ദുബായ് :അൽ ഐനിൽ ഇന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് ചില പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ റിപ്പോർട്ട് ചെയ്തതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM ) അറിയിച്ചു. രാത്രി 9 മണി വരെ ഇടയ്ക്കിടെ മഴ പ്രതീക്ഷിക്കുന്നതായും NCM അറിയിച്ചു.യുഎഇയിൽ ജൂലൈ 28 വരെ മേഘാവൃതമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നുണ്ട്, ചില സമയങ്ങളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഉപരിതല ന്യൂനമർദ്ദത്തിന്റെ വ്യാപനം, തെക്ക്, വടക്ക് ഭാഗങ്ങളിൽ നിന്നുള്ള മുകളിലെ വായു ന്യൂനമർദ്ദം എന്നിവയാണ് ഈ കാലാവസ്ഥയ്ക്ക് കാരണമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പറഞ്ഞു.