കുന്നത് പോലെ എല്ലാ ദിവസവും ഞാൻ മദ്യപിച്ച് ചവിട്ടിക്കൂട്ടാറൊന്നുമില്ല. അവൾ എന്റേതാണ്, എന്റേത് മാത്രം. അതിന്റെ പേരിലാണ് ഇതൊക്കെ സംഭവിച്ചിരിക്കുന്നത്. എല്ലാ ദാമ്പത്യത്തിലുമുള്ള പ്രശ്നങ്ങളേ ഞങ്ങളുടെയിടയിലുമുള്ളൂ. ദിവസവും ദേഹോപദ്രമേൽപ്പിച്ചിരുന്നെങ്കിൽ അവൾക്ക് പൊലീസിൽ പരാതിപ്പെടാമായിരുന്നല്ലോ.അതുല്യ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ രണ്ടാമതും ഗർഭിണിയായിരുന്നു. പിന്നീട് നാട്ടിൽ പോയി എന്റെ അനുവാദമില്ലാതെ ഗർഭഛിദ്രം നടത്തി. അതിൽ വലിയ വിഷമമായിരുന്നു. മുപ്പത് വയസ്സ് കഴിഞ്ഞ താൻ പ്രമേഹരോഗിയാണെന്നും രണ്ടാമത്തെ കുട്ടിയും പെണ്ണായാൽ തന്റെ ജീവിതം നശിച്ചുപോകുമെന്നുമായിരുന്നു അതിന് കാരണം പറഞ്ഞത്. ഇതൊക്കെ ആരാണ് പഠിപ്പിച്ചുകൊടുത്തത് എന്നറിയില്ല. കൊല്ലത്തെ ഏതോ ആശുപത്രിയിൽ അവളുടെ അമ്മയുടെ കൂടെ ചെന്നായിരുന്നു ഗർഭം അലസിപ്പിച്ചത്. അതുല്യ കാരണം തനിക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാൻ സാധിച്ചിരുന്നില്ലെന്നും സതീഷ് ആരോപിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി എന്റെ അമ്മയെ ഫോണിൽ വിളിക്കാൻ പോലും അതുല്യ അനുവദിച്ചിരുന്നില്ല. ഈ സംഭവത്തിന് ശേഷം ഞാനാകെ തകർന്നിരിക്കുകയാണ്. ഞാനാഹാരം പോലും കഴിച്ചിട്ടില്ല. ശരീരം തളരുകയാണ്. ഇനിയെന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എന്റെ ജോലി, ഭാവി ഇതേക്കുറിച്ചും വലിയ ആശങ്കയുണ്ട്. വെള്ളിയാള്ച രാത്രിയാണ് ഷാർജയുടെ പ്രധാന കേന്ദ്രവും ജനസാന്ദ്രതയേറിയ നഗരപ്രദേസശവുമായ റോള പാർക്കിനടുത്തെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയിൽ അതുല്യഭവനിൽ അതുല്യ സതീഷി(30) കണ്ടെത്തിയത്. മരിക്കുന്നതിന് മുൻപ് തൊട്ടടുത്തെ കെട്ടിടത്തിൽ താമസിക്കുന്ന സഹോദരി അഖിലയ്ക്ക് ഭർത്താവ് സതീഷിൽ നിന്നേറ്റ ശാരീരിക പീഡനത്തിന്റെ തെളിവായി ഫോട്ടോകളും വിഡിയോകളും അയച്ചുകൊടുത്തിരുന്നു.മദ്യപിച്ച് മദോന്മത്തനായി പലതും കാണിക്കുന്ന സതീഷിനെ ഈ വിഡിയോയിൽ കാണാം. കൂടാതെ, അതുല്യയുടെ ശരീരത്തിൽ പലഭാഗത്തും സതീഷിൽ നിന്നേറ്റ പീഡനത്തിന്റെ തെളിവുകളുമുണ്ട്. സതീഷ് രാത്രി അതുല്യയുമായി വഴക്കിട്ടിരുന്നതായി ബന്ധുക്കൾസ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് കൂട്ടുകാരോടൊപ്പം അജ്മാനിൽ പോയി പുലർച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സതീഷ് സ്ഥിരം മദ്യപനാണെന്നും കുടിച്ചുകഴിഞ്ഞാൽ അതുല്യയെ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു. ഇതിന് തെളിവായാണ് ഫോട്ടോകളും വിഡിയകളും ഇവർ സൂക്ഷിക്കുന്നത്.

Share4SendShareTweet3

Related Posts

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

July 22, 2025
ഹിജ്‌റ പുതു വർഷദിനമായ വെള്ളിയാഴ്ചത്തെ ദുബായ് ആർടിഎ യുടെ സേവന സമയക്രമം

ഹിജ്‌റ പുതു വർഷദിനമായ വെള്ളിയാഴ്ചത്തെ ദുബായ് ആർടിഎ യുടെ സേവന സമയക്രമം

June 26, 2025
വൻ വിസാ തട്ടിപ്പ്: ദുബൈ കോടതി 21 പേരെ ശിക്ഷിച്ചു; 25.21 മില്യൺ ദിർഹം പിഴ

വൻ വിസാ തട്ടിപ്പ്: ദുബൈ കോടതി 21 പേരെ ശിക്ഷിച്ചു; 25.21 മില്യൺ ദിർഹം പിഴ

June 25, 2025
പ്രവാസികൾക്ക് ആശ്വാസം; യുഎഇയിലെ ബാങ്കുകളിലെ മിനിമം ബാലൻസ് 5000 ദിർഹം തീരുമാനം താല്‍ക്കാലികമായി നി‍ർത്തിവച്ചു

പ്രവാസികൾക്ക് ആശ്വാസം; യുഎഇയിലെ ബാങ്കുകളിലെ മിനിമം ബാലൻസ് 5000 ദിർഹം തീരുമാനം താല്‍ക്കാലികമായി നി‍ർത്തിവച്ചു

May 28, 2025

112 മില്യൺ ദിർഹം ചെലവിൽ നിർമ്മിച്ച ദുബായ് ക്രീക്ക് വാർഫ് പദ്ധതി പൂർത്തിയായി

May 19, 2025
ദുബായിലെ ഗ്ലോബൽ വില്ലേജ് സീസൺ 29 ഒരു ആഴ്ചത്തേക്ക് കൂടി നീട്ടി

ദുബായിലെ ഗ്ലോബൽ വില്ലേജ് സീസൺ 29 ഒരു ആഴ്ചത്തേക്ക് കൂടി നീട്ടി

May 12, 2025

Recommended

ഓർമ അംഗം നാട്ടിൽ അന്തരിച്ചു .

ഓർമ അംഗം നാട്ടിൽ അന്തരിച്ചു .

3 months ago
ഏഷ്യാകപ്പ് ട്വന്‍റി 20യില്‍ മലയാളി താരം സഞ്ജു കളിക്കും; ഗില്ലും ടീമില്‍; ശ്രേയസ് അയ്യര്‍ പുറത്ത്

ഏഷ്യാകപ്പ് ട്വന്‍റി 20യില്‍ മലയാളി താരം സഞ്ജു കളിക്കും; ഗില്ലും ടീമില്‍; ശ്രേയസ് അയ്യര്‍ പുറത്ത്

3 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025