ദുബായ്:യുഎഇയിൽ സ്വർണവിലയിൽ ഇന്ന് ചെറിയ ഇടിവ് രേഖപ്പെടുത്തി. 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 438 ദിർഹം 25 ഫിൽസ് വിലയാണ് ഇപ്പോൾ, ഇന്നലെ ഉണ്ടായിരുന്ന 439 ദിർഹം 46 ഫിൽസിൽ നിന്ന് കുറഞ്ഞത്. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 10,600 രൂപയാണ്.21 കാരറ്റിന്റെയും 18 കാരറ്റിന്റെയും വിലയിൽ ചെറിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വവും ഡോളറിന്റെ മൂല്യത്തിൽ വരുന്ന മാറ്റങ്ങളും യുഎഇയിലെ സ്വർണവിലയെ നേരിട്ട് ബാധിക്കുന്നു. വരും ദിവസങ്ങളിൽ വില വീണ്ടും ഉയർന്നേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി.