• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 28, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

‘മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ്’ 2026 : യുഎഇ ഉത്പന്നങ്ങൾക്ക് ആ​ഗോള വിപണി ഉറപ്പാക്കാൻ ലുലു

by UAE വാർത്ത ലേഖകൻ
5 months ago
in Abu Dhabi, UAE
Reading Time: 1 min read
22 1
‘മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ്’ 2026 : യുഎഇ ഉത്പന്നങ്ങൾക്ക് ആ​ഗോള വിപണി ഉറപ്പാക്കാൻ ലുലു

'മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ്' പ്രദർശനത്തിലെ ലുലു പവലിയൻ യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ സന്ദർശിച്ചപ്പോൾ. യുഎഇ വ്യവസായ നൂതന സാങ്കേതിക വകുപ്പ് മന്ത്രിയുമായ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ, ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവർ സമീപം.

125
VIEWS
Share on WhatsappShare on Facebook

യുഎഇ ഫുഡ് ക്ലസ്റ്ററുമായി ധാരണാപത്രം ഒപ്പുവച്ചു.

അബുദാബി : ആ​ഗോള കമ്പനികളുടെയും വിദഗ്ധരുടെയും മികച്ച സാന്നിദ്ധ്യവുമായി, മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ്’ അഞ്ചാം പതിപ്പിന് അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ മികച്ച പ്രതികരണം. ലോകത്തെ വിവിധയിടങ്ങളിൽ നിന്ന് 122,500 സന്ദർശകരും ആയിരത്തിലധികം എക്സിബിറ്റർമാരുമാണ് മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സിൽ പങ്കെടുക്കുന്നത്. ഭക്ഷ്യോത്പന്നങ്ങൾ, വ്യവസായം, ഫാർമസി, പ്രതിരോധം, നിർമിത ബുദ്ധി, ഊർജം തുടങ്ങിയ പ്രധാന മേഖലകളിൽ വലിയ നിക്ഷേപങ്ങൾക്കും സാധ്യതകൾക്കുമാണ് മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് വഴിതുറക്കുന്നത്.

യുഎഇ ഉത്പന്നങ്ങൾക്ക് ആ​ഗോള വിപണി ഉറപ്പാക്കാൻ ലുലു ​ഗ്രൂപ്പ്

എമിറാത്തി ഉത്പന്നങ്ങൾക്ക് മികച്ച പിന്തുണയേകിയുള്ള ലുലു ​ഗ്രൂപ്പിന്റെ പ്രത്യേക പവലിയൻ പ്രദർശനത്തിൽ ശ്രദ്ധ നേടുകയാണ്. യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വ്യവസായ നൂതന സാങ്കേതിക വകുപ്പ് മന്ത്രിയുമായ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ, യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി എന്നിവർ ലുലു പവലിയൻ സന്ദർശിച്ചു. യുഎഇ ഉത്പന്നങ്ങൾക്ക് ഏറ്റവും മികച്ച പിന്തുണയാണ് ലുലു നൽകുന്നതെന്നും, പ്രാദശിക ഉത്പന്നങ്ങളുടെ മികവ് ആ​ഗോള തലത്തിൽ ചർച്ചയാകുന്നതിന് മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് പ്രദർശനം കരുത്തേകുമെന്നും ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി.

യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക്, മികച്ച വിപണി ലഭ്യമാക്കുന്നതിന്റെ ഭാ​ഗമായി യുഎഇ ഫുഡ് ക്ലസ്റ്ററുമായി ലുലു ധാരണാപത്രം ഒപ്പുവച്ചു. യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി , ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ യുഎഇ ഫുജ് ക്ലസ്റ്റർ ചെയർമാൻ സലേഹ് അബ്ദുള്ള ലൂത്ത, ലുലു ​ഗ്ലോബൽ ഓപ്പറേഷൻസ് ഡയരക്ടർ സലിം എം.എ എന്നിവർ ചേർന്നാണ് ഇതുസംബന്ധിച്ചുള്ള ധാരണാപത്രം ഒപ്പുവച്ചത്.

കൂടാതെ, അൽ തയിബ് ഫുഡ് പ്രോസസിങ്ങ് പ്ലാന്റിന്റെ അബുദാബിയിലെ രണ്ടാം ഘട്ടത്തിന്റെ ലോഞ്ച് എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി നിർവ്വഹിച്ചു. പ്ലാന്റിൽ നിന്നുള്ള ബ്ഹറൈനിലേക്കുള്ള ആദ്യ ഷിപ്പ്മെന്റിന്റെ ഫ്ലാ​ഗ് ഓഫും നടന്നു. പ്രാദേശിക കർഷകർക്കും വലിയ പിന്തുണയേകുന്നതാണ് നീക്കം. യുഎഇ നാഷ്ണൽ ഡയറി ഹയാത്നയുമായും ലുലു ധാരണാപത്രം ഒപ്പുവച്ചു.

Tags: abu dhabi exhibition newslulu group uae productsma yousufali lulu newsmake it in the emirates 2026uae food cluster deal

RelatedPosts

യുഎഇയുടെ വ്യാവസായിക രംഗത്തിന് നല്‍കിയ മികച്ച സംഭാവനകള്‍ക്ക് ഹോട്ട്‌പാക്കിന് ആദരം
Dubai

യുഎഇയുടെ വ്യാവസായിക രംഗത്തിന് നല്‍കിയ മികച്ച സംഭാവനകള്‍ക്ക് ഹോട്ട്‌പാക്കിന് ആദരം

മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ്: ബുർജീൽ പവിലിയൻ സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ്; മെഡിക്കൽ സിറ്റിയുടെ രണ്ടാം ഘട്ട വികസന പദ്ധതികൾ വിവരിച്ച് ഡോ. ഷംഷീർ വയലിൽ
Abu Dhabi

മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ്: ബുർജീൽ പവിലിയൻ സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ്; മെഡിക്കൽ സിറ്റിയുടെ രണ്ടാം ഘട്ട വികസന പദ്ധതികൾ വിവരിച്ച് ഡോ. ഷംഷീർ വയലിൽ

Sharjah Sports, Running, UAE Athletics, University City, Sharjah Sports Council, Community Events
Sports

ഷാർജ സമ്മർ റണ്ണിൽ ആവേശപ്പോരാട്ടം; യൂണിവേഴ്സിറ്റി സിറ്റിയിൽ നൂറുകണക്കിന് കായികപ്രേമികൾ അണിനിരന്നു

Ei ASSET marked 25 years with the 2026 awards gala in Dubai, recognizing top UAE students, teachers, and schools alongside CBSE Regional Director Dr. Ram Shankar.
Education

Ei ASSET-ന്റെ രജതജൂബിലി; ദുബായിൽ മികവിന്റെ ആഘോഷം

UAE Attorney-General Dr. Hamad Saif Al Shamsi addresses the 15th UN Crime Congress in Abu Dhabi, addressing human oversight in AI and cross-border cooperation against fraud.
World

നീതിനിർവഹണത്തിൽ മനുഷ്യന്റെ വിവേചനാധികാരത്തിന് പകരമാവില്ല എഐ: യുഎൻ സമ്മേളനത്തിൽ യുഎഇ അറ്റോർണി ജനറൽ

Fouad Darwish, Vice President of the UAE Chess Federation, has been elected as Vice President of the International Chess Federation (FIDE) during the General Assembly in Samarkand.
Sports

ലോക ചെസ് ഫെഡറേഷൻ വൈസ് പ്രസിഡന്റായി യുഎഇയുടെ ഫുആദ് ദർവീഷ് തെരഞ്ഞെടുക്കപ്പെട്ടു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.