ദുബൈ: ഒരു വർഷം നീണ്ട് നിൽക്കുന്ന ബൃഹത്തായ ജീവകാരുണ്യ ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനത്തോടെ റോട്ടറി ഇ ക്ലബ്ബ് ഓഫ് കേരള ഗ്ലോബൽ ഭാരവാഹികളുടെ സ്ഥാനോഹരണം പാർക്ക് റീജിസ് ഹോട്ടൽ, ദുബൈ ഐലൻന്റിൽ നടന്നു . ദുബായ് റോട്ടറി ക്ലബ്ബ് സഥാനാരോഹണ ചടങ് ഔദ്യോഗിക ചടങ്ങകൾക്ക് പുറമെ സംസ്കാരിക പരിപടികളോടയാണ് സംഘടിപ്പിച്ചത്. ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി ആർട്ടി എൻ ബിനോജ് സെബാസ്റ്റ്യൻ സ്ഥാനമേറ്റു.വിനു ജോർജ് സെക്രട്ടറിയായും, വിനു പീറ്റർ ട്രഷറർ ആയും ചുമതലയേറ്റു .ഒദ്യോഗിക ചടങ്ങുകൾക്ക് മുൻ പ്രസിഡന്റ് റോയ് കുര്യൻ സക്കറിയ അധ്യക്ഷത വഹിച്ചു . ഡോ. സിജി രവീന്ദ്രൻ സ്വാഗതവും സെക്രട്ടറി വിനു ജോർജ് നന്ദിയും പറഞ്ഞു . ദുബായ് റോട്ടറി ക്ല്ബിന് ലഭിച്ച അവാർഡുകൾ മുൻ പ്രസിഡന്റ് റോയ് കുര്യൻ സക്കറിയയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. സെക്രട്ടറി ബിനോജ് സെബാസ്റ്റ്യൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.പുതിയ പ്രസിഡന്റിനെ ജയ് ശങ്കർ ആണ് പരിചയപ്പെടുത്തിയത് . സ്ഥാനം ഏറ്റെടുത്ത പുതിയ പ്രസിഡന്റ് ബിനോജ് സെബാസ്റ്റ്യൻ സ്വീകരണ പ്രസംഗം നടത്തിയ ശേഷം പുതിയ ഭാരവാഹികളെ പ്രഖാപിച്ചു .റോട്ടറി ജില്ലാ ഗവർണറും മേജർ ഡോണറുമായ ഡോ. ടീന ആന്റണി ഓണലൈൻ വഴി സംസാരിച്ചു . സ്ഥാനാരോഹണ ചടങ്ങിന് ദുബായിലെ പ്രമുഖ ബിസിസിന്സ് സംരഭകരായ എ.കെ. ഫൈസലും സൈനുദീൻ പിബിയും മുഖ്യാതിഥികളായിരുന്നു

. തുടർന്ന് മുഖ്യാതിഥികൾക്ക് പൊന്നാട്ട്‍യും ഉപഹാരവും നൽകി പ്രസിഡന്റ് ബിനോജ് ആദരിച്ചു.മാധ്യമ പ്രവർത്തകനായ അനൂപ് കീച്ചേരിയാണ് അതിഥികളെ പരിചയപ്പെടുത്തിയത് .സെക്രട്ടറി വിനു ജോർജ് 2025-26 റോട്ടറി കലണ്ടർ പ്രകാശനം നിർവഹിച്ചു.

കേരളത്തിൽ വിവിധ ജീവകരുണ്യപ്രവർത്തനങ്ങൾ നടത്താൻ പ്രമുഖ്യം നൽകി കൊണ്ടുള്ളതാണ് പുതിയ വർഷത്തെ കലണ്ടർ .സ്ത്രീശാക്തീകരണം അടക്കം നിരവധി വ്യത്യസ്തമായ പരിപാടികൾ ആണ് പുതിയ ഭരണ സമിതി നേതൃത്വത്തിൽ ആസൂത്രണം ചെയ്യുന്നത് .കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്ങ്ങൾ അടക്കം സാമൂഹ്യ വിഷയങ്ങളിൽ പ്രവാസികൾക്കിടയിൽ ബോധവത്കരണം നടത്തുന്നതടക്കം കാലത്തിനൊത്ത പരിപാടികൾ സംഘടിപ്പിക്കുമെന്ന് പുതിയ കമ്മറ്റി അറിയിച്ചു .ഔദ്യോഗിക ചടങുകൾക്ക് ശേഷം സീക്ക് വാദ്യ കലാകാരൻ മാരുടെ ചെണ്ട മേളവും വിവിധ കലാപരിപാടികളും നടന്നു
